ശുക്രന്‍ ഇന്ന് മിഥുനത്തിലേക്ക്, സവിശേഷയോഗങ്ങള്‍; അഞ്ച് രാശികള്‍ക്ക് ഇന്നുമുതല്‍ ശുക്രദശ

നവഗ്രഹങ്ങള്‍ നിശ്ചിത കാലയളവില്‍ രാശികള്‍ മാറിക്കൊണ്ടിരിക്കും. ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട സംഗതിയാണത്. ആകര്‍ഷണം, ആഢംബരം, ഐശ്വര്യം, സമ്പല്‍ സമൃദ്ധി, സ്‌നേഹം, മഹിമ എന്നിവയുടെയെല്ലാം പ്രതീകമാണ് ശുക്രന്‍. ശുക്രന്‍ ഇന്ന് മിഥുനം രാശിയിലേക്ക് എത്തുകയാണ്. ജാതകത്തില്‍ ശുക്രന്റെ സ്വാധീനം നല്ലവണ്ണം ഉള്ള ആളുകള്‍ക്ക് ഈ സമയത്ത് വളരെ മികച്ച ഫലങ്ങള്‍ ലഭിക്കും. ഇതുകൂടാതെ, ഭൗതികസുഖങ്ങളും സൗകര്യങ്ങളും ഇവരെ തേടിയെത്തും. ഇവര്‍ ജീവിതത്തില്‍ എന്നും വിജയം കൈവരിക്കും.

planets

ഇടവം, തുലാം രാശികളുടെ അധിപനാണ് ശുക്രന്‍. ഇടവം രാശിയില്‍ നിന്നുമാണ് ശുക്രന്‍ മിഥുനത്തിലേക്ക് എത്തുന്നത്. വൈകുന്നേരം 6.15നാണ് രാശിമാറ്റം നടക്കുക. മിഥുനം രാശിയില്‍ എത്തിയാല്‍ ജൂണ്‍ 18ന് ശുക്രന്‍ തിരുവാതിര നക്ഷത്രത്തിലൂടെയും ജൂണ്‍ 28ന് പുണര്‍തം നക്ഷത്രത്തിലൂടെയും കടന്നുപോകും. ജൂലൈ 17ന് ശുക്രന്‍ കര്‍ക്കിടകം രാശിയിലേക്ക് പ്രവേശിക്കും.

ഈ രാശിമാറ്റം അഞ്ച് രാശികളില്‍ ജനിച്ചവര്‍ക്ക് വളരെ ശുഭകരമായിരിക്കും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മിഥുനം

മിഥുനം രാശിയുടെ 5,12 ഭാവങ്ങളുടെ അധിപനാണ് ശുക്രന്‍. ഇവരുടെ ഒന്നാം ഭാവത്തിലാണ് ശുക്രന്റെ രാശിമാറ്റം നടക്കുന്നത്. ഈ രാശിമാറ്റത്തിലൂടെ മിഥുനം രാശിക്കാരുടെ ജീവിതത്തില്‍ തകര്‍പ്പന്‍ മാറ്റങ്ങള്‍ സംഭവിക്കും. ഉദ്യമങ്ങളില്‍ വിജയിക്കുകയും ആഢംബരങ്ങള്‍ അനുഭവിക്കാന്‍ യോഗമുണ്ടാകുകയും ചെയ്യും. യാത്രകള്‍ ചെയ്യാന്‍ ഈ കാലയളവില്‍ മിഥുനം രാശിക്കാര്‍ക്ക് താല്‍പ്പര്യം കൂടും. ജോലിസ്ഥലത്തെ പരിശ്രമങ്ങളും അധ്വാനവും ഫലം കാണുകയും ഉന്നത ഉദ്യോഗസ്ഥരുടെ അംഗീകാരം പിടിച്ചുപറ്റുകയും ചെയ്യും. സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. ഇത് കരിറിന് തിളക്കമേകും.

സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാനും അതിലൂടെ സ്ഥിരതയുള്ള, മികച്ച വരുമാനം നേടാനും സാധിക്കും. ഈ കാലയളവില്‍ പണമുണ്ടാക്കുന്നതിന് പല മാര്‍ഗ്ഗങ്ങളും തെളിഞ്ഞുവരും എന്നതാണ് മറ്റൊരു നേട്ടം. ഇതിലൂടെ സാമ്പത്തികസ്ഥിരതയുണ്ടാകും. മാത്രമല്ല, മുമ്പ് നടത്തിയ നിക്ഷേപങ്ങളിലൂടെ ലാഭം നേടാനും സാധിക്കും. പാരമ്പര്യ സ്വത്തുക്കള്‍ വന്നുചേരാനും സാധ്യതയുണ്ട്. ദാമ്പത്യജീവിതത്തിലും നല്ല മാറ്റങ്ങള്‍ കണ്ടുതുടങ്ങും. ദാമ്പത്യം കൂടുതല്‍ ശക്തമാകും. ആരോഗ്യം സംതൃപ്തമായിരിക്കും.

ചിങ്ങം

ചിങ്ങം രാശിയുടെ 3, 10 ഭാവങ്ങളുടെ അധിപനാണ് ശുക്രന്‍. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ശുക്രന്റെ രാശിമാറ്റം നടക്കുന്നത്. ചിങ്ങം രാശിക്കാരുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് ശുക്രന്റെ രാശിമാറ്റം കളമൊരുക്കും. പരിശ്രമങ്ങള്‍ക്ക് അര്‍ഹിക്കുന്ന ഫലപ്രാപ്തി നേടാന്‍ സാധിക്കും. കരിയറില്‍ പുതിയ തൊഴിലവസരങ്ങള്‍ വരാനും ഇണങ്ങിയ ജോലികള്‍ തിരഞ്ഞെടുക്കാനും കഴിയും. തൊഴിലന്വേഷകര്‍ക്കും മികച്ച അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പുതിയ കമ്പനികള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിലൂടെ വലിയ ഉയര്‍ച്ചയും വിജയവും നേടാന്‍ കഴിയും.

ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ നിന്ന് കൂടുതല്‍ വരുമാനം നേടാനും ശമ്പള വര്‍ധനവിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും സാധ്യതയുണ്ട്. സ്വന്തമായി ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം നേടാന്‍ സാധിക്കും. സാമ്പത്തികമായി അഭിവൃദ്ധിപ്പെടുന്ന ഒരു കാലം കൂടിയായിരിക്കും ഇത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലൂടെ ലാഭം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പങ്കാളിയുമായി പോസിറ്റീവായ ഇടപെടലുകള്‍ക്ക് സാധിക്കും. ആരോഗ്യവും വളരെ സംതൃപ്തമായിരിക്കും.

തുലാം

തുലാം രാശിക്കാരുടെ 2,9 ഭാവങ്ങളുടെ അധിപനാണ് ശുക്രന്‍. ഈ രാശിയുടെ പത്താം ഭാവത്തിലാണ് ശുക്രന്‍ രാശി മാറുന്നത്. സാമ്പത്തികമായ അഭിവൃദ്ധിയും ഭാഗ്യവുമാണ് ഈ രാശിമാറ്റത്തിലൂടെ തുലാം രാശിക്കാര്‍ക്ക് കൈവരാന്‍ പോകുന്നത്. ബിസിനസ് വളരുന്നതിന് പുതിയ തന്ത്രങ്ങള്‍ പദ്ധതിയിടുന്നവര്‍ക്ക് അത് നടപ്പിലാക്കാന്‍ പറ്റിയ സമയമാണ്. അവ വിജയം കാണും.

ബിസിനസ് നടത്തുന്നവര്‍ക്ക് ലാഭവും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തിന് പുറമേ മറ്റ് ആനുകൂല്യങ്ങളും കിഴിവുകളും മൂലം വരുമാനം കൂടും. പണം സ്വരുക്കൂട്ടിവെക്കാന്‍ ഈ കാലയളവില്‍ സാധിക്കും. ദാമ്പത്യ ജീവിതവും പ്രണയജീവിതവും സുന്ദരമായി മുന്നേറും. പങ്കാളിയുമായി കൂടുതല്‍ അടുപ്പം സ്ഥാപിക്കും. ആരോഗ്യപരമായും വളരെ മികച്ച സമയമാണ്.

