Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ശുക്രന് പൂരാടത്തില്‍: വര്‍ഷം അവസാനിക്കുന്നത് ശുക്രദശയോടെ, നാല് രാശിക്കാര്‍ക്ക് നെറുകയിലുദിക്കുന്നത് ഭാഗ്യം
ജ്യോതിഷപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് ഓരോ രാശിക്കാരിലും സംഭവിക്കുന്നത്. അതില്‍ അനുകൂലവും അതുപോലെ തന്നെ പ്രതികൂലവുമായ ഫലങ്ങള്‍ ഉണ്ടായിരിക്കും. പലപ്പോഴും ഏറ്റവും കൂടുതല്‍ ആളുകള്‍ സന്തോഷത്തോടെ കാത്തിരിക്കുന്നത് പലപ്പോഴും ശുക്രന്റെ മാറ്റത്തിന് വേണ്ടിയാണ്. കാരണം അത് നിങ്ങളില്‍ കൂടുതല്‍ ഗുണകരമായ മാറ്റങ്ങളിലേക്ക് തുടക്കമിടുന്നു. ജ്യോതിഷ പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഇത്തരം മാറ്റങ്ങള്‍ ഏതൊക്കെ രാശിക്കാരില്‍ ഗുണം നല്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ശുക്രന് ഡിസംബര്‍ 30ന് പൂരാടം നക്ഷത്രത്തിലേക്ക് മാറുന്നു. ശുക്രന്റെ മാറ്റം പൂരാടം നക്ഷത്രത്തിലേക്ക് തെളിയുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം
ഇത് പല രാശിക്കാരിലും ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. സാമ്പത്തികമായും പ്രണയത്തിന്റെ കാര്യത്തിലും വലിയ നേട്ടങ്ങളാണ് ഈ സമയം സംഭവിക്കുന്നത്. തൊഴില്‍ രംഗത്ത് വിജയം തേടി എത്തുന്നതിനും പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും ഈ സമയം നിങ്ങള്‍ക്ക് സാധിക്കും എന്നതാണ് ഏറ്റവും മികച്ച കാര്യം. ശുക്രന് പൂരാടത്തിലേക്ക് എത്തുമ്പോള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശുഭഗ്രഹമായ ശുക്രന് ലാഭകരമായ ഫലങ്ങളും സാമ്പത്തിക ഗുണാനുഭവങ്ങളും കൊണ്ട് വരുന്നു. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. അത് കൂടാതെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തും. അത് മാത്രമല്ല പ്രണയബന്ധങ്ങള്‍ ദൃഢമാവുകയും പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ സന്തോഷകരമാവുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതാവും എന്നതാണ് ശുക്രന് നല്കുന്ന മറ്റൊരു കാര്യം. ഇതെല്ലാം തന്നെ ഗുണകരമായ പല നേട്ടങ്ങള്‍ക്കും തുടക്കമിടുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാസാവസാനത്തോടെ കൂടുതല്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങളുടെ ഭാഗ്യ ദിനങ്ങള്‍ ആരംഭിച്ചു എന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ്. സാമ്പത്തിക ലാഭം ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയിലേക്കാണ് നിങ്ങളെ എത്തിക്കുന്നതും. നിങ്ങള്‍ക്ക് മുടങ്ങിക്കിടക്കുന്ന എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ യോഗം കാണുന്നു. വിജയത്തോടെ എല്ലാ മേഖലയിലും മുന്നോട്ട് പോവുന്നതിനും സാധിക്കും.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ശുക്രന്റെ നക്ഷത്രമാറ്റത്തില് വലിയ നേട്ടങ്ങള്‍ തേടി എത്തും. എല്ലാ വിജയവും നിങ്ങളുടെ കൈക്കുമ്പിളില്‍ എത്തുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂല സാഹചര്യമാണ്. അത് മാത്രമല്ല ദീര്‍ഘകാലമായി പൂര്‍ത്തിയാകാത്ത പല കാര്യങ്ങളും ഈ കാലഘട്ടത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു, പ്രണയിക്കുന്നവരുടെ ജീവിതം മികച്ചതായിരിക്കും എന്നതാണ് ഈ സമയത്തെ ഏറ്റവും വലിയ സന്തോഷവും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ശുക്രന്റെ നക്ഷത്രമാറ്റത്തില് നിരവധി അവസരങ്ങള്‍ വന്നു ചേരുന്നു. ഈ കാലയളവില്‍ ധാരാളം സാമ്പത്തിക മാറ്റങ്ങള്‍ തേടി എത്തുന്നു. പങ്കാളികള്‍ തമ്മിലുള്ള ആകര്‍ഷണം വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ഉയരത്തിലെത്തുന്നതിന്റെ ഫലമായി പലപ്പോഴും വരുമാനം ഇരട്ടിയാവുന്നു. കൂടാതെ ധനസമ്പാദനത്തിന് പല വഴികളും തെളിഞ്ഞ് വരുകയും ചെയ്യുന്നു. ജീവിതത്തിലെ വിജയം പല കോണില്‍ നിന്നാണ് നിങ്ങളെ തേടി എത്തുന്നത്. അതെല്ലാം തന്നെ അനുകൂലമായ നിരവധി മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരും.



Click it and Unblock the Notifications
