Latest Updates
-
ഇന്നത്തെ നക്ഷത്രഫലം 15 മെയ് 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യത്തിന്റെ നാളുകളോ? അറിയാം ഈ മാറ്റങ്ങൾ -
പഞ്ചസാര കയറ്റുമതി നിരോധനം നീട്ടി; വില കുറയുമ്പോൾ മധുരം കഴിക്കുന്നവർ ഈ അപകടം അറിയാതെ പോകരുത്! -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ഗുരു പ്രദോഷ വ്രതത്തിലെ ഈ അപൂർവ്വ യോഗം നിങ്ങൾ അറിഞ്ഞോ? -
18 വർഷമായി പഞ്ചസാര തൊട്ടിട്ടില്ല! ശില്പ ഷെട്ടിയുടെ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ചെയ്താൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
വേനൽച്ചൂടിൽ കഷായം കുടിക്കുന്നത് അപകടമാണോ? ദാഹം മാറ്റാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ, ഉന്മേഷം ഉറപ്പ്! -
കടുത്ത ചൂടിൽ തളരാതിരിക്കാൻ പുരുഷന്മാർ ശ്രദ്ധിക്കണം; ഈ ചെറിയ മാറ്റങ്ങൾ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കും! -
ആർത്തവ ക്രമക്കേടുകളും അമിതവണ്ണവും അലട്ടുന്നുണ്ടോ? മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രികളിൽ ഇനി പ്രത്യേക പിസിഒഎസ് ക്ലിനിക്കുകൾ!
ഏഴരശനി പോലും തോറ്റുമടങ്ങും ഈ യോഗത്തിന് മുമ്പില്‍, ജാതകത്തില്‍ ഈ രാജയോഗമുണ്ടെങ്കില്‍ മഹാഭാഗ്യം
ജ്യോതിഷത്തെ കുറിച്ച് ഒരു ജ്ഞാനവും ഇല്ലാത്ത ആളുകള്‍ പോലും രാജയോഗം എന്ന് കേള്‍ക്കുമ്പോള്‍ ഒന്ന് സന്തോഷിക്കാറുണ്ട്. കാരണം രാജയോഗം ഭാഗ്യം നല്കുന്ന, കഷ്ടകാലം അകറ്റുന്ന നല്ല സംഗതിയാണെന്ന് മിക്കവര്‍ക്കും ബോധ്യമുണ്ട്. കുടിലില്‍ കഴിയുന്നവനെ ഒറ്റരാത്രി കൊണ്ട് മാളികയിലെത്തിക്കുന്ന ഒന്നാണ് രാജയോഗമെന്ന് ചിലര്‍ പറയാറുണ്ട്. ഇതില്‍ എന്താണ് വാസ്തവം, ഏത് രാജയോഗമാണ് അങ്ങനെയൊരു സൗഭാഗ്യം നല്‍കുക, എല്ലാ രാജയോഗങ്ങള്‍ക്കും അതിന് കഴിവുണ്ടോ? നോക്കാം.

രാജയോഗം
ഒരു കുട്ടി ജനിക്കുമ്പോള്‍ സനാതന ധര്‍മ്മം അനുസരിച്ച് ജാതകം തയ്യാറാക്കും. ജനനസമയം, തീയതി, നക്ഷത്രം, ഗ്രഹനില, ജനിച്ച സ്ഥലം എന്നിവയെല്ലാം മാനദണ്ഡമാക്കിയാണ് ജാതകം തയ്യാറാക്കുന്നത്. ആ കുട്ടിയുടെ ഭാവിയെ കുറിച്ചും സ്വഭാവത്തെ കുറിച്ചും യോഗങ്ങളെയും ദോഷങ്ങളെയും കുറിച്ചും സൂചന നല്കുന്ന ഒന്നായിരിക്കും ജാതകം. ആ ജാതകയ്ക്ക് അല്ലെങ്കില്‍ ജാതകന് രാജയോഗമുണ്ടോയെന്നം ജാതകത്തിലൂടെ അറിയാന്‍ സാധിക്കും.
വേദ ജ്യോതിഷത്തില്‍ നിരവധി രാജയോഗങ്ങള്‍ ഉണ്ട്. സമ്പത്തും പ്രശസ്തിയും അംഗീകാരവും നല്കുന്നവയാണ് അവ. രാജയോഗങ്ങള്‍ പൊതുവേ ശുഭഫലദായകമാണ്. രാജയോഗത്തിലൂടെ പ്രധാനമായും സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടുകയും സമൂഹത്തില്‍ അംഗീകാരവും സ്വീകാര്യതയും വര്‍ധിക്കുകയും ചെയ്യുന്നു. ചില രാജയോഗങ്ങള്‍ സവിശേഷമായി കരുതപ്പെടുന്നു. അതിലൊന്നാണ് ശശ രാജയോഗം. ദരിദ്രനെ രാജാവാക്കുന്ന യോഗമെന്നാണ് ശശ രാജയോഗം അറിയപ്പെടുന്നത്.
