Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
വര്‍ഷാവസാനത്തില്‍ ശുക്രന്റെ മാറ്റം 4 തവണ: 5 രാശിക്ക് വര്‍ഷം മുഴുവന്‍ നില്ക്കും സര്‍വ്വസൗഭാഗ്യം
ശുക്രന്റെ രാശിമാറ്റത്തിന് ഡിസംബര്‍ സാക്ഷിയാവുന്നു. എന്നാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതില്‍ സംശയം വേണ്ട. ഡിസംബര്‍ മാസത്തില്‍ ശുക്രന് നാല് തവണയാണ് രാശിമാറുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും വര്ദ്ധിുന്നു. ഭാഗ്യം തേടി എത്തുന്ന തരത്തിലേക്ക് നിങ്ങളുടെ ജീവിതം മാറുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജ്യോതിഷപ്രകാരം നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് ഇത് വഴി ലഭിക്കുന്നത്.
ജ്യോതിഷപ്രകാരം നിങ്ങള്‍ക്ക് ഏറ്റവും ശുഭഗ്രഹങ്ങളില് ഒന്നായാണ് ശുക്രനെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും എല്ലാം ശുക്രന് നിങ്ങള്‍ക്ക് നല്കുന്നു. ശുക്രന് വര്‍ഷാവസാനം അതായത് ഡിസംബര്‍ മാസത്തില്‍ നാല് തവണയാണാ രാശിമാറ്റം നടത്തുന്നത്. അവ എപ്രകാരം ഏതൊക്കെ തരത്തിലെന്ന് നോക്കാം.

ശുക്രന്റെ മാറ്റം ഇപ്രകാരം
2025 ഡിസംബര്‍ 9-ന് വൈകുന്നേരം ശുക്രന് അനിഴം നക്ഷത്രത്തില്‍ നിന്ന് തൃക്കേട്ട നക്ഷത്രത്തിലേക്ക് മാറുന്നു. ഡിസംബര്‍ 19-ന് ശുക്രന് സൂര്യനെ വലം വെക്കുന്നു. പിന്നീട് ഡിസംബര്‍ 20-ന് ശനിയാഴ്ച ശുക്രന് വൃശ്ചികം രാശിയില്‍ നിന്ന് ധനു രാശിയിലേക്ക് മാറുന്നു. പിന്നീട് ഡിസംബര്‍ 20-ന് ശുക്രന് മൂലം നക്ഷത്രത്തില്‍ നിന്ന് പൂരാടം നക്ഷത്രത്തിലേക്ക് മാറുന്നു. ഇത് അഞ്ച് രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ നല്കുന്നു. അവ എപ്രകാരം എന്ന് നോക്കാം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇത് ഭാഗ്യം കൊണ്ട് വരുന്നു. നിങ്ങളുടെ ജീവിതത്തില്‍ ആശ്വര്യം നിറയുകയും സന്തോഷകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്യുന്നു. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സുഹൃത്തുക്കള്‍ക്ക് ഒപ്പം കൂടുതല്‍ സന്തോഷകരമായ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. നിങ്ങളുടെ കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കുന്നു. കൂടാതെ സാമ്പത്തികമായും ബിസിനസ് മാറ്റങ്ങള്‍ക്കും അനുകൂല സമയമാണ്. ശക്തമായ ദാമ്പത്യ ജീവിതമാണ് ഇവര്‍ക്കുള്ളത്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ സമയം സന്തോഷം, സമൃദ്ധി, പ്രണയം എന്നിവയെല്ലാം മികച്ച് നില്ക്കുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും പ്രണയവും സ്നേഹവും നിലനില്ക്കുന്നു. അത് മാത്രമല്ല കുടുംബത്തിലെ പല കാര്യങ്ങളും വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ജോിലിയിലും ബിസിനസിലും പല വിധത്തിലുള്ള ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. ആരോഗ്യനില മികച്ചതായിരിക്കും.

തുലാം രാശി
ശുക്രന്റെ രാശിമാറ്റം തുലാം രാശിക്കാര്‍ക്ക് വളരെ പ്രയോജനകരമായ ഗുണങ്ങളാണ് നല്‍കുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ബുദ്ധിപൂര്‍വ്വമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ജീവിതത്തില്‍ തേടി എത്തും. ഭാഗ്യത്തിന്റെ പിന്തുണ നിങ്ങള്‍ക്ക് എല്ലായ്പ്പോഴും ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. ജോലിയിലും ബിസിനസിലും മികച്ച മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുക്രന്റെ സ്വാധീനം ധനം, സമ്പത്ത്, സന്തോഷം എന്നിവയെല്ലാം കൊണ്ട് വരുന്നു. നിങ്ങളുടെ പ്രയത്നങ്ങള്‍ക്കെല്ലാം തന്നെ ഫലം ലഭിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. നിക്ഷേപങ്ങള്‍ വലിയ ലാഭത്തിലേക്ക് എത്തും. മാനസികാരോഗ്യം മികച്ചതായിരിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം മികച്ച് നില്ക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റം പ്രണയം, സാമൂഹിക മാറ്റങ്ങള്‍ എന്നിവയ്ക്കെല്ലാം മികച്ച് നില്ക്കുന്ന സമയമാണ്. പ്രണയിക്കുന്നവര്‍ക്ക് എല്ലാ തരത്തിലുള്ള മാറ്റങ്ങളും അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയും ഉണ്ട്. ജോലിയിലും ബിസിനസിലും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യ സംരക്ഷണം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.



Click it and Unblock the Notifications