ധനു

ധനു രാശിയുടെ 6,11 ഭാവങ്ങളുടെ അധിപനാണ് ശുക്രന്‍. ധനു രാശിക്കാര്‍ക്ക് മിഥുനത്തിലേക്കുള്ള ശുക്രന്റെ രാശിമാറ്റം വളരെയധികം നേട്ടങ്ങള്‍ നല്‍കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം നേടാന്‍ കഴിയും. ജോലിമാറ്റത്തിന് സാധ്യതയുണ്ട്. ഇത് കരിയറില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരും. പക്ഷേ സാമ്പത്തികമായും, വ്യക്തിപരമായും അത് വളരെ മികച്ച തീരുമാനമായിരിക്കും. പ്രമോഷനും ശമ്പള വര്‍ധനയ്ക്കും സാധ്യതയുള്ള ഒരു സമയം കൂടിയാണിത്. സ്വന്തമായി ബിസിനസ് ചെയ്യുന്നവര്‍ക്ക് അഭിവൃദ്ധിയുണ്ടാകുകയും വിജയമുണ്ടാകുകയും ചെയ്യും.

റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപങ്ങളില്‍ നിന്നും വിദേശ നിക്ഷേങ്ങളില്‍ നിന്നും ലാഭം തേടിയെത്തും. ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ സമയത്ത് ലാഭം നേടാന്‍ സാധിക്കും. ദാമ്പത്യജീവിതവും സന്തോഷകരമായിരിക്കും. പങ്കാളിയുടെ സ്‌നേഹം കൂടുതലായി അനുഭവിക്കാന്‍ കഴിയും. ദാമ്പത്യപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്ന കാലയളവ് കൂടിയാണിത്. പ്രണയികള്‍ക്ക് മാതാപിതാക്കളില്‍ നിന്നും വിവാഹത്തിന് സമ്മതം ലഭിക്കും.

കുംഭം

കുംഭം രാശിയുടെ 4,9 ഭാവങ്ങളുടെ അധിപനാണ് ശുക്രന്‍. ഇവരുടെ നാലാം ഭാവത്തിലാണ് ഇന്നത്തെ രാശിമാറ്റം നടക്കുന്നത്. ശുക്രന്റെ രാശിമാറ്റത്തിലൂടെ ജീവിതത്തിലെ എല്ലാ മേഖലകളിലും വിജയമുണ്ടാക്കാന്‍ കുംഭം രാശിക്കാര്‍ക്ക് കഴിയും. പണമുണ്ടാക്കാനുള്ള പുതിയ വഴികള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും. തൊഴില്‍ അന്വേഷിക്കുന്ന കുംഭം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തൊഴിലില്‍ എത്തിച്ചേരാന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ തൊഴിലില്‍ തുടര്‍ന്നും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും. എതിരാളികള്‍ക്ക് മേല്‍ പൂര്‍ണ്ണ വിജയം നേടാന്‍ സാധിക്കുന്ന സമയം കൂടിയായിരിക്കും ഇത്. ആത്മാര്‍ത്ഥമായ ജോലിയിലൂടെ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്ക് മാതൃകയാകുന്ന പ്രവര്‍ത്തനം കാഴ്ചവെക്കും.

സാമ്പത്തികമായി ഏറെ മെച്ചപ്പെടുന്ന സമയമായിരിക്കും ഇത്. പാരമ്പര്യ സ്വത്തുക്കള്‍ കൈവശം വന്നുചേരും. സംരംഭകര്‍ക്കും ഫ്രീലാന്‍സ് ജോലിക്കാര്‍ക്കും അജ്ഞാത സ്രോതസ്സുകളില്‍ നിന്നും വരുമാനം നേടാന്‍ സാധിക്കും. ഇത് സാമ്പത്തിക സ്ഥിതി കൂടുതല്‍ മെച്ചപ്പെടാന്‍ സഹായിക്കും. ഈ സമയത്ത് നിരവധി മികച്ച അവസരങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകും. ദാമ്പത്യത്തില്‍ പങ്കാളിയുടെ പിന്തുണ എല്ലാ കാര്യങ്ങളിലും ഉണ്ടാകും. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഈ കാലയളവില്‍ ഉണ്ടായിരിക്കില്ല.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion