Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
Shravan Purnima 2025: ചവിട്ടി നില്ക്കും ഭൂമി വരെ സ്വന്തമാകുന്നവര്, ശ്രാവണ പൗര്ണമിയില് നേട്ടങ്ങളില്‍ ഈ രാശി
Shravan Purnima 2025: ഓഗസ്റ്റ് 9-ന് ഈ വര്‍ഷത്തെ ശ്രാവണ പൗര്‍ണമി സംഭവിക്കുകയാണ്. നിരവധി ജ്യോതിഷ മാറ്റങ്ങള്‍ ഇതിന് മുന്നോടിയായി സംഭവിക്കുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ശ്രാവണ പൗര്‍ണമി ആര്‍ക്കൊക്കെയാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്നത് പലര്‍ക്കും അറിയില്ല. പലപ്പോഴും രക്ഷാബന്ധനുമായി ചേര്‍ന്ന് വരുന്നതാണ് ശ്രാവണ പൗര്‍ണമി. ഈ ദിനത്തില്‍ വളരെയധികം പ്രാധാന്യമാണ് ഉള്ളത്.
ഈ ദിനത്തില്‍ മൂന്ന് പ്രധാന ഗ്രഹങ്ങളായ ചന്ദ്രന്, വ്യാഴം, ശനി എന്നിവ അവരുടെ രാശികളില് വരുന്നു. എന്ന് മാത്രമല്ല ഈ ദിനത്തില്‍ ശക്തമായ ഒരു ഗ്രഹ വിന്യാസവും സംഭവിക്കുന്നു. 30 വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ ഒരു ഗ്രഹ സംഗമം സംഭവിക്കുന്നത്. എന്ന് മാത്രമല്ല ഇത് പല രാശിക്കാരിലും ഗുണാനുഭവങ്ങളും നല്കുന്നു. അത് മാത്രമല്ല പൂര്‍ണ ചന്ദ്രന്റെ എല്ലാ വിധത്തിലുള്ള അനുഗ്രഹങ്ങളും ഗുണാനുഭവങ്ങളും നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ശ്രാവണ പൗര്‍ണമി ഗുണപരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും പോസിറ്റീവ് ഊര്‍ജ്ജം നിങ്ങള്‍ക്ക് ചുറ്റും നിറയ്ക്കുന്നു. അത് മാത്രമല്ല ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ച് നില്‍ക്കുകയും ചെയ്യുന്നു. പലപ്പോഴും പഠന കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ്. അത് മാത്രമല്ല സാമ്പത്തിക പുരോഗതിയും തേടി എത്തുന്നു. കടം കൊടുത്ത പണം തിരികെ ലഭിക്കുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തികമായ പല ആശങ്കകളില്‍ നിന്നും പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ്. അത് മാത്രമല്ല ജോലിയുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ വര്ദ്ധിക്കുകുയം ചെയ്യുന്നു. സാമ്പത്തികമായി നിങ്ങള്‍ ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ എല്ലാം തന്നെ ഗുണകരമായി മാറുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പലപ്പോഴും അപ്രതീക്ഷിത നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ചന്ദ്രന്റെ ഈ മാറ്റം വളരെ വലിയ തോതിലാണ് സ്വാധീനം ചെലുത്തുന്നത്. അത് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. ഭാഗ്യം അതിശക്തമായി തുടരുകയും ചെയ്യുന്നു. സാമ്പത്തിക കാര്യങ്ങളില്‍ കുതിച്ച് ചാട്ടമുണ്ടാവുന്നു. അത് മാത്രമല്ല വീടിന്റേയും കുടുംബത്തിന്റേയും കാര്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നതിനുള്ള യോഗവും കാണുന്നു. പല വിധത്തിലുള്ള ആശങ്കകള്‍ പരിഹരിക്കപ്പെടുന്നു.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് എന്നാണ് ശ്രാവണ പൗര്‍ണമി മൂലം ലഭിക്കുന്നത്. പലപ്പോഴും ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അത് കരിയറില്‍ പുതിയ അവസരങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു സമയമാണ് പൗര്‍ണമി ദിനം. അത് മാത്രമല്ല ബിസിനസിനെക്കുറിച്ച് സംസാരിക്കുന്നതിനും ആരംഭിക്കുന്നതിനും ഏറ്റവും മികച്ച സമയമാണ് എന്നതാണ് സത്യം.
വൃശ്ചികം
ശ്രാവണ പൗര്‍ണമി ദിനത്തില്‍ വൃശ്ചികം രാശിക്കാര്‍ക്ക് ഭാഗ്യകരമായ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. പലപ്പോഴും ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് അനുകൂലമായ പല മാറ്റങ്ങളും സാമ്പത്തിക നേട്ടവും കൊണ്ട് വരുന്നു. മുടങ്ങിക്കിടന്ന പല ജോലികളും പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. ജോലിയില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയരത്തില്‍ ഇവര്‍ എത്തുന്നതിന് യോഗം കാണുന്നു. അത് പലപ്പോഴും സമൂഹത്തില്‍ പ്രശസ്തിയും അംഗീകാരവും വര്‍ദ്ധിപ്പിക്കുന്നു.



Click it and Unblock the Notifications
