Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശുഭഗ്രഹജ്വാലയില് ഉദിച്ചുയരുന്നവര്: മീനത്തിലെ ശുക്രന് നിസ്സാരനല്ല, 5 രാശിക്ക് ധനയോഗം
ജ്യോതിഷത്തില്‍ ശുക്രന്റെ ഓരോ മാറ്റവും പല വിധത്തിലാണ് സ്വാധീനം ചെലുത്തുന്നത്. പലപ്പോഴും ശുഭഗ്രഹമായാണ് ശുക്രനെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ശുക്രന്റെ മാറ്റങ്ങളെ വളരെ പ്രതീക്ഷയോടെയാണ് ഓരോരുത്തരും നോക്കിക്കാണുന്നത്. പലപ്പോഴും ജ്യോതിഷ പ്രകാരം സ്നേഹം, സൗന്ദര്യം, സമ്പത്ത്, മഹത്വം എന്നിവയെയാണ് ശുക്രന് സൂചിപ്പിക്കുന്നത്. പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത് എപ്രകാരം എന്ന് നമുക്ക് നോക്കാം.
2025 മേയ് 31-നാണ് ശുക്രന് മീനം രാശിയില്‍ നിന്ന് മേടത്തിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുന്നത്. മേടത്തില് ശുക്രന് സഞ്ചരിക്കാന്‍ എന്തുകൊണ്ടും പ്രത്യേക സ്ഥാനമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഗുണപരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ഇത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളം ഏതൊക്കെ രീതിയില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

രാജയോഗഫലം തേടി എത്തും ദിനം: ഉച്ചയ്ക്ക് ശേഷം 3 രാശിയുടെ തലയിലെഴുത്ത് മാറും
മേടം രാശി
മേടം രാശിക്കാര്‍ക്ക് ശുക്രന്റെ സഞ്ചാരം വളരെയധികം ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അനുകൂലമായ ശുക്രന്റെ സഞ്ചാരം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ഇത് പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജോലിയിലും ബിസിനസിലും ഗുണപരമായ പല നേട്ടങ്ങളും കാത്തിരിക്കുന്നു. പുതിയ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നതിന് ഇന്നത്തെ ദിവസം കാരണമാകുന്നു. പലപ്പോഴും സാമ്പത്തിക കാര്യങ്ങളിലുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് നല്‍കുന്നത്. ആഢംബര വസ്തുക്കള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും യോഗം കാണുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് ശുക്രന് സഞ്ചരിക്കുന്നത്. ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍, സാമൂഹികമായ മാറ്റങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ സാമൂഹിക ജീവിതം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ്. നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാവുന്നു. കടം കൊടുക്കുന്നതും കടം വാങ്ങുന്നതും അല്പം ശ്രദ്ധിച്ച് വേണം. പ്രണയത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. ഇവരുടെ ഒന്‍പതാം ഭാവത്തിലാണ് ശുക്രന്റെ മേടം രാശി സംക്രമണം സംഭവിക്കുന്നത്. ഇത് കരിയറില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മാത്രമല്ല ബിസിനസില്‍ നേട്ടങ്ങളും തേടി എത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇതെല്ലാം തന്നെ അനുകൂലമായി വരുന്നു എന്നതാണ് സത്യം. ശുഭകരമായ പല മാറ്റങ്ങളുും മേയ് മാസത്തിന്റെ അവസാനം നടക്കുന്നു. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പ്രശസ്തിയും സന്തോഷവും തേടി എത്തുന്നു. അംഗീകാരം പല കോണില്‍ നിന്നും നിങ്ങള്‍ക്കുണ്ടാവും. വിദേശത്ത് പോവുന്നതിനും ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിനും യോഗം കാണുന്നു.
തുലാം രാശി
തുലാം രാശിക്കാരുടെ അധിപന് ശുക്രനാണ്. അതുകൊണ്ട് തന്നെ ശുക്രന്റെ മാറ്റം പല വിധത്തിലുള്ള നേട്ടങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ശുക്രന്റെ മാറ്റത്തില്‍ നിങ്ങളുടെ ജീവിതം രക്ഷപ്പെടുന്നു. ബിസിനസില്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. അത് കൂടാതെ പുതിയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും. പുതിയ അവസരങ്ങള്‍ ജോലിയില്‍ തേടി എത്തുന്നു. സാമ്പത്തികമായി വളരെയധികം ശക്തരായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത് എന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം.
ധനു രാശി
ധനു രാശിയില്‍ ജനിച്ചവരെങ്കില്‍ അവരുടെ അഞ്ചാം ഭാവത്തിലാണ് ശുക്രന്റെ സംക്രമിക്കുന്നത്. ഇത് ഇവരില്‍ പ്രണയത്തിന് ഏറ്റവും അനുകൂലമായ സമയത്തെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ വിവാഹത്തിലേക്ക് എത്തുന്നതിനും യോഗം കാണുന്നു. ദാമ്പത്യ ജീവിതം സന്തോഷപൂരിതമായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. പ്രണയിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യത്തില്‍ മികച്ച വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. നിക്ഷേപങ്ങള്‍ ഏറ്റവും കൂടുതല്‍ നടത്തുന്നതിന് അനുകൂല സമയമാണ്. എല്ലാ കാര്യത്തിലും പങ്കാളിയുടെ പിന്തുണ നിങ്ങളെ തേടി എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
