Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ശുക്രന് സ്വന്തം മൂലത്രികോണ രാശിയില്‍, സൗഭാഗ്യം, എല്ലാ കാര്യങ്ങളിലും വിജയം ഫലം
ജീവിതത്തില്‍ സന്തോഷവും സമ്പത്തും സുഖസൗകര്യങ്ങളും ലഭ്യമാകണമെങ്കില്‍ ശുക്രന് അനുഗ്രഹിക്കണം. ഓരോ രാശികള്‍ക്കും ഓരോ കാലങ്ങളില്‍ ശുക്രന്റെ അനുഗ്രഹം ഉണ്ടാകും. ശുക്രന്റെ രാശിമാറ്റം അതിനാല്‍ തന്നെ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. രാശിമാറ്റത്തിലൂടെ ചിലര്‍ക്ക് സൗഭാഗ്യങ്ങളും സുഖസൗകര്യങ്ങളും ധനവും സമ്പത്തും വന്നണയുന്നു. സെപ്റ്റംബറില്‍ ശുക്രന് സ്വന്തം രാശിയായ തുലാത്തിലേക്ക് കടക്കുകയാണ്. തത്ഫലമായി മൂന്ന് രാശികള്‍ക്ക് ജീവിതത്തില്‍ അസുലഭ ഭാഗ്യങ്ങളും എല്ലാ കാര്യങ്ങളിലും വിജയവും ധനലാഭവും ഉണ്ടാകും. ഈ മൂന്ന് രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

തുലാം
ശുക്രന്റെ മൂലത്രികോണ രാശിയായ തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് ശുക്രന്റെ രാശിമാറ്റം ഗുണകരമാകും. തുലാത്തിന്റെ ലഗ്ന ഭാവത്തിലാണ് ശുക്രന്റെ രാശിമാറ്റം. അതുകൊണ്ട് ഈ കാലയളവില്‍ തുലാം രാശിക്കാരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമാകും. സമൂഹത്തില്‍ ഇവര്‍ക്ക് കൂടുതല്‍ സ്വീകാര്യതയുണ്ടാകും. എല്ലാ മേഖലകളിലും നേട്ടങ്ങള്‍ ഉണ്ടാകും. വിവാഹിതര്‍ക്ക് ദാമ്പത്യം കൂടുതല്‍ സന്തോഷകരമായി തീരും. ഭാര്യാ-ഭര്ത്താക്കന്മാര് കുടുതല്‍ അടുക്കും. അന്യോന്യം കാര്യങ്ങളില്‍ പിന്തുണ നല്‍കും. ബിസിനസുകള്‍ ചെയ്യുന്നവര്‍ക്ക് ലാഭം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കുംഭം
ശുക്രന്റെ രാശിമാറ്റം കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് സത്ഫലങ്ങള്‍ നല്‍കും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ശുക്രന്റെ രാശിമാറ്റം നടക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഈ രാശിയില്‍ ജനിച്ചവര്‍ കൂടുതല്‍ ബുദ്ധിവൈഭവം പ്രകടമാക്കും. തങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള അക്ഷീണമായ ശ്രമം ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുകയും അതില്‍ വിജയം നേടുകയും ചെയ്യും. ജോലിയുമായി ബന്ധപ്പെട്ടും ബിസിനസുമായി ബന്ധപ്പെട്ടും യാത്രകള്‍ നടത്തും. മാത്രമല്ല സമ്പത്ത് ഉണ്ടാക്കുന്നതിന് നിരവധി അവസരങ്ങള്‍ മുന്നില്‍ തെളിയും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും സമ്പാദ്യമുണ്ടാക്കുകയും ചെയ്യും. മംഗളകാര്യങ്ങളില്‍ പങ്കുകൊള്ളും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അതില്‍ വിജയം കൊയ്യാന്‍ സാധിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുക്രന്റെ രാശിമാറ്റം സൗഭാഗ്യങ്ങള്‍ നല്‍കും. കാരണം ഈ രാശിമാറ്റം ഇവരുടെ നാലാമത്തെ ഭാവത്തിലാണ് സംഭവിക്കുന്നത്. ഈ കാലയളവില്‍ ജീവിതത്തില്‍ സുഖങ്ങളും സൗകര്യങ്ങളും അനുഭവിക്കാന്‍ കഴിയും. വാഹനങ്ങളോ പ്രോപ്പര്‍ട്ടിയോ വാങ്ങാനാകും. വരുമാനം വര്‍ദ്ധിക്കുകയും ജോലിയിലും ബിസിനസിലും ലാഭം നേടുകയും ചെയ്യും. എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ തുണയുണ്ടാകും. റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി എന്നിവയുമായി ബന്ധപ്പെട്ട് ബിസിനസുകള്‍ നടത്തുന്നവര്‍ക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
