Latest Updates
-
സെപ്റ്റംബർ 23: കേരളത്തിലെ ഇന്നത്തെ രാഹുകാലം, ഗുളികകാലം സമയങ്ങൾ; ശുഭകാര്യങ്ങൾക്ക് മുൻപ് ശ്രദ്ധിക്കുക -
സെപ്റ്റംബർ 28 മുതൽ ബാങ്ക് പണിമുടക്ക്: ഞായറാഴ്ച ബാങ്കുകൾ തുറക്കുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ -
2026 സെപ്റ്റംബർ 23: സുകർമ്മ യോഗത്തിൽ കാര്യങ്ങൾ തുടങ്ങാം, വിടാൽ യോഗം ഒഴിവാക്കുക - അറിയേണ്ടതെല്ലാം -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ വഴികൾ മതി -
പിതൃപക്ഷം 2026: ശ്രാദ്ധ ചടങ്ങുകൾക്ക് ഒരുങ്ങുമ്പോൾ വീടിന്റെ വാസ്തുവിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം? -
ഇന്ന് വിഷുവദിനം; വീടിന്റെ വാസ്തുവും ദിശകളും കൃത്യമായി പരിശോധിക്കാൻ ഇതാ ഒരു എളുപ്പവഴി -
2026 സെപ്റ്റംബർ 24 ഗുരു പ്രദോഷം: പൂജാ സമയവും വീട്ടിൽ ചെയ്യേണ്ട ലളിതമായ വ്രതാനുഷ്ഠാനങ്ങളും -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സെപ്റ്റംബർ 23-ലെ കേരളത്തിലെ സ്വർണവിലയും വിപണി വിശേഷങ്ങളും അറിയാം -
ഗണേശ വിസർജനം 2026: മുംബൈ-പുനെ യാത്രകൾക്ക് തയ്യാറെടുക്കാം; മെട്രോ സമയവും ഗതാഗത നിയന്ത്രണങ്ങളും അറിയാം -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? അണുബാധയൊഴിവാക്കാൻ ഈ മുൻകരുതലുകൾ മതി
ശുക്രന് രാശിമാറുമ്പോള്‍ ഈ മൂന്ന് രാശിക്കാരുടെ തലവര മാറും, സ്വപ്നം കണ്ട ജീവിതം കയ്യിലെത്തും
ജ്യോതിഷത്തെ കുറിച്ച് വലിയ ധാരണ ഇല്ലാത്തവര്‍ പോലും ജീവിതത്തില്‍ ശുക്രന് എന്ന ഗ്രഹം ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് കേട്ടിരിക്കും. ജീവിതത്തില്‍ ശുക്രന്റെ അനുഗ്രഹമുണ്ടാകുക എന്നത് വലിയ ഭാഗ്യമായാണ് കരുതുന്നത്. സന്തോഷവും സമാധാനവും അര്‍ത്ഥപൂര്‍ണ്ണവുമായ ജീവിതം നയിക്കുന്നതിന് ശുക്രന്റെ അനുഗ്രഹം കൂടിയേ തീരു എന്നാണ് ജ്യോതിഷം പറയുന്നത്. കാരണം നവഗ്രഹങ്ങളില്‍ സന്തോഷം, സമ്പത്ത്, ഐശ്വര്യം, വിജയം എന്നിവയെല്ലാം നിര്‍ണ്ണയിക്കുന്ന ഗ്രഹം ശുക്രനാണ്.

ജാതകത്തില്‍ ശുക്രന്റെ അനുഗ്രഹം വേണ്ടുവോളം ഉള്ള രാശികള്‍ക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതവും ഭൂമി, സ്വത്ത്, വാഹനം, വീട് തുടങ്ങി എല്ലാവിധ സുഖസൗകര്യങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം.
ശുക്രന് ഇടവം രാശിയിലേക്ക്
മെയ് 19ന് ശുക്രന് ഇടവം രാശിയിലേക്ക് കടക്കുകയാണ്. ശുക്രന്റെ സ്വന്തം രാശിയാണ് ഇടവം. രാശിചക്രത്തിലെ പന്ത്രണ്ട് രാശികളിലും ഈ രാശിമാറ്റം പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. അതേസമയം മൂന്ന് രാശികളെ സംബന്ധിച്ചെടുത്തോളം ഇടവം രാശിയിലേക്കുള്ള ശുക്രന്റെ രാശിമാറ്റം അനവധി ഭാഗ്യങ്ങളുടെയും അവസരങ്ങളുടെയും കാലമാണ്. കരിയറിലും ഉദ്യോഗജീവിതത്തിലും അടക്കം ജീവിതമാകെ പുരോഗതി നേടാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കുഭം
കുംഭം രാശിയുടെ നാലാംഭാവത്തിലാണ് ശുക്രന്റെ രാശിമാറ്റം നടക്കുന്നത്. ഇതിന്റെ ഫലമായി ജീവിതത്തില്‍ സുഖ സൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും ജീവിതം കൂടുതല്‍ സന്തോഷകരമാകുകയും ചെയ്യും. ഉദ്യോഗതലത്തില്‍, ആഗ്രഹിക്കുന്ന ശമ്പളം നല്കുന്ന ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. ഏറെക്കാലത്തിന് ശേഷം അപ്രതീക്ഷിതമായി ധനം വന്നുചേരാന്‍ സാധ്യതയുണ്ട്. സമൂഹത്തില്‍ അംഗീകാരവും ബഹുമാനവും സ്വീകാര്യതയും വര്‍ദ്ധിക്കും. വാഹനങ്ങളും പ്രോപ്പര്‍ട്ടികളും വാങ്ങാന്‍ വളരെ അനുകൂലമായ സമയമാണ്. റിയല്‍ എസ്റ്റേറ്റ്, ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട മറ്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്കെല്ലാം വളരെ അനുകൂലമായ സമയമാണ് മുന്നിലുള്ളത്.
മേടം
മേടം രാശിക്കാര്‍ക്കും ശുക്രന്റെ സ്വരാശി പ്രവേശനം അനുകൂലമാണ്. ഇവരുടെ ഗ്രഹനിലയിലെ ധന, ഭാഷണ ഭാവങ്ങളിലാണ് ശുക്രന്റെ രാശിമാറ്റം നടക്കുന്നത്. ഇതിന്റെ ഫലമായി അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകാനിടയുണ്ട്. ഇതിലൂടെ മേടം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടും. കരിയറില്‍ കാര്യമായ വളര്‍ച്ചയും സ്ഥിരതയും പ്രകടമാകും. ഇതിനൊപ്പം ജീവിതത്തിന്റെ മറ്റ് മേഖലകളിലും അഭിവൃദ്ധിയും ഐശ്വര്യവും അനുഭവപ്പെടും. ആഗ്രഹ പൂര്‍ത്തീകരണത്തിന്റെ കാലം കൂടിയാണിത്. ആശയവിനിമയ മേഖലയില്‍ മേടം രാശിക്കാര്‍ ശോഭിക്കും. കൂടാതെ വ്യാപാരികള്‍ക്കും സാമ്പത്തിക ലാഭം നേടുന്നതിന് വളരെ അനുകൂലമായ സമയമാണ്.
കര്‍ക്കിടകം
കര്‍ക്കിടക രാശിക്കാര്‍ക്കും ശുക്രന്റെ രാശിമാറ്റം അനുകൂലമാകും. ഈ രാശിയില്‍ ജനിച്ചവരുടെ വരുമാനവുമായും ലാഭവുമായും ബന്ധപ്പെട്ട ഭാവത്തിലാണ് ശുക്രന്റെ രാശിമാറ്റം നടക്കുന്നത്. ഇതിന്റെ പ്രതിഫലനമെന്നോണം വരുമാനത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകും. കൂടാതെ സമൂഹത്തില്‍ ഇവരുടെ നിലയും വിലയും വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സ്വാഭിമാനത്തിനുള്ള അവസരം വന്നുചേരുകയും ചെയ്യും. പഴയ നിക്ഷേപത്തില്‍ നിന്നും ലാഭം വന്നുചേരും. ജോലി ഇല്ലാത്തവര്‍ക്കും സാമ്പത്തികമായി സ്ഥിരത നേടാന്‍ സാധിക്കുന്ന സമയമാണ്. കൂടാതെ സന്താനങ്ങളുമായി ബന്ധപ്പെട്ട് സന്തോഷവാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗമുണ്ടാകും. ഷെയര്‍ മാര്‍ക്കറ്റ്, ലോട്ടറി തുടങ്ങിയ ഭാഗ്യ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ക്കും വളരെ അനുകൂലമായ സമയമാണ് മുന്നിലുള്ളത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