ശശ മഹാപുരുഷരാജയോഗം
ശനിദേവന്റെ അനുഗ്രഹം കൊണ്ട് ഉണ്ടാകുന്ന രാജയോഗമാണ് ശശ രാജയോഗം. ജ്യോതിഷത്തിന്റെ അടിസ്ഥാനമായ നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. രണ്ടര വര്‍ഷം കൊണ്ടാണ് ശനി ഒരു രാശിയില്‍ നിന്നും അടുത്ത രാശിയിലേക്ക് എത്തുന്നത്. പഞ്ച മഹാപുരുഷ യോഗങ്ങളില്‍ ഒന്നാണ് ശശ രാജയോഗം. ചന്ദ്രനില്‍ നിന്നും ഉന്നത ഭാവത്തിലോ അല്ലെങ്കില്‍ കേന്ദ്ര ഭാവത്തിലോ ശനി വരുമ്പോഴാണ് ശശ രാജയോഗം രൂപം കൊള്ളുന്നത്. ഒരാളുടെ ഗ്രഹനിലയില്‍ ചന്ദ്രന് തുലാം, മകരം, കുംഭം എന്നീ രാശികളില് ഏതിലെങ്കിലും വരികയും ശനി ഒന്ന്, നാല്, ഏഴ് പത്ത് ഭാവങ്ങളില്‍ വരികയും ചെയ്താല്‍ ശശ രാജയോഗമുണ്ടാകും.
ശശ രാജയോഗം - നേട്ടങ്ങളും ശക്തിയും
വേദന, സങ്കടങ്ങള്‍, രോഗം, തിരിച്ചടി, ദാരിദ്ര്യം, മരണം തുടങ്ങി ജീവിതത്തിലെ പല പ്രതികൂല ഘടകങ്ങളെയും പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് ശനിയെങ്കിലും ഒരാളുടെ ജാതകത്തില്‍ തുലാംരാശിയിലാണ് ശനി ഉള്ളതെങ്കില്‍ ശശ രാജയോഗത്തിലൂടെ രാജാവിനെ പോലെയുള്ള ജീവിതം നയികകാന് അവര്‍ക്ക് സാധിക്കും. ദാരിദ്രകുടുംബത്തിലാണ് ജനിച്ചതെങ്കിലും അവര്‍ സമ്പന്നതയിലേക്ക് ഉയരും. ഇവരെ പേരും പ്രശസ്തിയും തേടിയെത്തും. സാമ്പത്തികസ്ഥിതിയില്‍ അത്ഭുതപൂര്‍വ്വമായ വളര്‍ച്ചയുണ്ടാകും. സമ്പത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടതായി വരില്ല. ആവശ്യക്കാരെ സഹായിക്കുന്നതിലും ഇവര്‍ മുന്‍പന്തിയിലായിരിക്കും.
ശനി കുംഭം രാശിയിലോ, കേന്ദ്ര ഭാവത്തിലോ അല്ലെങ്കില്‍ മൂല ത്രികോണത്തിലോ ആണെങ്കിലും ശശ രാജയോഗത്തിന്റെ സൗഭാഗ്യങ്ങള്‍ ജീവിതത്തില്‍ അനുഭവപ്പെടും. നിലവില്‍ ശനി കുംഭത്തിലാണ് ഉള്ളത്. ഇതിലൂടെ ശശ രാജയോഗം രൂപം കൊള്ളുന്നുണ്ട്.
ശശ രാജയോഗത്തിന്റെ ഫലമായി എത്ര കഠിനമായ ആരോഗ്യപ്രശ്നങ്ങള്‍ പോലും മാറുമെന്നാണ് പറയപ്പെടുന്നത്. ഈ യോഗമുള്ളവര്‍ക്ക് ദീര്‍ഘായുസ്സും ആരോഗ്യവും ഉണ്ടാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ദിനംപ്രതി ലാഭം കൂടിവരികയും ഇത് സാമ്പത്തികസ്ഥിരതയും ബിസിനസില്‍ അഭിവൃദ്ധിയും നല്‍കുകയും ചെയ്യും. ആവശ്യത്തിന് മാത്രം സംസാരിക്കുന്ന, എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയാത്തവര്‍ ആയിരിക്കും ഇവര്‍. വളരെ ബുദ്ധിശാലികളും മറ്റുള്ളവര്‍ക്ക് ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്കാന് യോഗ്യതയുള്ളവരും ആയിരിക്കും ഇവര്‍. എല്ലാ കാര്യങ്ങളും അറിയാന്‍ കൗതുകമുള്ളവര്‍ ആയിരിക്കും ഇവര്‍.
രാ്ര്രഷ്ടീയത്തിലും നയതന്ത്രത്തിലും അഗ്രഗണ്യരായിരിക്കും ജാതകത്തില്‍ ശശ രാജയോഗമുള്ളവര്‍. ജോലിസ്ഥലത്ത് ഉന്നത സ്ഥാനങ്ങള്‍ വഹിക്കാനും എല്ലാവരുടെയും ആദരവും ബഹുമാനവും നേടാനും ഇവര്‍ക്ക് യോഗമുണ്ടാകും. സര്‍ക്കാര്‍ ജോലിക്കുള്ള എഴുത്തുപരീക്ഷയിലും ഐഎഎസ് പോലുള്ള ഉന്നതപരീക്ഷകളിലും വിജയം കൈവരിക്കാന്‍ ഇവര്‍ക്ക് കഴിയും.ശശ രാജയോഗമുള്ളവര്ക്ക് ശനിയുടെ അപഹാരമോ ഏഴരശനിയോ കണ്ടകശനിയോ ബാധിക്കുകയില്ല.
ശശ രാജയോഗമുള്ളവരുടെ പ്രത്യേകതകള്‍
ശശ്ക രാജയോഗമെന്നും ശശ രാജയോഗം അറിയപ്പെടാറുണ്ട്. ഈ രാജയോഗത്തില്‍ ജനിക്കുന്ന കുട്ടികള്‍ അപൂര്‍വ്വ സൗഭാഗ്യങ്ങള്‍ക്ക് ഉടമകളായിരിക്കും. അവരുടെ വ്യക്തിപരമായ സവിശേഷതകളെ കുറിച്ച് പറയുകയാണെങ്കില്‍ ചെറിയ മുഖം, നല്ല കാഴ്ചശക്തി, അധികം വലുപ്പമില്ലാത്ത പല്ലുകള്‍ എന്നിവയെല്ലാം ഈ യോഗമുള്ളവരുടെ പ്രത്യേകതകളാണ്. മുന്‍കോപികളായിരിക്കും ഈ യോഗമുള്ള ആളുകള്‍. ദേഷ്യം നിയന്ത്രിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. ധൈര്യശാലികളും തന്റേടമുള്ളവരുമായിരിക്കും ഇവര്‍.
യാത്രാപ്രേമികളായ ഇവര്‍ പര്‍വ്വതങ്ങളിലേക്കും താഴ്വരകളിലേക്കും യാത്രകള്‍ ചെയ്യാനാണ് കൂടുതല്‍ ആഗ്രഹിക്കുന്നത്. ഒത്തുചേരലുകള്‍ക്ക് മുന്‍കൈ എടുക്കാനും വീട്ടിലേക്ക് ആളുകളെ ക്ഷണിക്കാനും ഇവര്‍ക്ക് വലിയ താല്‍പ്പര്യമായിരിക്കും. കഠിനാധ്വാനികളും കഠിനാധ്വാനത്തിലൂടെ വിജയം നേടുന്നവരുമായിരിക്കും ഇവര്‍. മറ്റുള്ളവരെ സഹായിക്കാനും ഇക്കൂട്ടര്‍ മുന്‍പന്തിയിലുണ്ടാകും. എതിര്‍ലിംഗത്തിലുള്ളവരുടെ ഇഷ്ടം ഇക്കൂട്ടര്‍ വളരെ വേഗം പിടിച്ചുപറ്റും. ചിലപ്പോഴെല്ലാം അനാവശ്യമായി പണം ചിലവഴിക്കുന്ന ശീലവും ഇവര്ക്കുണ്ടാകാറുണ്ട്. മാതാപിതാക്കളെ ജീവന് തുല്യം സ്നേഹിക്കുന്ന ഇവര്‍ അവര്‍ക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കും.
ദൃഢമായ ശരീരവും ആകര്‍ഷകമായ രൂപവും ഇവര്‍ക്കുണ്ടാകും. കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇവരെ വലയ്ക്കുകയില്ല. മറ്റുള്ളവരുടെ ഇഷ്ടം വളരെ വേഗം പിടിച്ചുപറ്റുമെങ്കിലും മറ്റുള്ളവരില്‍ കുറവ് കണ്ടെത്തുന്ന ഇവരുടെ സ്വഭാവം ആളുകളുടെ അനിഷ്ടം പിടിച്ചുപറ്റും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications