Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
30 വര്‍ഷത്തിന് ശേഷം ശനി സൃഷ്ടിക്കും അപൂര്‍വ്വ രാജയോഗം: കൈവിട്ടതെല്ലാം പടികയറിയെത്തും
വേദജ്യോതിഷപ്രകാരം ഓരോ രാശി-ഗ്രഹമാറ്റങ്ങള്‍ നടക്കേണ്ട സമയത്ത് നടക്കുന്നു. ഇതാകട്ടെ നമ്മളോരോരുത്തരുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ഈ വര്‍ഷത്തെ വസന്ത പഞ്ചമി മഹോത്സവവും ശനിയുടെ മാറ്റവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. കാരണം മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ശനി ശശമഹാരാജയോഗം സൃഷ്ടിക്കുന്നു, അതും വാസന്തപഞ്ചമി ദിനത്തിലാണ് ഈ യോഗം സൃഷ്ടിക്കപ്പെടുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തിലും ചെറിയ ചില മാറ്റങ്ങള്‍ ഉണ്ടാവുന്നു.
അപ്രതീക്ഷിത മാറ്റങ്ങള്‍ക്കാണ് ഇനി പറയുന്ന മൂന്ന് രാശിക്കാരും പാത്രമാകുന്നത്. അവരുടെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും അവസാനിച്ച് ശനിദേവന് വാസന്ത പഞ്ചമി ദിനത്തില്‍ അനുഗ്രഹിക്കും. സന്തോഷവും സമാധാനവും സാമ്പത്തിക മാറ്റങ്ങളും ഒരുപോലെ ഇവരെ തേടി വരുന്നു. ദാമ്പത്യ ജീവിതത്തില്‍ പോലും മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ഫെബ്രുവരി 2.
2025 ഫെബ്രുവരി 2-നാണ് വാസന്ത പഞ്ചമി വരുന്നത്, ഈ ദിനത്തില്‍ തന്നെയാണ് ശനി ശശമഹാരാജയോഗവും സൃഷ്ടിക്കുന്നത്. ഇത് കൊണ്ട് തന്നെ ചില രാശിക്കാരില്‍ നല്ല സമയം തെളിഞ്ഞെന്ന് പറയാം. പലപ്പോഴും നേട്ടങ്ങളും പുരോഗതിയും സാമ്പത്തിക സ്ഥിരതയും എല്ലാം ഈ സമയം തെളിഞ്ഞ് വരുന്നു. എല്ലാ സൗഭാഗ്യവും ഒരുമിച്ച് പടികയറി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പക്ഷേ അത് ഏതൊക്കെ രാശിക്കാരിലാണ് ഗുണഫലങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശശമഹാരാജയോഗത്തിന്റെ രൂപീകരണത്തോടെ അനുകൂലമായ നിരവധി മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും തൊഴില്‍ മാറ്റങ്ങള്‍ ശനിദേവന്റെ അനുഗ്രഹത്താല്‍ മികച്ചതായി മാറുന്നു. കൂടാതെ ബിസിനസിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുകയും ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റവും ലഭിക്കുന്നു. അതോടൊപ്പം തന്നെ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ് ഉണ്ടാവുന്നത്. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സാമ്പത്തിക ലാഭം നേടിയെടുക്കാന്‍ സാധിക്കും. കൂടാതെ ബിസിനസ് ചെയ്യുന്നവരില്‍ തിരിഞ്ഞ് നോക്കാന്‍ ആവാത്ത രീതിയിലേക്ക് കാര്യങ്ങള്‍ പുരോഗതി പ്രാപിക്കും. ലോട്ടറി എടുത്താല്‍ പോലും അടിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. അത്രയധികം ലക്ഷ്മീ ദേവിയും ശനിദേവനും ഇവരെ അനുഗ്രഹിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ശശരാജയോഗത്തിന്റെ ഫലമായി ഗുണകരമായ പല മാറ്റങ്ങളും ഉണ്ടാവും. കൂടാതെ ശനിദേവന് ഇവരുടെ രണ്ടാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഈ കാലയളവില്‍ അനുകൂലമായ പല നേട്ടങ്ങളും സംഭവിക്കുന്നു. വളരെക്കാലമായി അലട്ടിയിരുന്ന സാമ്പത്തിക വിഷമതകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ആശയവിനിമയം നടത്തുന്നതിന്റെ ഫലമായി സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ ഫലമായി ജീവിതം തന്നെ മാറി മറിയും. എല്ലാ ഐശ്വര്യങ്ങളും ഒരുമിച്ച് പടി കയറി വരുന്ന അവസ്ഥയായിരിക്കും. വ്യത്യസ്തമായ സന്തോഷം നിങ്ങളുടെ ജീവിതത്തില്‍ അങ്ങോളം നിലനില്ക്കും. എല്ലാ ആഗ്രഹങ്ങളും സഫലമാവുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും.
കുംഭം രാശി
ശശ രാജയോഗത്തിന്റെ രൂപീകരണം കുഭം രാശിക്കാര്‍ക്ക് ഗുണപ്രദമായ മാറ്റങ്ങള്‍ നല്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിക്കാത്ത ഉയരത്തിലേക്ക് നിങ്ങളെത്തുന്നു. കടങ്ങളെല്ലാം വീട്ടുന്നതിനും സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. അത് വഴി നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യും. ജീവിതത്തിലെ പുരോഗതി വളരെയധികം നിങ്ങളെ അത്ഭുതപ്പെടുത്തും. ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരെങ്കില്‍ ഇവര്‍ക്ക് പുരോഗതിക്കുള്ള നിരവധി അവസരങ്ങള്‍ തേടി എത്തും. ഇനി ബിസിനസ് ചെയ്യുന്നവരെങ്കില്‍ ഇവര്‍ക്ക് മികച്ച ലാഭവും ലഭിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. വരുമാനം വര്‍ദ്ധിക്കും എന്നത് തന്നെയാണ് ഏറ്റവും മികച്ച കാര്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
