Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
വിജയദശമി മുതല്‍ ശുക്രദശ തുടങ്ങും, ജീവിതത്തിലിനി സമ്പത്തിനൊപ്പം സന്തോഷവും
ജ്യോതിഷത്തില്‍ ഗാഭീര്യം, സൗന്ദര്യം എന്നിവയുടെ കാരണഭൂതനെന്നാണ് ശുക്രന് അറിയപ്പെടുന്നത്. കൂര്‍മ്മബുദ്ധി, സുഖസൗകര്യങ്ങള്‍, നല്ല ആരോഗ്യം എന്നിവയെല്ലാം വേണമെങ്കില്‍ ശുക്രന് കനിയണം. ജാതകത്തില്‍ ശുക്രന്റെ സ്വാധീനം ശക്തമാണെങ്കില്‍ ജീവിതത്തില്‍ സന്തോഷം നിറയും. ശുക്രന്റെ രാശിമാറ്റങ്ങളും നക്ഷത്രമാറ്റങ്ങളും ആളുകളുടെ ജീവിതത്തെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ജ്യോതിഷ പ്രതിഭാസമാണ്.

ഒക്ടോബര്‍ 13ന് ശുക്രന് രാശി മാറുകയാണ്. വിജയദശമി ദിവസമാണ് ഈ സംക്രമണം നടക്കുന്നത്. ധനുവില്‍ നിന്നും വൃശ്ചികം രാശിയിലേക്കാണ് ശുക്രനെത്തുന്നത്. ഈ രാശിമാറ്റത്തിന്റെ ഫലമായി ജീവിതത്തില്‍ ഇതുവരെയില്ലാത്ത സമൃദ്ധിയും സമ്പത്തും അനുഭവിക്കാന്‍ പോകുന്ന മൂന്ന് രാശികള്‍ ഉണ്ട്. ശുക്രന്റെ രാശിമാറ്റ കാലയളവില്‍ അവരുടെ ജീവിതത്തില്‍ ആഗ്രഹിച്ച സന്തോഷങ്ങളെല്ലാം വന്നെത്തും. ഈ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
കുംഭം
ശുക്രന്റെ രാശിമാറ്റത്തിലൂടെ നേട്ടം കൊയ്യുന്ന ഒരു രാശി കുംഭമാണ്. എത്ര പരിശ്രമിച്ചിട്ടും സാമ്പത്തികപ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ സാധിക്കാത്ത കുംഭം രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റം നേട്ടമാണ്. ബാധ്യതകള്‍ തീര്‍ക്കാന്‍ കഴിയുമെന്ന് മാത്രമല്ല, സമ്പത്ത് വന്നുചേരാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് പൂര്‍വ്വികസ്വത്ത്. പതിവില്‍ കവിഞ്ഞ് സമ്പാദിക്കാനും ചിലവുകള്‍ക്ക് ശേഷം പണം മിച്ചം വെക്കാനും സമ്പാദ്യമുണ്ടാക്കാനും ഈ കാലയളവില്‍ കുംഭം രാശിക്കാര്‍ക്ക് സാധിച്ചേക്കും. ദാമ്പത്യജീവിതത്തിലും കുംഭം രാശിക്കാര്‍ക്ക് സന്തോഷവും സമാധാനവും വന്നുചേരും.
കന്നി
ശുക്രന്റെ രാശിമാറ്റത്തിലൂടെ കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ജീവിതത്തില്‍ വലിയ സന്തോഷങ്ങള്‍ തേടിയെത്തുന്ന കാലയളവാണ് മുന്നില്‍. ജോലിമാറ്റം ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അതിന് ഏറ്റവും ഉചിതമായ സമയമാണ് മുന്നിലുള്ളത്. പുതിയ, നല്ല ജോലി ഓഫറുകള്‍ അവരെ തേടിയെത്തിയേക്കും. ഈ രാശികളില് ജനിച്ചവര്‍ക്ക് ആത്മീയകാര്യങ്ങളിലുള്ള താല്‍പ്പര്യം വര്‍ധിക്കുന്ന സമയം കൂടിയാണ്. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിലും ജോലിസ്ഥലത്ത് ജോലികള്‍ കൃത്യമായി ചെയ്യുന്നതിലും വിജയം നേടും.
ചിങ്ങം
ശുക്രന്റെ രാശിമാറ്റം ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് നല്ലകാലം നല്‍കും. ഈ രാശിമാറ്റത്തിന്റെ ഫലമായി ചിങ്ങം രാശിക്കാര്‍ക്ക് ദൂരയാത്രകള് ചെയ്യാനുള്ള അവസരമൊരുങ്ങും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ലാഭം വര്‍ധിക്കും. മുന്നിക്ഷേപങ്ങളില് നിന്ന് ലാഭം തേടിയെത്തും. ജീവിതത്തില്‍ പൊതുവില്‍ സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. പ്രത്യേകിച്ച് വീട്ടില്‍ അധ്വാനം കുറയ്ക്കുന്ന, കൂടുതല്‍ സുഖം നല്കുന്ന സാധനങ്ങള്‍ വന്നുചേരും. ഇത് കുടുംബാംഗങ്ങളിലെല്ലാം സന്തോഷമുണ്ടാക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
