Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശനിദേവന് അനുഗ്രഹം നല്കും, ഇന്ന് ഭാഗ്യം തളിര്ക്കുന്ന 4 രാശിക്കാര്
ഏപ്രില് 27 ശനിയാഴ്ച രണ്ട്, ഒമ്പത്, അഞ്ച് ഭാവങ്ങളില് ചന്ദ്രനും ബുധനും നില്ക്കുന്നതിനാല് ഇന്ന് സങ്കഷ്ടി ചതുര്ത്ഥി നാളില് നവപഞ്ചമയോഗം ഉണ്ടാകുന്നു. വൈശാഖ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്ത്ഥി തിഥിയാണ് ഇന്ന്. ഈ തിഥിയെ സങ്കഷ്ടി ചതുര്ത്ഥി വ്രതം എന്ന് വിളിക്കുന്നു. സങ്കഷ്ടി ചതുര്ത്ഥി നാളില് നവപഞ്ചമ യോഗത്തോടൊപ്പം ശിവയോഗത്തിന്റെയും തൃക്കേട്ട നക്ഷത്രത്തിന്റെയും ശുഭകരമായ സംയോജനവും നടക്കുന്നു.
ജ്യോതിഷ പ്രകാരം 4 രാശിക്കാര്ക്ക് ഇന്ന് രൂപം കൊള്ളുന്ന ശുഭ യോഗങ്ങളില് നിന്ന് പ്രയോജനം ലഭിക്കാന് പോകുന്നു. ഈ രാശിക്കാരുടെ ജോലികളെല്ലാം കൃത്യസമയത്ത് പൂര്ത്തീകരിക്കുകയും നേട്ടം ലഭിക്കുകയും ചെയ്യും. ജാതകത്തില് ശനിദേവന്റെ സ്ഥാനം ശക്തിപ്പെടുകയും ശനിദേവന്റെ ദോഷഫലങ്ങള് കുറയുകയും ചെയ്യും. കൂടാതെ സങ്കഷ്ടി ചതുര്ത്ഥി ആയതിനാല് ഗണപതിയുടെ അനുഗ്രഹവും നിലനില്ക്കും. ഏപ്രില് 27 ശനിയാഴ്ച ഏതൊക്കെ രാശിക്കാര്ക്കാണ് ഭാഗ്യം ലഭിക്കാന് പോകുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ഏപ്രില് 27 ഇടവം രാശിക്കാര്ക്ക് വളരെ നല്ല ദിവസമാണ്. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില് നിന്ന് ആശ്വാസം ലഭിക്കും, സാമ്പത്തിക സ്ഥിതി കൂടുതല് ശക്തമാകും. സ്ഥിര ആസ്തികളില് നിക്ഷേപിക്കുന്നത് നിങ്ങള്ക്ക് ഗുണം ചെയ്യും, നിങ്ങളുടെ സ്വാധീനം ഗണ്യമായി വര്ദ്ധിക്കും. ജീവിതത്തില് നിലനില്ക്കുന്ന തര്ക്കങ്ങളും തെറ്റിദ്ധാരണകളും ഒരു പരിധിവരെ നീങ്ങും. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങളോ തര്ക്കങ്ങളോ ഉണ്ടായിരുന്നവര്ക്ക് പരിഹാരമാകും. ജോലി ചെയ്യുന്ന ആളുകള്ക്ക് അവരുടെ ജോലിക്ക് അഭിനന്ദനം ലഭിക്കും, അത് നിങ്ങളുടെ സ്വാധീനം വര്ദ്ധിപ്പിക്കും. ബിസിനസുകാര്ക്ക് നല്ല ലാഭം ലഭിക്കാന് സാധ്യതയുണ്ട്, ഇത് സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. കുടുംബത്തില് സമാധാനവും സന്തോഷവും ഉണ്ടാകും.
പ്രതിവിധി: ശനിദേവന് കടുകെണ്ണ സമര്പ്പിച്ച് രാവിലെയും വൈകുന്നേരവും 'ഓം ഐന് ഹ്ലീം ശ്രീശനേശ്ചരായ നമഃ' എന്ന മന്ത്രം ജപിക്കുക.
