Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ശുക്രന് തെളിയാന്‍ പോകുന്നു; ഡിസംബര്‍ 4 വരെ ഭാഗ്യങ്ങളുടെ ബംബര്‍ ലോട്ടറി ഇവര്‍ക്ക് മാത്രം
സമ്പത്ത്, സന്തോഷം, സൗന്ദര്യം, കല എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ദൈവമാണ് ശുക്രന്. അതിനാല്‍ തന്നെ, ശുക്രന് രാശിമാറുമ്പോഴും, ഓരോ രാശിയിലും വ്യത്യസ്ത ദിശയില്‍ ചലിക്കുമ്പോഴും, നക്ഷത്രം മാറുമ്പോഴും അത് ഓരോ രാശിക്കാരെയും, പലരീതിയിലാണ് ബാധിക്കുന്നത്. ചിലര്‍ക്ക് കഷ്ടകാലം വന്നേക്കാം. എന്നാല്‍, മറ്റു ചിലര്‍ക്ക് ശുക്രന്റെ അനുഗ്രഹത്തോടെ നേട്ടങ്ങള്‍ സ്വന്തമാക്കാനും സാധിക്കും. അത്തരത്തില്‍ ഒരു സുവര്‍ണ്ണാവസരമാണ് ചിലരാശിക്കാര്‍ക്ക് ഇനിവരുന്ന ദിവസങ്ങളില്‍ ലഭിക്കാന്‍ പോകുന്നത്.

നവംബര്‍ ഏഴ് മുതല്‍ ഡിസംബര്‍ നാല് വരെ ശുക്രന് രണ്ട് വട്ടമാണ് രാശിമാറുന്നത്. ഈ രാശിമാറ്റം ചില വ്യക്തികളില്‍ വ്യക്തിഗത നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കും. ഈ സൗഭാഗ്യം നേടിയെടുത്ത രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
ഇടവം
നവംബര്‍ ഏഴ് മുതല്‍ ഡിസംബര്‍ 4 വരെ നല്ല കാലമാണ് ഇടവം രാശിക്കാര്‍ക്ക്. ഇവര്‍ക്ക് കുടുംബത്തില്‍ നല്ല സമാധാനവും സന്തോഷവും വന്ന് ചേരും. കൂടുതല്‍ സാലറിയോടെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. നിരവധി തൊഴില്‍ അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നതാണ്. ജീവിതത്തില്‍ നല്ല മധുരമേറിയ അനുഭവങ്ങള്‍ ഉണ്ടാകും. ദാമ്പത്യത്തില്‍ നല്ല സന്തോഷകരമായ അനുഭവങ്ങള്‍ വന്നു ചേരും. ബിസിനസ്സ് ആരംഭിക്കുന്നവര്‍ക്ക് വളരെ നല്ലകാലമാണ് വരാനിരിക്കുന്നത്. നല്ല ലാഭം ഉണ്ടായിരിക്കും. വിദേശത്ത് ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ നല്ല അവസരമാണ് വരാനിരിക്കുന്നത്. സൂഹൃത്തുക്കളില്‍ നിന്നും നല്ല പിന്തുണ ലഭിക്കും. മാതാപിതാക്കളുമായുള്ള ഐക്യം വര്‍ദ്ധിക്കും.
കര്‍ക്കിടകം
വളരെ സത്യസന്ധമായി ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നതാണ്. പ്രണയ സഫലീകരണം ഉണ്ടായിരിക്കും. ആഗ്രഹിച്ച വ്യക്തിയെ വിവാഹം കഴിക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല അവസരമാണ് വരാനിരിക്കുന്നത്. പഠനത്തില്‍ നല്ല മികവ് കാണിക്കാന്‍ സാധിക്കും. ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടായിരിക്കും. ജോലി കാര്യങ്ങള്‍ വളരെ വേഗത്തില്‍ ശെരിയാകും. വിദേശത്തേയ്ക്ക് ജോലി നോക്കുന്നവര്‍ക്ക് വേഗത്തില്‍ വിസ ലഭിക്കും. നല്ല ശമ്പളത്തില്‍ ജോലി ലഭിക്കും. ദീര്‍ഘകാലമായി ജോലി ലഭിക്കാത്തവര്‍ക്കും ജോലി ലഭിക്കാന്‍ സാധ്യത. പുതിയ കമ്പനിയിലേയ്ക്ക് മാറആന് സാധിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറയുന്നതാണ്. കടബാധ്യതകള്‍ കുറയും. ഈ രാശിക്കാര്‍ വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്. പതിവായി ശിവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് കൂടുതല്‍ ഗുണം നല്‍കും.
ധനു
ധനു രാശിക്കാരില്‍ മുന്‍കോപം ഉള്ളവര്‍ കുറച്ച് ശ്രദ്ധിക്കുക. നല്ല ക്ഷമയോടെ പല കാര്യങ്ങളെയും സമീപിച്ചാല്‍ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത നല്ല ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. മക്കളില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കാന്‍ സാധിക്കും. പതിവായി അമ്പല ദര്‍ശനം നടത്തുന്നത് കൂടുതല്‍ ഗുണം ചെയ്യും. വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്നവര്‍ക്ക് നല്ല അവസരമാണ്. നാട്ടില്‍ തന്നെ നല്ല ശമ്പളത്തോടെ ജോലി ലഭിക്കാന്‍ സാധ്യത. പരമാവധി ബന്ധുക്കള്‍ക്ക് പണം കടം കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് കൂടുതല്‍ സമാധാനവും സന്തോഷവും ഈ കാലയളവില്‍ ഉണ്ടാകാന്‍ നിങ്ങളെ സഹായിക്കും. കാര്‍ഷിക മേഖലയില്‍ നിന്നും നല്ല രീതിയില്‍ വരുമാനം ഉണ്ടായിരിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications