Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ശുക്രന് ചതയത്തിലേക്ക്: നാളത്തെ പുലരി മുതല്‍ 16 ദിവസം സൂക്ഷിക്കേണ്ടവര്‍, കണക്ക് കൂട്ടലുകള്‍ തെറ്റും
ജനുവരി മാസത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്, ഇന്നത്തെ ദിവസത്തിന് അല്പം കൂടുതല്‍ പ്രത്യേകതയുണ്ട്. ശുക്രന് ചതയം നക്ഷത്രത്തിലേക്ക് മാറിയിരിക്കുകയാണ്. ഈ സമയം ശുക്രന് അതിന്റെ ദോഷഫലങ്ങളെ ചില രാശിക്കാര്‍ക്ക് മേല്‍ ചൊരിയുന്നു. അവര്‍ ഏതൊക്കെ രാശിക്കാരാണ് എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. പതിനാറ് ദിവസത്തോളമാണ് ശുക്രന് ചതയം നക്ഷത്രത്തില്‍ സ്ഥിതി ചെയ്യുന്നത്. ഈ 16 ദിവസവും ശുക്രന്റെ ദോഷഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്ന ചില രാശിക്കാരുണ്ട്.
വേദജ്യോതിഷ പ്രകാരം ജനുവരി 17-ന് ശുക്രന് പൂരുരുട്ടാതി നക്ഷത്രത്തിലേക്ക് മാറുകയും അതിന്റെ ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ ഈ വരുന്ന 16 ദിവസത്തോളം നിങ്ങളുടെ ജീവിതത്തില്‍ ദോഷഫലങ്ങള്‍ മാത്രമാണ് ശുക്രന് നല്‍കുന്നത്. പൊതുവേ ശുക്രന് ഗുണഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. എന്നാല്‍ ജനുവരി 4 മുതല്‍ മുന്നോട്ടുള്ള 16 ദിവസത്തോളം ശുക്രന് അതിന്റെ ദോഷത്തെ ചില രാശിക്കാര്‍ക്ക് പ്രദാനം ചെയ്യുന്നു.

ചതയത്തിലെ ശുക്രന്
ശുക്രന് ഒരു നക്ഷത്രത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ അതിന്റെ ഊര്‍ജ്ജവും ഗുണങ്ങളും എല്ലാം മാറുന്നുണ്ട്. ഇത്തരം മാറ്റങ്ങളെല്ലാം തന്നെ ശുക്രനെ ഗുണപരമായും ദോഷകരമായും ബാധഇക്കുന്നു. ശുക്രന് സാധാരണ ഗതിയില്‍ സൗന്ദര്യം, സമ്പത്ത്, സമൃദ്ധി എന്നിവയെയാണ് പ്രദാനം ചെയ്യുന്നത്. എന്നാല്‍ ചതയം നക്ഷത്രത്തിന്റെ അധിപന് രാഹുവായത് കൊണ്ട് തന്നെ ഇത് കുംഭം രാശിക്ക് കീഴിലാണ് വരുന്നതും. എന്നാല്‍ കുംഭത്തിന്റെ അധിപനാവട്ടെ ശനിയും. ഇതാണ് ദോഷഫലങ്ങളിലേക്ക് നയിക്കുന്നത്.
പ്രതികൂല ഫലങ്ങള്‍
സാധാരണ അവസ്ഥയില്‍ ശുക്രന്റെ നക്ഷത്രമാറ്റം ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. എന്നാല്‍ 3 രാശിക്കാര്‍ക്ക് അങ്ങേയറ്റം ദോഷഫലങ്ങള്‍ ശുക്രന് നല്കുന്നു. 16 ദിവസം വളരെയധികം ജാഗ്രതയോടെ വേണം മുന്നോട്ട് പോവുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജീവിതത്തില്‍ എന്ത് പ്രതീകുല മാറ്റങ്ങള്‍ ഉണ്ടായാലും അതിനെ പ്രതിരോധിക്കുന്നതിനും നിങ്ങള്‍ ശ്രദ്ധിക്കണം. എന്നാല്‍ ഒരു പരിധി വരെ പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ശുക്രന്റെ നക്ഷത്ര മാറ്റം വളരെയധികം മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. കൂടാതെ ഇത് വിവാഹ ജീവിതത്തേയും ദാമ്പത്യ പ്രതിസന്ധികളേയും സൃഷ്ടിക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും ഭിന്നതകള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ ബിസിനസ് ചെയ്യുന്നവര്‍ പങ്കാളിത്തത്തില്‍ ആണ് ചെയ്യുന്നതെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. മാത്രമല്ല മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്കും ഇത് നിങ്ങളെ എത്തിക്കുന്നു. മാത്രമല്ല രോഗാവസ്ഥകള്‍ ഒന്നിന് പുറകേ ഒന്നായി വിടാതെ പിന്തുടരുന്നു. തലവേദന ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ നിങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. കൂടാതെ വിഷാദ രോഗവും നിങ്ങളെ പിടികൂടുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. ഇവയെല്ലാം തന്നെ മറികടക്കാനാവാത്ത അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കും. ജോലിസ്ഥലത്ത് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരും. കടവും സാമ്പത്തിക ബാധ്യതകളും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. കൂടാത ജോലിയിലെ അസ്ഥിരത വിടാതെ പിന്തുടരുന്നു. മാറിയ രോഗാവസ്ഥ വീണ്ടും തലപൊക്കും. ആമാശ, ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പലപ്പോഴും പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കാം. ലോണ്‍ എടുക്കുന്നത് പരമാവധി ഒഴിവാക്കുക. അത് നിങ്ങള്‍ക്ക് കടത്തിന് മേല്‍ കടം കൊണ്ട് വരും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമം ഒരിക്കലും അനുകൂല ഫലങ്ങള്‍ നല്കുകയില്ല. അത് കൂടുതല്‍ പ്രശ്നങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. സാമ്പത്തിക നഷ്ടം നിങ്ങള്‍ക്ക് തീര്‍ക്കാന്‍ ആവുന്നതിനേക്കാള്‍ കൂടുതലായിരിക്കും. വരുന്ന 16 ദിവസം യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളിലേക്കും ഇടപെടരുത്. നിയമപരമായി പോലും നിങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. ദാമ്പത്യ ജീവിതം കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും. പ്രണയ ജീവിതത്തില്‍ തകര്ച്ചയുണ്ടാവാം. എപ്പോഴും ക്ഷീണവും അസ്വസ്ഥതകളും കൂടുതലായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