മിഥുനം
ഏപ്രില് 27 മിഥുന രാശിക്കാര്ക്ക് നല്ല ദിവസമാണ്. ഇന്ന് നിങ്ങളുടെ ജീവിതത്തെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകാനുള്ള അവസരം ലഭിക്കും, നിങ്ങളുടെ പ്രധാനപ്പെട്ട ജോലികള് കൃത്യസമയത്ത് പൂര്ത്തിയാക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ആധിപത്യം വര്ദ്ധിക്കും. നിങ്ങളുടെ ബിസിനസ്സ് വിശ്വാസ്യത വര്ദ്ധിക്കും. സാമൂഹിക ജീവിതത്തില് പൂര്ണ്ണമായും സജീവമായിരിക്കും, സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കും. വിവാഹിതര്ക്കിടയില് എന്തെങ്കിലും തര്ക്കം ഉണ്ടായാല് അതെല്ലാം പരിഹരിക്കപ്പെടും. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം കൂടുതല് ദൃഢമാകും.
പരിഹാരം: കുടുംബത്തില് സന്തോഷത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി, ശനിയാഴ്ച ശനി യന്ത്രം സ്ഥാപിക്കുകയും ശനി ചാലിസ ചൊല്ലി പ്രാര്ത്ഥിക്കുകയും ചെയ്യുക.
തുലാം
ഏപ്രില് 27 തുലാം രാശിക്കാര്ക്ക് ഗുണകരമാണ്. തുലാം രാശിക്കാര്ക്ക് ഭാഗ്യം അനുകൂലമാകും. സമ്പത്തും സ്വത്തും വര്ദ്ധിക്കും, അപൂര്ണ്ണമായ ജോലികളും ഓരോന്നായി പൂര്ത്തിയാകും. കുടുംബവുമായി നല്ല സമയം ചെലവഴിക്കാനുമുള്ള അവസരം ലഭിക്കും. ആത്മീയ പ്രവര്ത്തനങ്ങളില് സജീവമായി പങ്കെടുക്കും. ദാമ്പത്യ ജീവിതത്തില് നിങ്ങളുടെ പങ്കാളിയുമായി നിങ്ങള് അവിസ്മരണീയമായ സമയം ചെലവഴിക്കും. നിങ്ങളുടെ ബന്ധം മധുരമായി തുടരും.
പരിഹാരം: ശനിദോഷം അകറ്റാന്, ശനിയാഴ്ച ഒരു പാത്രത്തില് കടുകെണ്ണയില് ഒരു നാണയം വയ്ക്കുക, അതില് നിങ്ങളുടെ പ്രതിഫലനം കാണുക. എന്നിട്ട് എണ്ണ ചോദിക്കുന്ന വ്യക്തിക്ക് കൊടുക്കുക അല്ലെങ്കില് ശനിദേവന്റെ ക്ഷേത്രത്തില് പാത്രത്തോടൊപ്പം വയ്ക്കുക.
മീനം
ഏപ്രില് 27 മീനരാശിക്കാര്ക്ക് വളരെ നല്ല ദിവസമാണ്. മീനരാശിക്കാര്ക്ക് ശനിദേവന്റെ കൃപയാല് നല്ല വാര്ത്തകള് കേള്ക്കാന് കഴിയും, നിങ്ങള് ദിവസം മുഴുവന് സന്തോഷത്തോടെ തുടരുകയും നിങ്ങളുടെ ജോലിയില് പൂര്ണ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്യും. ജോലി ചെയ്യുന്ന ആളുകള്ക്ക് അവരുടെ ജോലിയില് അര്പ്പണബോധമുള്ളവരായി തുടരും. നിങ്ങള് വളരെക്കാലമായി ഏതെങ്കിലും രോഗവുമായി മല്ലിടുകയാണെങ്കില്, ഇന്ന് നിങ്ങള്ക്ക് ആശ്വാസം ലഭിക്കും, നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തും. വാഹനം, വസ്തു, ഭൂമി തുടങ്ങിയവ വാങ്ങാനുള്ള നിങ്ങളുടെ സ്വപ്നം യാഥാര്ത്ഥ്യമാകും. വിദ്യാര്ത്ഥികള്ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കും. കുടുംബാംഗങ്ങളുമായും പ്രിയപ്പെട്ടവരുമായും നല്ല സമയം ചെലവഴിക്കാന് നിങ്ങള്ക്ക് അവസരം ലഭിക്കും.
ദോഷപരിഹാരം: തടസ്സങ്ങള് മാറാന് ആല്മരത്തില് വെള്ളം ഒഴിച്ച് നാലുമുഖ വിളക്ക് തെളിയിക്കുക. ശനിദേവന് കറുത്ത എള്ള് സമര്പ്പിക്കുകയും രാവിലെയും വൈകുന്നേരവും 'ഓം ശന് ശനൈശ്ചരായ നമഃ' എന്ന മന്ത്രം ജപിക്കുകയും ചെയ്യുക.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
