Latest Updates
-
ഓണക്കാലത്തെ ഷോപ്പിംഗ് തിരക്കിലാണോ? ശുക്രൻ ചിത്തിരയിലേക്ക് മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഓണക്കാലത്ത് ശുക്രൻ ചിത്തിര നക്ഷത്രത്തിലേക്ക്; ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും ഈ ജാഗ്രത വേണം -
ഓഗസ്റ്റ് 23: സൂര്യ-കേതു സംയോഗം; ഓണക്കാലത്ത് പണമിടപാടുകളിലും യാത്രകളിലും ഈ ജാഗ്രത അനിവാര്യം -
ബുധാദിത്യ രാജയോഗം: പണമിടപാടുകളിലും ജോലികളിലും വൻ വിജയം നേടാൻ ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണം നാളിലെ സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് തുടങ്ങുന്ന കാര്യങ്ങൾ വൻ വിജയമാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ശ്രാവണ പുത്രദാ ഏകാദശി: ഈ 7 രാശിക്കാർക്ക് ഭാഗ്യകാലം, ഒപ്പം അറിയേണ്ട UPI റീഫണ്ട് നിയമങ്ങളും! -
ഓണം ഷോപ്പിംഗിനിടയിൽ ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം; ഇന്ന് പണം വന്നെത്തും! -
2026 ഓഗസ്റ്റ് 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ നക്ഷത്രഫലം: ഈ 5 നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഓഗസ്റ്റ് 23 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടവ!
ശനി കനിഞ്ഞരുളുന്ന രാജയോഗം; സമ്പത്ത് മാത്രമല്ല, സന്തോഷവും ഐശ്വര്യവും നിറഞ്ഞുകവിയും, 2025 വരെ യോഗം
മൂലത്രികോണ രാശിയില്‍ ശക്തനായി നിലകൊള്ളുകയാണ് ഗ്രഹങ്ങളിലെ ന്യായാധിപനും കര്മ്മഫലദാതാവുമായ ശനി. രണ്ടരവര്‍ഷത്തിന് ശേഷം 2025 മാര്‍ച്ചിലാണ് ഇനി ശനിയുടെ രാശിമാറ്റം. മീനം രാശിയിലേക്കാണ് ശനി അടുത്തതായി എത്തുന്നത്. നിലവില്‍ കുംഭം രാശിയില്‍ അതിശക്തനായി ശുഭയോഗങ്ങള്‍ നല്കുന്ന ശനി അപൂര്‍വ്വമായ ഒരു രാജയോഗവും സൃഷ്ടിച്ചിട്ടുണ്ട്, ശശ രാജയോഗം. 2025 മാര്‍ച്ച് വരെ ശശ രാജയോഗത്തിന്റെ ശുഭഫലങ്ങള്‍ തുടരും.

സാമ്പത്തികമായ നേട്ടങ്ങള്‍ കൂടാതെ കരിയറിലും വ്യക്തി ജീവിതത്തിലുമെല്ലാം വളരെ ഗംഭീരമായ ഫലങ്ങളാണ് ശശ രാജയോഗം നല്‍കുന്നത്.
ശശ രാജയോഗത്തിന്റെ പ്രാധാന്യം
ജ്യോതിഷത്തില്‍ വളരെ ശ്രേഷ്ഠമായി കരുതുന്ന പഞ്ച മഹാപുരുഷ രാജയോഗങ്ങളില്‍ ഒന്നാണ് ശശ രാജയോഗം. തുലാം, മകരം, കുംഭം രാശികളുടെ ലഗ്നത്തില്‍ നിന്നും ഒന്ന്, നാല്, ഏഴ്, പത്ത്, ഭാവങ്ങളില്‍ ശനി വരുമ്പോഴാണ് ശശ രാജയോഗം രൂപപ്പെടുന്നത്. ജാതകത്തില്‍ ശശ രാജയോഗം ഉണ്ടെങ്കില്‍ ആ വ്യക്തി പ്രശസ്തനായി തീരും.
കുംഭം രാശിയിലെ ശശ രാജയോഗത്തിന്റെ ഗുണഫലങ്ങള്‍ ഏതെല്ലാം രാശികള്‍ക്കാണ് എന്നറിയാം.
ഇടവം
ഇടവം രാശിയുടെ പത്താമത്തെ ഭാവത്തിലാണ് ശനി സംക്രമണം ചെയ്യുന്നത്. ഈ കാലയളവില്‍ ഇടവം രാശിക്കാര്‍ക്ക് എല്ലാ കോണുകളില്‍ നിന്നും നേട്ടങ്ങള്‍ തേടിയെത്തും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങള്‍, വാഹനയോഗം, പാര്പ്പിടയോഗം എന്നിവ ഈ കാലയളവില്‍ ഉണ്ടാകും. കരിയറില്‍ ചില പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുകയും ഇതിലൂടെ നേട്ടമുണ്ടാകുകയും ചെയ്യും. വരുമാനത്തില്‍ കാര്യമായ വര്‍ധന ഈ കാലയളവില്‍ ഉണ്ടാകും.
തുലാം
ശശ രാജയോഗത്തിലൂടെ ശനിയുടെ അനുഗ്രഹം തുലാം രാശിക്കാര്‍ക്കും ലഭിക്കും. ഈ രാശിയുടെ അഞ്ചാമത്തെ ഭാവത്തിലാണ് ശനി ഉള്ളത്. സമൂഹത്തില്‍ ഇവരുടെ സ്വീകാര്യതയും പ്രശസ്തിയും വര്‍ധിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും. ജോലി മാറാനും ഇത് മികച്ച സമയമാണ്. ശമ്പളവര്ധനയുണ്ടാകാം. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും അതിലൂടെ വലിയ വിജയം തേടിയെത്തുകയും ചെയ്യും.
ധനു
ശനിദേവന് ഈ രാശിയുടെ മൂന്നാമത്തെ ഭാവത്തിലാണ് ഉണ്ടായിരിക്കുക. ആദ്യം വലിയ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരുമെങ്കിലും പിന്നീട് വിജയം ഇവരുടെ വഴിയില്‍ വന്നെത്തും. ജോലിസ്ഥലത്തെ എല്ലാ തടസ്സങ്ങളും പ്രശ്നങ്ങളും മാറും.
മകരം
മകരം രാശിയുടെ രണ്ടാമത്തെ ഭാവത്തിലാണ് ശനിയുള്ളത്. ഈ കാലയളവില്‍ ഇവരുടെ കഠിനാധ്വാനത്തിന് അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കും. ഇത് ഇവര്‍ക്ക് വലിയ സന്തോഷം നല്‍കും. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള ഏറ്റവും നല്ല അവസരങ്ങള്‍ തന്നെ ലഭിക്കും. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടത്താനിടയുണ്ട്. ചെയ്യാനുള്ള ജോലികളെല്ലാം ഈ കാലയളവില്‍ പൂര്‍ത്തിയാക്കും. വിവാഹതടസ്സങ്ങള് നേരിടുന്നവര്‍ക്ക് ഈ കാലയളവില്‍ അതെല്ലാം മാറിക്കിട്ടും.
കുംഭം
കുംഭം രാശിയിലാണ് ശനി നിലവില്‍ ഉള്ളത് എന്നതിനാല്‍ ശശ രാജയോഗം കുംഭം രാശിക്കാര്ത്താണ് ഏറ്റവും കൂടുതല്‍ ശുഭഫലങ്ങള്‍ നല്‍കുക. ഇവരുടെ സാമ്പത്തികസ്ഥിതിയില്‍ കാര്യമായ പുരോഗതിയുണ്ടാകും. ആസ്തി വര്‍ധിക്കും. വിചാരിക്കുന്നതിന് അപ്പുറം ലാഭം കൊയ്യാനുള്ള അവസരമുണ്ടാകും. അവിചാരിതമായി പെട്ടെന്ന് സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. സമൂഹത്തില്‍ ഇവര്‍ക്കുള്ള സ്വീകാര്യതത വര്‍ധിക്കും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ പുരോഗതി നേടാനുള്ള മികച്ച അവസരമാണ് ഉള്ളത്. ബിസിനസുകാര്‍ക്ക് വലിയ ലാഭം ഉണ്ടാകും. വലിയ പ്രശ്നങ്ങളില്‍ നിന്ന് എളുപ്പത്തില്‍ പുറത്തുകടക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications