Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
നാഗപഞ്ചമിയും ശിവയോഗവും ഒരുമിച്ച് ഇന്ന്: അപൂര്‍വ്വം, ശുഭകരം, അനിവാര്യം ഈ രാശിക്കാരുടെ ഭാഗ്യം
ഇന്നത്തെ ദിവസം ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ ഭാഗ്യവും സന്തോഷവും അനുഗ്രഹവും എല്ലാം ഒരുമിച്ച് ചേരുന്ന ഒരു ദിവസമാണ്. 2025 ജൂലൈ 29 എന്ന് പറയുന്നത് തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന ഒരു ദിവസമായാണ് കണക്കാക്കുന്നത്. കാരണം ഇന്ന് അപൂര്‍വ്വമായി ശിവയോഗവും നാഗപഞ്ചമിയും ഒരുമിച്ച് വരുന്നു. അതിന്റെ ഫലമായി ജ്യോതിഷത്തില്‍ അതിശ്രേഷ്ഠമായ ഫലങ്ങള്‍ കാത്തിരിക്കുന്ന ചില രാശിക്കാരുണ്ട്. നിങ്ങളുടെ മുജ്ജന്മ പാപത്തെ പോലും ഇന്നത്തെ ദിവസം ഇല്ലാതാക്കാന്‍ സാധിക്കുന്നു എന്നതാണ് സത്യം.
അപ്രതീക്ഷിത ഭാഗ്യം, തൊഴില്‍ വളര്‍ച്ച, സാമ്പത്തിക നേട്ടങ്ങള്‍ എന്നിവയെല്ലാം തന്നെ ജീവിതത്തില്‍ തേടി എത്തുന്ന ഒരു സമയമാണ് ഇന്ന് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആഗ്രഹിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ ഭഗവാന് നല്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യവും. ഇന്നത്തെ ദിവസം ഈ മാറ്റങ്ങള്‍ ഏതൊക്കെ രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ ചൊരിയുന്നു എന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജീവിതത്തില്‍ വളരെധികം വ്യക്തതയും വൈകാരിക മാറ്റങ്ങളും സംഭവിക്കുന്നു. മാത്രമല്ല ഏത് കാര്യത്തിലും വളരെയധികം അവബോധവും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. പല കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വഴി ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും തേടി എത്തുന്നു. ആത്മീയമായി നിങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതും ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇവര്‍ അനുഭവിക്കേണ്ടി വരുന്നില്ല.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കോണില്‍ നിന്നും അവസരങ്ങള്‍ വന്നു ചേരുന്നു. കൂടാതെ ശിവനെ ആരാധിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. ജോലിയില്‍ ഉയര്‍ച്ചയും സന്തോഷവും സ്നേഹവും തേടി എത്തുന്നു. വളരെക്കാലമായി ചെയ്യാന്‍ സാധിക്കില്ലെന്ന് കരുതിയിരുന്ന പല കാര്യവും ഇന്നത്തെ ദിവസം ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. ഏത് കാര്യത്തിലും മുന്നേറുന്നതിനും അത് വഴി ഉയരത്തിലേക്ക് എത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സമാധാനവും സന്തോഷവും തേടി എത്തുന്നു. ശക്തമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. ശക്തമായ സാമ്പത്തിക സ്ഥിതി നിങ്ങള്‍ക്കുണ്ടാവുന്നു. അതിന് നാഗദേവതകളും പരമശിവനും നിങ്ങളെ അനുഗ്രഹിക്കുന്നു. പല വിധത്തില്‍ ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ ജീവിതത്തില്‍ തേടി എത്തുന്നു എന്നതാണ് ഇന്നത്തെ ദിവസത്തെ പ്രത്യേകത. ആരോഗ്യവും മികച്ചതായിരിക്കും
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയര്‍ സംബന്ധമായ മാറ്റങ്ങള്‍ തേടി എത്തുന്നു. അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളുടെ ഇന്നത്തെ ദിവസം ഉണ്ടാവുന്നു. ലക്ഷ്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് ഇന്നത്തെ ദിവസം സാധിക്കുന്നു. അവസരങ്ങള്‍ ഒന്നും പാഴാക്കരുത് എന്നതാണ് ഇന്നത്തെ ദിവസത്തെ ഏറ്റവും വലിയ പ്രത്യേകത. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളുണ്ടാവുന്നു. ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്നതോടൊപ്പം തന്നെ സാമ്പത്തിക ഉന്നമനത്തിനും ഇന്നത്തെ ദിവസം സാധിക്കുന്നു. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഏറ്റവും മികച്ച ദിവസമാണ് ഇന്ന്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും നിറയുന്നു. ദാമ്പത്യ ജീവിതത്തിലും ഇതേ സന്തോഷം നിലനില്ക്കുന്നു. നാഗപൂജ നടത്തുന്നത് കുടുംബത്തിന്റെ ഐശ്വര്യത്തിനും സന്തോഷത്തിനും കാരണമാകുന്നു. സാമ്പത്തിക സ്ഥിതിയും മികച്ചതാവുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. കുടുംബത്തില്‍ മഹാദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. സാമ്പത്തികമായി നിങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുകയില്ല ഭഗവാന്റെ അനുഗ്രഹം നിമിത്തം.



Click it and Unblock the Notifications
