Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
ശിവരാത്രി 2026: ചൊവ്വക്കൊപ്പം, ചന്ദ്രനും ചേര്‍ന്നാല്‍ മഹാലക്ഷ്മി യോഗം, കണ്ണടച്ച് തുറക്കുമ്പോള്‍ അഷ്ടൈശ്വര്യമുള
ശിവരാത്രി ദിനത്തിന് തുടക്കമാവുന്ന പുതുവര്‍ഷത്തില്‍ ചില ജ്യോതിഷമാറ്റങ്ങള് സംഭവിക്കുന്നുണ്ട്. ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ ചന്ദ്രനും ചൊവ്വയും നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു. ഈ രണ്ട് ഗ്രഹങ്ങളും കൂടിച്ചേരുമ്പോള്‍ അത് ഗുണഫലമായ പല മാറ്റങ്ങള്‍ക്കും അതുപോലെ തന്നെ രാജയോഗത്തിനും തുടക്കമിടുന്നു. പലപ്പോഴും ധനസമൃദ്ധിയും സാമ്പത്തിക നേട്ടങ്ങളും എല്ലാം ഈ രാജയോഗം നിമിത്തം ശിവരാത്രി ദിനത്തില്‍ നിങ്ങളെ കാത്തിരിക്കുന്നു. ഈ യോഗമുള്ളവര്‍ക്ക് ധനം സമ്പാദിക്കുന്നതിനും പണം മികച്ച രീതിയില്‍ നിക്ഷേപിക്കുന്നതിനും സാധിക്കും. ബിസിനസ് നേട്ടങ്ങള്‍ നിമിത്തം പല വിധത്തിലുള്ള സന്തോഷകരമായ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തിലുണ്ടാവും.
ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ ചൊവ്വ ഇപ്പോള്‍ മകരം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ മഹാശിവരാത്രി ദിനത്തില്‍ ചന്ദ്രനും മകരത്തിലേക്ക് പ്രവേശിക്കുന്നു. അത് കൂടാതെ മകരത്തിലെ ചന്ദ്രന്റെയും ചൊവ്വയുടെയും ഈ സംയോജനമാണ് മഹാലക്ഷ്മി രാജയോഗം കൊണ്ട് വരുന്നത്. ഈ യോഗം ഓരോ രാശികളിലും വ്യത്യസ്ത ഫലങ്ങള്‍ നല്‍കും. മഹാലക്ഷ്മി യോഗത്തിലൂടെ നേട്ടങ്ങള്‍ കൊയ്യുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്കറിയാവുന്നതാണ്.

കര്‍ക്കിടകം രാശി
കര്‍ക്കടക രാശിക്കാര്‍ക്ക് മഹാശിവരാത്രി ശുഭകരമായ പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്നു. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങള്‍ക്കും ഈ സമയം മാറ്റങ്ങള്‍ സംഭവിക്കും. ഈ സമയം ഇവരില്‍ സുവര്‍ണ കാലമായിരിക്കും എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല വീട്, വാഹനം, ആഡംബര വസ്തുക്കള്‍ എന്നിവ വാങ്ങാന്‍ എറ്റവും അനുകൂല സമയമാണ്. ഇഷ്ടപ്പെട്ട വ്യക്തിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് യോഗം കാണുന്നു. അത് കൂടാതെ നിങ്ങളുടെ ദാമ്പത്യജീവിതം ഐശ്വര്യവും സമാധാനപരമാകും. പ്രണയിതാക്കള്‍ക്ക് അനുകൂല ഫലങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ശിവരാത്രി ദിനത്തില്‍ സംഭവിക്കുന്ന മഹാലക്ഷ്മി യോഗം പല വിധത്തിലുള്ള നേട്ടങ്ങളെ കൊണ്ട് വരുന്നു. അത് കൂടാതെ കഠിനാധ്വാനത്തിന്റെ ഫലം ഏത് പ്രതിസന്ധിയിലും നിങ്ങള്‍ക്കുണ്ടാവും. ഭാഗ്യവും സമ്പത്തും നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹാരം കാണുന്നതിന് സാധിക്കും. പഴയ കടങ്ങള്‍ എല്ലാം തന്നെ മാറ്റുന്നതിനും അത് വഴി തൊഴില്‍ സംബന്ധമായ പ്രതിസന്ധികല്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. എല്ലാ ബുദ്ധിമുട്ടുകള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. കടങ്ങളെല്ലാം ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും സാധിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ശിവരാത്രി ദിനത്തില്‍ രൂപം കൊള്ളുന്ന മഹാലക്ഷ്മി രാജയോഗം ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് നല്‍കുന്നത്. പലപ്പോഴും നിങ്ങളുടെ മുടങ്ങിക്കിടന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും. സാമ്പത്തികമായി ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയിലേക്ക് എത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ ഉചിതമായ മാറ്റങ്ങള്‍ ഉചിതമായ സമയത്ത് കൊണ്ട് വരുന്നതിന് സാദിക്കും. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.ഏത് കാര്യത്തിലും വിദഗ്ധോപദേശം തേടുന്നത് നിങ്ങളെ മാറ്റങ്ങളിലേക്ക് എത്തിക്കും.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് മഹാലക്ഷ്മി രാജയോഗം ഭാഗ്യം കൊണ്ട് വരുന്നു. ജാതകത്തിലെ ശക്തമായ സ്ഥാനമാണ് മഹാലക്ഷ്മി രാജയോഗത്തിന് കാരണമാകുന്നത്. ധാരാളം ധനം നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. അതെല്ലാം നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സഹായിക്കും. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. ശത്രുക്കള്‍ക്ക് നിങ്ങളെ ഒരു തരത്തിലും തളര്‍ത്താന്‍ സാധിക്കുകയില്ല. പല കാര്യങ്ങളിലും നേതൃത്വപരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കും. ഏത് പ്രതിസന്ധിക്കും വളരെ പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നത്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് മഹാലക്ഷ്മി രാജയോഗം മികച്ച മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. ജാതകത്തില്‍ കര്മ്മഭാവത്തിലാണ് ഈ യോഗം രൂപം കൊള്ളുന്നത്. അത് കൂടാതെ തൊഴില്‍, ബിസിനസ് മാറ്റങ്ങള്‍ നിങ്ങളില്‍ സംഭവിക്കുന്നതും ഈ സമയത്താണ്. വാഹനയോഗവും ആഢംബര വസ്തുക്കളോടുള്ള ഭ്രമവും എല്ലാം നിങ്ങളില്‍ മാറ്റം കൊണ്ട് വരുന്ന സമയമാണ്. ജോലികളില്‍ നിങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് സാധിക്കും. അത് മാത്രമല്ല എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആത്മാര്‍ത്ഥമായി ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നതിനും ജീവിതത്തില്‍ മാറ്റങ്ങള്‍ പോസിറ്റീവ് ആക്കി മാറ്റുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. അതിന് ശിവരാത്രി ദിനത്തില്‍ രൂപം കൊള്ളുന്ന മഹാലക്ഷ്മി യോഗം കാരണമാകുന്നു.



Click it and Unblock the Notifications
