Latest Updates
-
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
ശനി മൂലത്രികോണ രാശിയില്‍ നല്‍കും അപൂര്‍വ്വ രാജയോഗം, ഇപ്പോള്‍ രണ്ടേ രണ്ട് രാശികള്‍ക്ക്
ജ്യോതിഷത്തില്‍ കര്‍മ്മഫല ദാതാവെന്നാണ് ശനി അറിയപ്പെടുന്നത്. ക്രൂരഗ്രഹമെന്ന് ചിലപ്പോള്‍ ശനിയെ വിളിക്കാറുണ്ട്. അതിന്റെ കാരണം ശനിയുടെ സ്വാധീനം ഏറെനാള്‍ നീണ്ടുനില്‍ക്കുമെന്നതാണ്. ഏതാണ്ട് രണ്ടരവര്‍ഷമാണ് ശനി ഒരു രാശിയില്‍ സ്ഥിതി ചെയ്യുന്നത്. മുപ്പത് വര്‍ഷം കൊണ്ടാണ് രാശിചക്രത്തിലെ പന്ത്രണ്ട് രാശികളിലും ശനി സഞ്ചാരം പൂര്‍ത്തിയാക്കുന്നത്. അതുകൊണ്ട് എല്ലാ രാശികളിലും ഏഴരശനിയും ശനി മഹാദശയും അനുഭവപ്പെടുന്നു.

നിലവില്‍ ശനി തന്റെ മൂലത്രികോണ രാശിയായ കുംഭം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. കുംഭം രാശിയില്‍ ശനി സൃഷ്ടിക്കുന്ന രാജയോഗമാണ് ശശ രാജയോഗം. വളരെ ശക്തിയുള്ള, അപൂര്‍വ്വമായ രാജയോഗമാണ് ശശ രാജയോഗം. ചന്ദ്ര ഭാവത്തില്‍ നിന്നോ അടുത്തുള്ള ഭാവത്തില്‍ നിന്നോ ശനി തന്റെ കേന്ദ്ര ഭാവത്തില്‍ വരുമ്പോഴാണ് ശശ രാജയോഗം രൂപപ്പെടുന്നത്. ഗ്രഹനിലയില്‍ ചന്ദ്രഭാവത്തില് നിന്നും ശനി തുലാം, മകരം അല്ലെങ്കില്‍ കുംഭം രാശികളുടെ ഒന്ന്, നാല്, ഏഴ് അല്ലെങ്കില്‍ പത്ത് ഭാവങ്ങളില്‍ വരുമ്പോഴാണ് ശശ രാജയോഗം രൂപപ്പെടുന്നത്.
ശനി നക്ഷത്രം മാറുന്നതിനനുസരിച്ച് ശശ രാജയോഗത്തിന്റെ ശക്തിയിലും മാറ്റം വരും. നിലവിലെ രാജയോഗത്തിന്റെ ഗുണങ്ങള്‍ 2025 വരെ ചില രാശികള്‍ക്ക് ലഭിക്കും. ഏതെല്ലാം രാശികള്‍ക്കാണ് ശശ രാജയോഗത്തിന്റെ ഗുണങ്ങള്‍ ലഭിക്കുക എന്നറിയാം.
മിഥുനം
ശശ രാജയോഗത്തിലൂടെ മിഥുനം രാശിക്കാര്‍ക്ക് അതിശയകരമായ നേട്ടങ്ങള്‍ ലഭിക്കും. കുടുംബത്തോടൊപ്പം വളരെ നല്ല ഓര്‍മ്മകള്‍ സൃഷ്ടിക്കാന്‍ ഏറ്റവും നല്ല സമയമാണിത്. മനസ്സ് ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ വ്യാപൃതമാകും. സന്താനങ്ങളുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കും. കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാകും. പ്രമോഷനും ശമ്പളവര്ദ്ധയ്ക്കും സാധ്യതയുണ്ട്. ബിസിനസില്‍ നിന്നും നല്ല ലാഭം ഉണ്ടാകും. ഓഹരിവിപണിയില്‍ നിന്നും നിക്ഷേപങ്ങളിലൂടെ ലാഭം കൈവരും. ആരോഗ്യം തൃപ്തികരമായിരിക്കും. മാനസികമായ സന്തോഷവും സമാധാനവും അനുഭവപ്പെടും.
കുംഭം
കുംഭം രാശിയില്‍ ജനിച്ചവരുടെ ലഗ്ന ഭാവത്തിലാണ് ശശ രാജയോഗം രൂപപ്പെടുന്നത്. അതുകൊണ്ട് ഈ രാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളിലും വിജയവും ആത്മസംതൃപ്തിയും അനുഭവപ്പെടും. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കും. ആത്മിവിശ്വാസം വര്‍ധിക്കും. അതുകൊണ്ട് ഏല്ലാ ജോലികളും ഏറ്റെടുത്ത് ചെയ്യാന്‍ ധൈര്യം കാണിക്കും. വീട്ടില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ പുകയുന്നുണ്ടെങ്കില്‍ അത് ഈ കാലയളവില്‍ ഇല്ലാതാകും. പഠനത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആ ആഗ്രഹം സഫലമാകും. ഉദ്യോഗസ്ഥരായ കുംഭം രാശിക്കാര്‍ക്ക് ജോലിയില്‍ പ്രമോഷനും ശമ്പളവര്‍ധനയും ഉണ്ടാകും. മാനസികമായി ഏറെ സന്തോഷത്തില്‍ ആയിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
