Latest Updates
-
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത! -
ഭാഗ്യനിറവും നേട്ടങ്ങളും കൂടെയുണ്ട്: ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ രാശിക്ക് എന്ത് കാത്തിരിക്കുന്നു? -
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ
നീതിദേവന്‍ കടാക്ഷിക്കും, ശനി കൃപയാല്‍ ഇന്ന് ഭാഗ്യനേട്ടങ്ങള്‍ തേടിവരുന്ന 4 രാശി
ഏപ്രില്‍ 13 ശനിയാഴ്ച, ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിന്റെ അഞ്ചാം ദിവസമാണ്. ഈ ദിവസം ദുര്‍ഗാദേവിയുടെ രൂപമായ സ്കന്ദമാതയെ ആരാധിക്കുന്നു. ചന്ദ്രന് മിഥുന രാശിയിലേക്ക് നീങ്ങാന്‍ പോകുന്നു, അതേസമയം ശനിദേവന് സ്വന്തം രാശിയായ കുംഭത്തില്‍ ചൊവ്വയുമായി സംയോജനം നടത്തുന്നു. ഗ്രഹങ്ങള്‍ക്കും രാശികള്‍ക്കും ഇടയില്‍ ചൈത്ര നവരാത്രിയുടെ അഞ്ചാം നാളില്‍ രവിയോഗം, ശോഭനയോഗം, മകയിരം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. അതിനാല്‍ ഈ ദിവസത്തിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിക്കുന്നു.
ജ്യോതിഷ പ്രകാരം, ചൈത്ര നവരാത്രിയുടെ അഞ്ചാം ദിവസം രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങളില്‍ നിന്ന് 4 രാശിക്കാര്‍ക്ക് പ്രയോജനം ലഭിക്കാന്‍ പോകുന്നു. ഈ രാശിക്കാര്‍ക്ക് മംഗളകരമായ പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ചില പ്രധാനപ്പെട്ട ജോലികളില്‍ വിജയം ലഭിക്കും. ജാതകത്തില്‍ ശനിയുടെ സ്ഥാനം ശക്തിപ്പെടുകയും ശനിദേവന്റെ കൃപയാല്‍ ഏഴരശനി, കണ്ടകശനി എന്നിവയുടെ അശുഭദോഷങ്ങള്‍ കുറയുകയും ചെയ്യും. ഏപ്രില്‍ 13ന് ശനിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ഏപ്രില്‍ 13 ഇടവം രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. തീര്‍പ്പാക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കും. സാമ്പത്തിക കാര്യത്തിലും തൊഴിലിലും വലിയ വിജയം നേടും. സ്വന്തമായി ബിസിനസ് ചെയ്യുന്നവര്‍ക്ക് നല്ല ലാഭം ലഭിക്കുകയും മറ്റ് ബിസിനസുകളില്‍ നിക്ഷേപം നടത്തുകയും ചെയ്യാനാകും. ജോലിയിലും കുടുംബത്തിലും പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിക്കുകയും എല്ലാ വശങ്ങളിലും ശ്രദ്ധ ചെലുത്തുകയും ചെയ്യും. നിങ്ങളുടെ ജോലി മാറ്റാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമായിരിക്കും. നിങ്ങളുടെ ഉള്ളില്‍ ഒരു പുതിയ ഊര്‍ജ്ജം ഒഴുകും. അവിവാഹിതരായ ആളുകള്‍ ഇന്ന് ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടാനാകും.
പരിഹാരം: മാനസിക സമാധാനത്തിന് ഉറുമ്പുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അരിമാവും കറുത്ത എള്ളും പഞ്ചസാരയും ചേര്‍ത്ത് കൊടുക്കുക. കൂടാതെ കടുകെണ്ണ കൊണ്ടുണ്ടാക്കിയ സാധനങ്ങള്‍ പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും നല്‍കുക.
കര്‍ക്കിടകം
ഏപ്രില്‍ 13, കര്‍ക്കടക രാശിയുള്ളവര്‍ക്ക് ഫലദായകമായ ദിവസമാണ്. ചില പുതിയ ജോലികളില്‍ പൂര്‍ണ്ണ താല്‍പ്പര്യം കാണിക്കും, ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവുകള്‍ കാണിക്കാാകും. കരിയറിനെ സംബന്ധിച്ച് വലിയ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും, അത് നിങ്ങള്‍ക്ക് ഫലം നല്‍കും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. ശനിദേവന്റെ കൃപയാല്‍, നിങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ പണം ലഭിക്കാന്‍ സാധ്യതയുണ്ട്. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും, എല്ലാ പ്രവര്‍ത്തനങ്ങളിലും ഉത്സാഹത്തോടെ മുന്നോട്ട് പോകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.
പ്രതിവിധി: കുടുംബത്തിലെ സന്തോഷത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി, ശനിയാഴ്ച ശനി യന്ത്രം സ്ഥാപിക്കുകയും ശനി ചാലിസ ചൊല്ലുകയും ചെയ്യുക.
ചിങ്ങം
ഏപ്രില്‍ 13, ചിങ്ങം രാശിക്കാര്‍ക്ക് വിശേഷദിവസമാണ്. ചിങ്ങം രാശിക്കാരുടെ പല ആഗ്രഹങ്ങളും സഫലമാകും. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് സാമ്പത്തിക സ്ഥിരത ലഭിക്കും, മറ്റുള്ളവരെ സഹായിക്കാന്‍ പണം ചെലവഴിക്കും. ജോലി ചെയ്യുന്നവര്‍ ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും, സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ബഹുമാനവും സ്ഥാനമാനങ്ങളും വര്‍ധിക്കും. നിങ്ങളുടെ മാതാപിതാക്കളുടെ വാക്കുകള്‍ നിങ്ങള്‍ പൂര്‍ണ്ണമായി മാനിക്കും, ആത്മീയ പ്രവര്‍ത്തനത്തിലുള്ള താല്പര്യം വര്‍ദ്ധിക്കും. സന്താനങ്ങളില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. നിങ്ങളുടെ ഇണയുമായുള്ള ബന്ധം നല്ലതായിരിക്കും.
പരിഹാരം: ശനിദോഷം അകറ്റാന്‍, ശനിയാഴ്ച ഒരു പാത്രത്തില്‍ കടുകെണ്ണ എടുത്ത് അതില്‍ ഒരു നാണയം വയ്ക്കുക, അതില്‍ നിങ്ങളുടെ പ്രതിഫലനം കാണുക. എന്നിട്ട് എണ്ണ ചോദിക്കുന്ന വ്യക്തിക്ക് കൊടുക്കുക അല്ലെങ്കില്‍ ശനിദേവന്റെ ക്ഷേത്രത്തില്‍ പാത്രത്തോടൊപ്പം വയ്ക്കുക.
കന്നി
ഏപ്രില്‍ 13 കന്നി രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. കന്നിരാശിക്കാര്‍ക്ക് സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കും. പണം സമ്പാദിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ശനിദേവന്റെ കൃപയാല്‍ നിങ്ങള്‍ ജോലി ചെയ്യുന്ന മേഖലയില്‍ മികച്ച പുരോഗതി കൈവരിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. അവരോടൊപ്പം ചില സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി എവിടെയെങ്കിലും പോകാനാകും. ശനിദേവന്റെ കൃപയാല്‍, നിങ്ങളുടെ കരിയറില്‍ നല്ല പുരോഗതി ഉണ്ടാകും. അതുവഴി നിങ്ങള്‍ക്ക് സംതൃപ്തി അനുഭവപ്പെടുകയും പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മാറുകയും ചെയ്യും. കുടുംബവും ദാമ്പത്യ ജീവിതവും നല്ലതായിരിക്കും.
പരിഹാരം: ശത്രുക്കളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ റൊട്ടിയില്‍ കടുകെണ്ണ കലര്‍ത്തി കറുത്ത നായയ്ക്ക് കൊടുക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications