Latest Updates
-
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം
50 വര്‍ഷങ്ങള്‍ക്കുശേഷം ശനിയും ചന്ദ്രനും ഒരേ ശക്തിയില്‍ നേര്‍ക്കുനേര്‍; 3 രാശിക്കാർക്ക് നേട്ടങ്ങളുടെ പെരുമഴ
Moon and Saturn align on March 14th: രണ്ടര വര്‍ഷമെടുത്ത് രാശിമാറുന്ന ഗ്രഹമാണ് ശനി. അതിനാല്‍, ശനിയുടെ മാറ്റങ്ങള്‍ക്ക് ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. ശനി രാശിമാറ്റത്തിനായി തയ്യാറെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ചന്ദ്രഗ്രഹണം രണ്ട് ദിവസത്തിനുള്ളില്‍ ആരംഭിക്കുന്നു. ശനിയും ചന്ദ്രനും ഒരുപോലെ ശക്തിയില്‍ നേര്‍ക്കുനേര്‍ വന്ന് നില്ക്കാന് പോവുകയാണ്. 50 വർഷങ്ങൾക്ക് ശേഷമാണ് ഈ അപൂർവ്വ സംഗമം നടക്കാൻ പോകുന്നത്.

ഈ അവസരത്തില്‍ ശശ രാജയോഗം രൂപപ്പെടുന്നു. കൂടാതെ, കര്‍മ്മത്തിന്റെ ദേവനായ ശനിയും സൗഭാഗ്യങ്ങളുടെ ദേവനായ ചന്ദ്രനും നേര്‍ക്കുനേര്‍ വന്നു നില്ക്കുമ്പോള് ചില രാശിക്കാരില്‍ നിന്നും മുന്ജന്മ പാപങ്ങള്‍ തീരുന്നു. ജീവിതത്തില്‍ ഐശ്വര്യം പടികടന്ന് എത്തുന്നതാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിയുടെ ഒമ്പതാം ഭാവത്തില്‍ ശനി സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. ജ്യോതിഷത്തില്‍ ഒരു ഗ്രഹം ഒറു രാശിയുടെ ഒമ്പതാം ഭാവത്തില്‍ വരുന്നത്, അവരില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ഒരു വ്യക്തിയുടെ സ്വഭാവം, ധര്‍മ്മം, ഉന്നമനം, വിദ്യാഭ്യാസം, ആത്മീയത, യാത്രകള്‍, പിതാവ്, ഗുരുക്കന്മാര് എന്നിവയുമായി ഒമ്പതാം ഭാവം ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ ഒമ്പതാം ഭാവത്തില്‍ ശനി സ്ഥാനം ഉറപ്പിച്ചിരിക്കുന്നതിനാല്‍, ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതാണ്. ഭാഗ്യവും വിജയവും കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ധാര്‍മ്മിക മൂല്യങ്ങളും വിശ്വാസങ്ങളും ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. വിദ്യാഭ്യാസത്തില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കും. പ്രത്യേകിച്ച്, ഗവേഷണത്തിന് താല്പര്യം ഉള്ളവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ദീര്‍ഘദൂര യാത്രകള്‍ ചെയ്യാനും, വിദേശ യാത്രകള്‍ ചെയ്യാനും ഈ രാശിക്കാരില്‍ യോഗം തെളിയുന്നതാണ്. പിതാവ്, ഗുരുക്കന്മാര് എന്നിവരില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്.
കുംഭം
കുംഭം രാശിയുടെ എട്ടാം ഭാവത്തിലാണ് ചന്ദ്രഗ്രഹണം നടക്കാന്‍ പോകുന്നത്. ആയുര്‍ഭാവം എന്നാണ് എട്ടാം ഭാവം അറിയപ്പെടുന്നത്. പെട്ടെന്നുള്ള മാറ്റങ്ങള്‍, രഹസ്യങ്ങള്‍, മരണാനന്തര ജീവിതം, പാരമ്പര്യം, നിഗൂഢ വിദ്യകള്‍, സാമ്പത്തിക നേട്ടങ്ങള്‍ എന്നിവയെയാണ് സൂചിപ്പിക്കുന്നത്. ചന്ദ്രന് എട്ടാം ഭാവത്തില്‍ നിലനില്‍ക്കുന്നതിനാല്‍, കുംഭം രാശിക്കാരില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കുറയുന്നതാണ്. ആയുസ്സ് വര്‍ദ്ധിക്കുന്നതാണ്. പല രഹസ്യങ്ങളും അറിയാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പാരമ്പര്യ സ്വത്തില്‍ നിന്നും അവകാശം ലഭിക്കുന്നതാണ്. മുന്‍പ് ചേര്‍ന്നിട്ട ചിട്ടികള്‍ ലഭിക്കുന്നതാണ്. സ്റ്റോക്കില്‍ നിന്നും ലാഭം ഉണ്ടാകുന്നതാണ്. ധന ലാഭം പലവഴിയ്ക്ക് ഈ രാശിക്കാരില്‍ വന്നു ചേരുന്നതാണ്. നേട്ടങ്ങള്‍ അനവധി ഇവരില്‍ ഉണ്ടാകുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്.
ഇടവം
ഇടവം രാശിയുടെ അഞ്ചാം ഭാവത്തിലാണ് ചന്ദ്രഗ്രഹണം നടക്കാന്‍ പോകുന്നത്. പുത്രഭാവം എന്നാണ് അഞ്ചാം ഭാവം അറിപ്പെടുന്നത്. സന്താനങ്ങള്‍, ബുദ്ധിശക്തി, വിദ്യാഭ്യാസം, പ്രണയം, സര്‍ഗ്ഗാത്മകത, വിനോദം, ഊഹകച്ചവടം എന്നിവയെ ഈ ഭാവം സൂചിപ്പിക്കുന്നു. സന്താനങ്ങളില്‍ നിന്നും നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടാകുന്നതാണ്. വിദ്യാഭ്യാസ മേഖലയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് ഭാഗ്യം ഉണ്ടായിരിക്കുന്നതാണ്. ബുദ്ധിപരമായ നീക്കങ്ങളിലൂടെ ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദ്യാഭ്യാസത്തില്‍ വിജയം നേടാനും ഇവര്‍ക്ക് സാധിക്കുന്നതാണ്. പ്രണയസാഫല്യം ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്നതാണ്. പ്രണയ ജീവിതം ആസ്വദിക്കാനും ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കലാ-കായിക രംഗത്ത് ശോഭിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. മാനസിക ഉല്ലാസം നടല്‍കുന്ന വിനോദങ്ങളില്‍ ഏര്‍പ്പെടാനും ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications