Latest Updates
-
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ശുക്രന് മാറുന്നത് 3 തവണ, നവംബറില്‍ മൂന്നിരട്ടി ഭാഗ്യം തേടി എത്തും: 12 രാശിക്കും ഫലങ്ങള്‍
ശുക്രനെ പൊതുവേ ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശുക്രന്റെ രാശിമാറ്റം വളരെയധികം ഗുണാനുഭവങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്നതിനാല്‍ ശുക്രന് മികച്ച ഗ്രഹമായാണ് കണക്കാക്കുന്നത്. എന്നാല്‍ നവംബര്‍ 7-ന് വൈകുന്നേരം ശുക്രന് ചിത്തിര നക്ഷത്രത്തില്‍ നിന്ന് ചോതി നക്ഷത്രത്തിലേക്ക് മാറുന്നു. അതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ 12 രാശിക്കാരിലും ഉണ്ടാവും.
അതിന് ശേഷം നവംബര്‍ 18-ന് ശുക്രന് ചോതി നക്ഷത്രത്തില്‍ നിന്ന് വിശാഖം നക്ഷത്രത്തിലേക്ക് മാറും. അതിന് ശേഷം നവംബര്‍ 29-ന് രാവിലെ ശുക്രന് വിശാഖം നക്ഷത്രത്തില്‍ നിന്ന് അനിഴം നക്ഷത്രത്തിലേക്കും മാറും. ഇത്തരത്തില്‍ മൂന്ന് മാറ്റങ്ങളാണ് ഈ മാസത്തില്‍ ശുക്രന് സംഭവിക്കുന്നത്. ഇത് കരിയറിലും ബന്ധങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും എല്ലാം ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ധാരാളം ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നു. കൂടാതെ പ്രണയബന്ധങ്ങള്‍ മെച്ചപ്പെടുകയും പുതിയ സൗഹൃദങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. അത് കൂടാതെ നിങ്ങളുടെ ജോലിയിലും ബിസിനസ്സിലും വലിയ ലാഭം തേടി എത്തുകയും ചെയ്യുന്നു. അത് കൂടാതെ വീട്ടില്‍ സന്തോഷവും സമാധാനവും തേടി എത്തും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശുക്രന്റെ നക്ഷത്ര മാറ്റം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. കൂടാതെ സാമ്പത്തിക നിക്ഷേപം മാത്രം അല്പം ശ്രദ്ധിക്കണം. പലപ്പോഴും കരിയറില്‍ വിജയവും പെരുമയും വര്‍ദ്ധിക്കുന്നു. പ്രണയബന്ധങ്ങള്‍ മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശുക്രന്റെ നക്ഷത്രമാറ്റം ഗുണാനുഭവങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നു. കൂടാതെ ചെയ്യുന്ന പദ്ധതികളില്‍ എല്ലാം വിജയം തേടി എത്തുന്നു. കൂടുതല്‍ പല കാര്യങ്ങളിലും ശ്രദ്ധയും അനിവാര്യമാണ്. വിവേകത്തോടെ പെരുമാറേണ്ടതാണ്. ജോലിയോടുള്ള സ്നേഹവും ശ്രദ്ധയും നിസ്സാരമല്ല.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുക്രന്റെ മാറ്റം കുടുബത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. കൂടാതെ നല്ല വാര്‍ത്തകള്‍ പലതും മികച്ച് നില്ക്കുന്നു. സന്തോഷകരമായ കുടുംബ ജീവിതം നിങ്ങളെ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടാവും. എങ്കിലും അല്പം ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ജോലിയില്‍ സമ്മര്‍ദ്ദവും ബുദ്ധിമുട്ടുകളും തേടി എത്തുന്നു. പലപ്പോഴും ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകളെ ലഘൂകരിക്കുന്നതിന് ശ്രദ്ധിക്കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. പുതിയ ബന്ധങ്ങള്‍ ഗുണകരമായി മാറുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ്. പണം ചിലവാക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. മാനസിക പിരിമുറുക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ജോലിയിലും ബിസിനസ്സിലും നല്ല ലാഭം തേടി എത്തുന്നു. അത് മാത്രമല്ല പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റവും തേടി എത്തും. സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നതിന് നിങ്ങള്‍ക്ക് സാധിക്കും.
വൃശ്ചികം രാശി
ശുക്രന്റെ നക്ഷത്ര മാറ്റം വൃശ്ചികം രാശിക്കാര്‍ക്ക് നിക്ഷേപങ്ങളിലും ബിസിനസ്സിലും ശ്രദ്ധ നല്‍കണം എന്നതിന്റെ സൂചനയാണ്. കുടുംബത്തില്‍ സന്തോഷകരമായ നിമിഷങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങളുടെ കരിയറില്‍ നല്ല വളര്‍ച്ചയുണ്ടാകും. പ്രണയജീവിതം സന്തോഷകരമായി മുന്നോട്ട് പോവുകയും ചെയ്യുന്നു.

ധനു രാശി
ശുക്രന്റെ നക്ഷത്ര മാറ്റം ധനു രാശിക്കാര്‍ക്ക് ജീവിതത്തില്‍ ബഹുമാനവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കുന്നതിന് യോഗം കാണുന്നു. വീട്ടില്‍ നല്ല ഐക്യം നിലനില്ക്കുന്നതിനും അത് വഴി സന്തോഷവും സമാധാനവും കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് വിജയത്തിലേക്ക് എത്തിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ശുക്രന്റെ നക്ഷത്ര മാറ്റം വീട്ടില്‍ സുഖവും സമാധാനവും സന്തോഷവും വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും പ്രണയബന്ധങ്ങളും സൗഹൃദങ്ങളും കൂടുതല്‍ ദൃഢമാകും. ജോലികളില്‍ വിജയം തേടി എത്തുന്നു. അത് മാത്രമല്ല സമൂഹത്തില്‍ സ്ഥാമാനങ്ങളും ആദരവും തേടി എത്തുന്നു. എങ്കിലും ആരോഗ്യം ശ്രദ്ധിക്കണം.
കുംഭം രാശി
നവംബറില്‍ കുംഭം രാശിക്കാര്‍ക്ക് ശുക്രന്റെ നക്ഷത്ര മാറ്റം കരിയറില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല സന്തോഷകരമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കും. സാമ്പത്തികമായി മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. യാത്രകളെല്ലാം തന്നെ ഗുണകരമായി വരും. സന്തോഷവും സമാധാനവും തേടി എത്തും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ശുക്രന്റെ നക്ഷത്ര മാറ്റം ജോലയില്‍ മികച്ച വിജയം നല്‍കും. പ്രണയജീവിതം സന്തോഷകരമായിരിക്കും. മാത്രമല്ല ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുകയും ചെയ്യും. സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. പുതിയ ജോലികള്‍ തുടങ്ങാന്‍ ഏറ്റവും നല്ല സമയമാണ്.



Click it and Unblock the Notifications