Latest Updates
-
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്!
ശുക്രന്റെ രാശിമാറ്റം: അടുത്ത ആഴ്ച ഐശ്വര്യവും സമ്പാദ്യവും കൈവരുന്ന രാശികള്‍
സമ്പത്ത് വാരിക്കോരി നല്കുന്ന ഗ്രഹമെന്നാണ് ശുക്രന് അറിയപ്പെടുന്നത്. ഇപ്പോള്‍ ഇടവം രാശിയില്‍ ഉള്ള ശുക്രന് ജൂണ്‍ 12ന് മിഥുനം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ജൂലൈ 7 വരെ ശുക്രന് മിഥുനം രാശിയില്‍ തുടരും. ശുക്രന്റെ രാശിമാറ്റം 12 രാശികളെയും ശുഭകരമായോ അശുഭകരമായോ ബാധിക്കും.

ശുക്രന്റെ രാശിമാറ്റത്തിലൂടെ ജീവിതത്തില്‍ വലിയ സൗഭാഗ്യങ്ങളും സാമ്പത്തിക അഭിവൃദ്ധിയും സന്തോഷവും തേടിയെത്തുന്ന മൂന്ന് രാശികള്‍ ഉണ്ട്. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുക്രന്റെ രാശിമാറ്റം ലാഭകരമായിരിക്കും. മേടം രാശിയുടെ മൂന്നാംഭാവത്തിലാണ് ശുക്രന്റെ രാശിമാറ്റം സംഭവിക്കുന്നത്. ഏറെക്കാലമായി പൂര്‍ത്തിയാക്കാതിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ ഈ സമയത്ത് സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും പുലരും. സഹോദരങ്ങളുമായുള്ള ബന്ധം ദൃഢമാകും. അവരുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും സാധിക്കും. പ്രേമജീവിതം കൂടുതല്‍ മധുരതരമാകും. ദാമ്പത്യത്തില്‍ പങ്കാളിയുമായി കൂടുതല്‍ അടുക്കാന്‍ സാധിക്കും. ആഗ്രഹിച്ചത് പോലെ ധനം സമ്പാദിക്കാന്‍ കഴിയും. അങ്ങനെ സാമ്പത്തികസ്ഥിതി വളരെ മെച്ചപ്പെടും. സമ്പാദ്യം വളര്‍ത്തുന്നതിലൂടെ ഭാവി സുരക്ഷിതമാക്കാന്‍ സാധിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റം വളരെ അനുകൂലമാണ്. കാരണം ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ഈ രാശിമാറ്റം നടക്കുന്നത്. മിഥുനം രാശിയുടെ പത്താം ഭാവത്തിന്റെ അധിപനാണ് ശുക്രന്. ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ജോലി, ബിസിനസ് എന്നിവയില്‍ നിന്നെല്ലാം ധനലാഭവും അധികവരുമാനവും ഉണ്ടാകുന്ന കാലമായിരിക്കും ഇത്. അവരവരുടെ കര്‍മ്മമണ്ഡലത്തില്‍ ശോഭിക്കാനുള്ള യോഗമുണ്ടാകും. അധികാരികളുടെ ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റും. ലക്ഷ്യത്തിലേക്ക് എത്താനുള്ള ശ്രമം ഈ കാലയളവില്‍ മിഥുനം രാശിക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകും. വിവാഹജീവിതവും വളരെ സന്തോഷകരമായിരിക്കും. പങ്കാളികള്‍ പരസ്പരം കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കും. ബിസിനസില്‍ നിന്നും ലാഭം തേടിയെത്തും.
ധനു
ധനു രാശിയുടെ ആറ്, പതിനൊന്ന് ഭാവങ്ങളുടെ അധിപനാണ് ശുക്രന്. മിഥുനം രാശിയിലേക്കുള്ള ശുക്രന്റെ രാശിമാറ്റം ധനുവിലെ ഏഴാംഭാവത്തിലാണ് നടക്കുന്നത്. ഈ കാലയളവില്‍ ധനു രാശിക്കാര്‍ക്ക് സാമ്പത്തികമായി ഏറെ ദൂരം മുന്നേറാനുള്ള ഭാഗ്യമുണ്ടാകും. ഏറെക്കാലമായി പൂര്‍ത്തിയാക്കാതിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. കുടുംബാന്തരീക്ഷവും പ്രസന്നവും സമാധാനപൂര്‍ണ്ണവുമാകും. ജീവിതപങ്കാളിയോടൊപ്പം വളരെ സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കും. കഴിയുന്നത്ര പണം സമ്പാദിക്കാനും അതിലൂടെ സാമ്പത്തികസ്ഥിതി ഏറെ അഭിവൃദ്ധിപ്പെടാനും ഭാഗ്യമുണ്ടാകും. കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
