Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
വരുന്നൂ ദാരിദ്ര്യത്തിന്റെയും ദുരിതത്തിന്റെയും നാളുകള്‍, ശുക്രന്റെ രാശിമാറ്റം ഇവര്‍ക്ക് വിനയാകും
വേദ ജ്യോതിഷം അനുസരിച്ച് ജീവിതത്തിലെ സുഖസൗകര്യങ്ങളും സാമ്പത്തിക സ്ഥിതിയുമെല്ലാം ശുക്രന്റെ കൈകളിലാണ്. ശുക്രന്റെ അനുഗ്രഹമുണ്ടെങ്കില്‍ സന്തോഷം നിറഞ്ഞ, സുഖകരമായ ജീവിതം സാധ്യമാകും. പക്ഷേ ശുക്രന് പിണങ്ങിയാലോ കഷ്ടതകളും സാമ്പത്തിക ക്ലേശവുമൊക്കെയാകും ഫലം. ആഗസ്റ്റ് മാസത്തിലെ രാശിമാറ്റങ്ങളും ശുഭ യോഗങ്ങളും നിരവധി രാശികള്‍ക്ക് നേട്ടമായി ഭവിക്കും. എങ്കിലും വരും മാസം വളരെ കരുതലോടെ നീങ്ങേണ്ട ചില രാശികള്‍ ഉണ്ട്.

ശുക്രന് നീച രാശിയായ കന്നിയിലേക്ക് പ്രവേശിക്കുന്നതിന്റെ ഫലമായി ദരിദ്ര യോഗം രൂപപ്പെടുന്നുണ്ട്. ഈ അശുഭ യോഗം 12 രാശികളിലും ഏതെങ്കിലും രീതിയിലുള്ള ദുരിതം സൃഷ്ടിക്കാന്‍ ഇടയുണ്ട്. എന്നാല്‍ ഇതില്‍ മൂന്ന് രാശികളുടെ മേല്‍ കൂടുതലായി ദരിദ്ര യോഗത്തിന്റെ കരിനിഴല്‍ വീഴും.
ദരിദ്ര യോഗം
ശുഭഫലദായകമായ ഒരു ഗ്രഹം അശുഭ ഗ്രഹവുമായി ഏതെങ്കിലും രീതിയിലുള്ള സമ്പര്‍ക്കം ഉണ്ടാകുന്നതിന്റെ ഫലമായാണ് ദരിദ്ര യോഗം രൂപപ്പെടുന്നത്. കൂടാതെ ഗ്രഹനിലയില്‍ വ്യാഴം ആറുമുതല്‍ 12 വരെയുള്ള ഭാവങ്ങളില്‍ ആണെങ്കിലും ഈ യോഗം രൂപപ്പെടാറുണ്ട്. ശുഭയോഗ കേന്ദ്രത്തിലോ ധന ഭാവത്തിലോ പാപ ഗ്രഹം സ്ഥിതി ചെയ്യുമ്പോഴും ഈ അശുഭ യോഗം രൂപപ്പെടും.
ആഗസ്റ്റ് മാസം ദരിദ്ര യോഗത്തിന് സാധ്യതയുള്ള രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
ആഗസ്റ്റ് മാസത്തില്‍ മേടം രാശിക്കാര്‍ക്ക് മറ്റ് പല നേട്ടങ്ങള്‍ക്കും സാധ്യതയുണ്ടെങ്കിലും സാമ്പത്തികകാര്യത്തില്‍ ഇവര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കാരണം ഈ രാശിയുടെ കേന്ദ്രത്തില്‍ ഒരു ഗ്രഹവും ഉണ്ടായിരിക്കില്ല. അതിനൊപ്പം ആഗസ്റ്റ് 24ന് ശുക്രന് നീച രാശിയായ കന്നിയില്‍ പ്രവേശിക്കുകയും ചെയ്യും. അതിനൊപ്പം വ്യാഴം പന്ത്രണ്ടാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നതും. അതിനാല്‍ മേടം രാശിക്കാര്‍ വരുംദിവസങ്ങളില്‍ വളരെയധികം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ചൊവ്വ ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് ഉള്ളത്. അപകടസാധ്യതകള്‍ ഉള്ളതിനാല്‍ യാത്രകളില്‍ മേടം രാശിക്കാര്‍ കരുതലോടെ ഇരിക്കണം. ജീവിതത്തില്‍ പലതരത്തിലുള്ള പ്രതിസന്ധികളും കഷ്ടകാലങ്ങളും വരാവുന്ന സമയമാണ്. ആരോഗ്യകാര്യത്തില്‍ വളരെയധികം കരുതല്‍ വേണം.
കര്‍ക്കടകം
ദരിദ്ര യോഗത്തിന്റെ അശുഭഫലങ്ങള്‍ തേടിയെത്തുന്ന മറ്റൊരു രാശി കര്‍ക്കടകമാണ്. കര്‍ക്കടകം രാശിക്കാര്‍ ആരോഗ്യകാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. പ്രത്യേകിച്ച് ഭാര്യയുടെ ആരോഗ്യത്തില്‍ ശ്രദ്ധയുണ്ടാകണം. ഈ രാശിയുടെയും കേന്ദ്രത്തില്‍ ഗ്രഹങ്ങളൊന്നും ഇല്ല. അതിനൊപ്പം ധന ഭാവത്തില്‍ ശനിയുടെ ദൃഷ്ടി പതിയുകയും ചെയ്യുന്നു. അതിനാല്‍ ആഗസ്റ്റ് മാസം മുഴുവനും വളരെയധികം കരുതല്‍ ഉണ്ടാകേണ്ടതുണ്ട്. സാമ്പത്തികസ്ഥിതി മോശമാകാന്‍ ഇടയുണ്ട്. കുടുംബത്തില്‍ എന്തെങ്കിലുമൊക്കെ കാര്യങ്ങളാല്‍ സമാധാനം നഷ്ടമാകാം.വലിയ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പായി കാര്യമായി ചിന്തിക്കണം. കാരണം പെട്ടെന്നുള്ള തീരുമാനങ്ങള്‍ പ്രതിസന്ധികളും കഷ്ടകാലവും സൃഷ്ടിക്കാനിടയുണ്ട്. അതേസമയം ജോലി, കുട്ടികള്‍ എന്നീ കാര്യങ്ങളില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. മാത്രമല്ല, കരിയറില്‍ സന്തോഷകരമായ കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്യും.
മകരം
മകരം രാശിക്കാര്‍ക്ക് ആഗസ്റ്റ് മാസം ശുഭകരമാകില്ല. ബുധന്റെ അസ്തമയവും ശുക്രന്റെ നീച സ്ഥിതിയും കാരണം ഇവര്‍ക്കും ദരിദ്ര യോഗം ഉണ്ടാകും. സാമ്പത്തികസ്ഥിതി വളരെ മോശമാകുകയും പണമില്ലാതെ കഷ്ടപ്പെടുകയും ചെയ്യുന്ന സ്ഥിതി വരും. ഉദ്യോഗസ്ഥര്‍ക്ക് ജോലിസ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടാം. അതിനാല്‍ കരുതലോടെ നീങ്ങേണ്ടതുണ്ട്. ദാമ്പത്യജീവിതത്തിലും പ്രതിസന്ധികള്‍ അനുഭവപ്പെടാം. ദേഷ്യവും വികാരങ്ങളും നിയന്ത്രിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. വാഹനം ഓടിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും വളരെയധികം കരുതല്‍ ഉണ്ടായിരിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
