Latest Updates
-
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ശുക്രന് നല്‍കും സമ്പത്ത്, ശനിയുടെ രാശി തുണയാകും; മകരം രാശിയില്‍ ഇനി ശുക്ര കാലം
എല്ലാ മാസവും ഒരു രാശിയില്‍ നിന്ന് അടുത്ത രാശിയിലേക്ക് രാശിമാറ്റം നടത്തുന്ന ഗ്രഹമാണ് ശുക്രന്. അടുത്ത മാസത്തെ ശുക്രന്റെ രാശിമാറ്റം മകരം രാശിയിലേക്കാണ്. മകരം രാശിയുടെ അധിപന് ശനിയാണ്. ശുക്രനും ശനിയ്ക്കുമിടയില് മിത്രഭാവമാണ്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷ നല്കുന്ന രാശിമാറ്റമാണ് അടുത്ത മാസം ശുക്രന് നടത്തുന്നത്. പന്ത്രണ്ട് രാശികളിലും ശുക്രന്റെ രാശിമാറ്റം ഏതെങ്കിലും തരത്തിലുള്ള നേട്ടങ്ങള്‍ നല്‍കും. പക്ഷേ അതില്‍ മൂന്നുരാശികള്ക്ക് കണ്ണഞ്ചിപ്പിക്കുന്ന സൗഭാഗ്യമാണ് വരാന്‍ പോകുന്നത്. ഇവരുടെ സാമ്പത്തിസ്ഥിതി ഇനിയൊന്നും തകരാത്ത നിലയിലേക്ക് ഉയരും. ഈ മൂന്ന് രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.

ഇടവം
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുക്രന്റെ രാശിമാറ്റം അതുല്യ സൗഭാഗ്യങ്ങളേകും. കാരണം ഈ രാശിയുടെ ഒമ്പതാമത്തെ ഭാവത്തിലാണ് ശുക്രന് രാശി മാറുന്നത്. ഒമ്പതാമത്തെ ഭാവം ഭാഗ്യവുമായി ബന്ധപ്പെട്ട ഭാവമാണ്. അതുകൊണ്ട് ഈ സമയത്ത് ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ഭാഗ്യത്തിന്റെ സമ്പൂര്‍ണ്ണ കടാക്ഷം ലഭിക്കും. ഈ കാലയളവില്‍ പൂര്‍ത്തിയാക്കാതെ വെച്ചിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പുതിയ വാഹനമോ മറ്റെന്തെങ്കിലും സമ്പത്തോ കയ്യില്‍ വന്നുചേരും. ബിസിനസില്‍ നിന്നും പ്രതീക്ഷയ്ക്കപ്പുറത്തുള്ള ധനം വന്നെത്തും. ധാര്‍മ്മിക കാര്യങ്ങളില്‍ പങ്കുകൊള്ളും. മത്സരപ്പരീക്ഷകളില്‍ വിജയം നേടും. ഈ രാശിമാറ്റം ഇടവം രാശിക്കാര്‍ക്ക് അത്യന്തം ഗുണകരമാകും.
തുലാം
തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് ശുക്രന്റെ രാശിമാറ്റം നേട്ടമാണ്. ഇവരുടെ നാലാമത്തെ ഭാവത്തിലാണ് ഈ രാശിമാറ്റം സംഭവിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവര്‍ക്ക് ഭൗതികസുഖങ്ങള്‍ കൂടുതലായി അനുഭവിക്കാന്‍ കഴിയും. ഈ കാലയളവില്‍ വീടോ വാഹനമോ മറ്റെന്തെങ്കിലും പ്രോപ്പര്‍ട്ടിയോ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധിക്കും. പ്രേമകാര്യങ്ങള്ക്കും വളരെ ശുഭകരമായ സമയമാണിത്. പ്രേമവിവാഹത്തെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ അതിന് അനുകൂലമായ സാഹചര്യമൊരുങ്ങും. റിയല്‍ എേേസ്റ്ററ്റ്, പ്രോപ്പര്‍ട്ടി അടക്കമുള്ള ബിസിനസുകള്‍ ഉള്ളവര്‍ക്ക് ലാഭമുണ്ടാക്കാന്‍ ഏറ്റവും അനുകൂലകാലമാണ്. കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. വീട്ടില്‍ സന്തോഷാന്തരീക്ഷം സംജാതമാകും. സാമ്പത്തികസ്ഥിതിയില്‍ സ്ഥിരതയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന് സാധ്യതയുണ്ട്.
മകരം
മകരം രാശിയില്‍ ജനിച്ചിട്ടുള്ളവര്‍ക്ക് ശുക്രന്റെ രാശിമാറ്റം ഗുണകരമാകും. കാരണം ശുക്രന് മകരം രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ രാശിമാറ്റം നടക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഈ രാശിക്കാരുടെ വ്യക്തിത്വം വളരെയധികം മെച്ചപ്പെടും. പുതിയ ആളുകളുമായി പരിചയപ്പെടാനും ഭാവിയില്‍ ആ ബന്ധങ്ങളിലൂടെ നേട്ടമുണ്ടാക്കാനും സാധിക്കും. പുതിയ ബിസിനസുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാലയളവ് വളരെ അനുകൂലമാണ്. ഇവരുടെ വിവാഹജീവിതം വളരെ സന്തോഷപൂര്ണ്ണമായിരിക്കും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വന്നെത്തും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
