Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ശശരാജയോഗം കണക്കില്ലാതെ സ്വത്ത് നേടാം: ശുഭദൃഷ്ടിയോടെ ശനിസാന്നിധ്യം കൂടെ, സമ്പന്നതയില്‍ ആറാടാം
വേദജ്യോതിഷ പ്രകാരം പഞ്ചമഹാപുരുഷ യോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ശശമഹാരാജയോഗം. എല്ലാ സുഖസൗകര്യങ്ങളുടേയും നടുവിലാണ് ഈ യോഗം സംഭവിക്കുന്നത്. പലപ്പോഴും ആ വ്യക്തിക്ക് എല്ലാ വിധത്തിലുള്ള നേട്ടങ്ങളും സംഭവിക്കുന്നു. കൂടാതെ സമ്പന്നതയുടെ മടിത്തട്ടിലായിരിക്കും ഇവരുടെ ജീവിതം. യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഇവര്‍ക്ക് അനുഭവിക്കേണ്ടി വരുന്നില്ല. നിങ്ങളുടെ ജാതകത്തില്‍ ശശമഹാരാജയോഗം ഉണ്ടെങ്കില്‍ ഉറപ്പിക്കാം ജീവിതത്തില്‍ നിങ്ങള്‍ വിജയത്തിലെത്തും എന്ന്. കൂടാതെ ശനിദേവന്റെ പ്രത്യേക കൃപയും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.
സമ്പന്നനായി ജീവിക്കുന്നതിന് ഏറ്റവും യോഗമുള്ളവരാണ് ശശമഹാരാജയോഗമുള്ളവര്. ഇവരുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. പലപ്പോഴും രാജയോഗം എപ്രകാരം നിങ്ങളുടെ ജാതകത്തില്‍ രൂപപ്പെടുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ശനിദേവനാണ് ഈ രാജയോഗം രൂപീകരിക്കുന്നത്. ഇതിന്റെ ഗുണങ്ങള്‍ എപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു എന്ന് നമുക്ക് നോക്കാം. അത് കൂടാതെ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുകയും ചെയ്യുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ജാതകത്തില്‍ യോഗഫലം
നിങ്ങളുടെ ജാതകത്തില്‍ ശശരാജയോഗം എപ്രകാരം ഉണ്ടാവുന്നു എന്ന് നോക്കാം. വേദജ്യോതിഷ പ്രകാരം ശശമഹാരാജയോഗം എന്നത് പഞ്ചമഹായോഗത്തില് വരുന്നതാണ്. ശനിയുടെ സ്ഥാനമാണ് ഇതില്‍ ഏറെ നിര്‍ണായകം. ഗ്രഹനില പ്രകാരം ലഗ്നത്തില്‍ നിന്നോ ചന്ദ്രനില്‍ നിന്നോ ശനി കേന്ദ്രസ്ഥാനത്ത് നില്‍ക്കുമ്പോഴാണ് ഇത്തരം യോഗം രൂപം കൊള്ളുന്നത്. അതായത് കൃത്യമായി പറഞ്ഞാല്‍ ലഗ്നത്തില്‍ നിന്നോ ചന്ദ്രനില്‍ നിന്നോ ശനി 1, 4, 7, 10 എന്നീ സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോഴാണ് ശശമഹാരാജയോഗം രൂപം കൊള്ളുന്നത്. ഇത് പ്രധാനമായും തുലാം , മകരം, കുംഭം രാശിക്കാരിലാണ് കാണപ്പെടുന്നത്. ഇവരെ അതിവിശേഷമായി കണക്കാക്കുകയും ഭാഗ്യവാന്മാരായി കണക്കാക്കുകയും ചെയ്യുന്നു.
ജോലിയില്‍ ഉയരത്തില്‍
ശശമഹാരാജയോഗം ഉള്ള വ്യക്തികളെങ്കില്‍ ഇവര്‍ ജോലിയില്‍ ഉയരത്തിലെത്തുന്നു. കൂടാതെ രാഷ്ട്രീയത്തിലും ഉയരത്തിലെത്തുന്നതിനുള്ള യോഗം കാണുന്നു. സമൂഹം ഇവര്‍ക്ക് സ്ഥാനമാനങ്ങളും ബഹുമാനവും നല്കുന്നു. കൂടാതെ ധാരാളം പണം സമ്പാദിക്കുന്നതിനും യോഗം കാണുന്നു. പലപ്പോഴും നിങ്ങളുടെ വാക്കുകള്‍ അനുസരിക്കുന്നതിനും അത് വഴി മറ്റുള്ളവര്‍ നിങ്ങളെ പിന്തുടരുകയും ചെയ്യുന്നു. അതിന് കാരണം പലപ്പോഴും ശനിയുടെ സ്ഥാനം തന്നെയാണ്. ഇത് കരിയറില്‍ ഉയര്‍ച്ചയും നേട്ടങ്ങളും ഉണ്ടാക്കിയെടുക്കുന്നു. കൂടാതെ പ്രധാനപ്പെട്ട എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് കൈവെക്കാന്‍ സാധിക്കുന്നു. മറ്റുള്ളവരെ ദയയോടേയും സ്നേഹത്തോടേയും കരുതുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.
സാമ്പത്തിക സ്ഥിതി അതി ശക്തം
നിങ്ങളുടെ സാമ്പത്തിക സ്ഥിതിയുടെ കാര്യത്തിലും യാതൊരു തിരിഞ്ഞ് നോട്ടത്തിന്റേയും ആവശ്യം വരുന്നില്ല. വേദജ്യോതിശ പ്രകാരം ശനി ദേവന് തുലാം രാശിയില്‍ ആണ് സ്ഥിതി ചെയ്യുന്നതെങ്കില്‍ അത് ശുഭകരമായ പല ഫലങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. കൂടാതെ ശനിയുടെ സ്ഥാനം ഈ രാജയോഗത്തില്‍ വളരെ നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ യോഗഫലമുള്ളവര് ധാരാളം സ്വത്ത് സമ്പാദിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ കഠിനാധ്വാനികളായത് കൊണ്ട് തന്നെ ഇവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരാണ് ഇത്തരക്കാര്‍. പാവപ്പെട്ടവരോട് ദയയുള്ളതിനാല്‍ അവരെ സഹായിക്കുന്നതിനും എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും. അലസമായി ഇരിക്കുന്നതിനേ ഇവര്‍ക്ക് താല്‍പ്പര്യമില്ല. കൂടാതെ സമയനിഷ്ഠയോടെ എല്ലാ കാര്യത്തേയും സമീപിക്കുന്നവരായിരിക്കും ഈ യോഗമുള്ളവര്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
