Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
നൂറ് വര്‍ഷത്തിന് ശേഷമുള്ള സമസപ്തക രാജയോഗം, ഗുരു-ശുക്ര സ്ഥാനം നല്‍കും മഹാഭാഗ്യം
ഗ്രഹ സംയോഗ ഫലമായി വളരെ അപൂര്‍വ്വമായി രൂപപ്പെടുന്ന രാജയോഗമാണ് സമസപ്തക രാജയോഗം. രണ്ട് ഗ്രഹങ്ങള്‍ എതിര്‍വശങ്ങളില്‍, അതായത് കൃത്യം 180 ഡിഗ്രി കോണളവില്‍ വരുമ്പോഴാണ് ഈ രാജയോഗം രൂപപ്പെടുന്നത്. സംയോഗം കഴിഞ്ഞാല്‍ ജ്യോതിഷത്തില്‍ ഏറ്റവും ശക്തമായ പ്രതിഭാസമാണ് ഗ്രഹങ്ങള്‍ നേരെ എതിരായി വരുന്നത്. ഗ്രഹങ്ങള്‍ ഇങ്ങനെ നേരെ എതിര്‍വശങ്ങളിലായി വരുമ്പോള്‍ വരുമ്പോള്‍ സവിശേഷമായ, ഉന്നതമായ ഊര്‍ജ്ജം അവയ്ക്കിടയില്‍ രൂപപ്പെടുന്നു. ഈ ഊര്‍ജ്ജം ആളുകളില്‍ നെഗറ്റീവായ പ്രതിഫലനങ്ങളും പോസിറ്റീവ് ആയ പ്രതിഫലനങ്ങളും ഉണ്ടാക്കിയേക്കാം.

വേദ ജ്യോതിഷത്തില്‍ ധനത്തിന്റെയും കഴിവുകളുടെയും കാരണഭൂതനായ ശുക്രന് ദസറയ്ക്ക് മുമ്പായി വൃശ്ചികം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ശുക്രന്റെ ഈ രാശിമാറ്റം കൊണ്ട് വ്യാഴവുമായി സമസപ്തക രാജയോഗം രൂപപ്പെടാന്‍ പോകുകയാണ്. സമസപ്തക രാജയോഗത്തിന്റെ പ്രതിഫലനം എല്ലാ രാശികളിലും ഉണ്ടാകുമെങ്കിലും ചില രാശികള്‍ക്ക് ഈ രാജയോഗം വളരെയധികം നേട്ടങ്ങള്‍ നല്‍കും. അവര്‍ക്ക് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യവും വന്നെത്തും. ആ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
ഇടവം
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സമസപ്തക യോഗം ഗുണകരമാകും. ഇവര്‍ക്ക് ഈ കാലയളവില്‍ വരുമാനത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക മുമ്പില്‍ തെളിയും. ജോലിയിലും ബിസിനസിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. പുതിയ ബിസിനസുകള്‍ ആരംഭിക്കാന്‍ ആലോചിക്കുന്നവര്‍ക്ക് ഈ സമയം അനുകൂലമാണ്. കോടതിയില്‍ നിന്ന് അനുകൂല വിധികള്‍ സമ്പാദിച്ചേക്കും. കൂടാതെ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്ന സമയം കൂടിയാണിത്.
കര്‍ക്കടകം
കര്‍ക്കടകം രാശിയില്‍ ജനിച്ച ആളുകള്‍ക്കും സമസപ്തകയോഗം ഗുണകരമാണ്. ഈ കാലയളവില്‍ ഇവര്‍ക്ക് അടിക്കടി ആകസ്മികമായ സാമ്പത്തികനേട്ടങ്ങള്‍ കൈവരും. കൂടാതെ പ്രേമകാര്യങ്ങളില്‍ ആഗ്രഹിച്ച രീതിയിലുള്ള പുരോഗതിയുണ്ടാകും. പ്രണയ വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് കുടുംബത്തില്‍ അനുകൂലപ്രതികരണം ഉണ്ടാകും. സന്താനങ്ങളുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ അകലും. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് പുതിയ ഉത്തരവാദിത്തം ലഭിക്കും. മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും എല്ലാ ജോലികളിലും സഹായിക്കും. ബിസിനസില്‍ നിന്നും ഉയര് സാമ്പത്തികലാഭം തേടിയെത്തും. ബിസിനസ് വിപുലപ്പെടുത്തും.
വൃശ്ചികം
സമസപ്തക രാജയോഗം വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്കും നേട്ടമാണ്. ഇവര്‍ക്ക് നല്ല ദിവസങ്ങള്‍ ആരംഭിക്കാന്‍ പോകുകയാണ്. ഈ കാലയളവില്‍ പാരമ്പര്യ സ്വത്ത് കൈശം വന്നുചേരുകയോ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകുകയോ ചെയ്യും. സ്വദേശത്തോ വിദേശത്തോ യാത്ര പോകാനുള്ള അവസരങ്ങള്‍ വന്നുചേരും. പ്രോപ്പര്‍ട്ടിയോ വാഹനമോ വാങ്ങാന്‍ ആലോചിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. മത്സരപ്പരീക്ഷകള് തയ്യാറെടുക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. സര്‍ക്കാരില്‍ നിന്നും അനുകൂല തീരുമാനങ്ങള്‍ പ്രതീക്ഷിക്കാം. ധാര്‍മ്മിക കാര്യങ്ങളിലോ മംഗളപരിപാടികളിലോ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications