Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശശ മഹാപുരുഷ രാജയോഗം: 30 വര്‍ഷത്തിനുശേഷം രൂപപ്പെട്ട അത്ഭുതയോഗം, ജോലി മുതല്‍ സമ്പത്തില്‍ വരെ വളര്‍ച്ച
വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന രാജയോഗമാണ് ശശ മഹാപുരുഷ രാജയോഗം. 2025 മാര്‍ച്ച് മാസത്തില്‍ ശനി കുംഭം രാശിയില്‍ പ്രവേശിക്കുന്നതോടെയാണ് ഈ അപൂര്‍വ്വ രാജയോഗം രൂപപ്പെടുന്നത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം രൂപപ്പെടുന്ന ഈ രാജയോഗത്താല്‍ ചില രാശിക്കാര്‍ക്ക് സമ്പത്തില്‍ നല്ല ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. അതുപോലെ, ശനി ദോഷം ഇവരില്‍ നിന്നും ഇല്ലാതാകും. എല്ലാ കാര്യങ്ങളും മംഗളകരമായി ഭവിക്കും. നല്ല ജോലി ലഭിക്കും. ഈ സര്‍വ്വ സൗഭാഗ്യങ്ങള്‍ അനുഭവിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മിഥുനം
മിഥുനം രാശിയില്‍ പിറന്നവര്‍ക്ക് 2025-മാര്‍ച്ച് മാസം മുതല്‍ ശശ മഹാപുരുഷ രാജയോഗം രൂപ്പെടുന്നതാണ്. ശനിയുടെ അനുഗ്രഹത്താല്‍, സാമ്പത്തികപരമായി നല്ല അഭിവൃദ്ധി ഇവര്‍ക്ക് ഉണ്ടായിരിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വളരെ അച്ചടക്കത്തോടെ നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. പ്രത്യേകിച്ച്, ജോലിയില്‍ വളര്‍ച്ച ഉണ്ടാകുന്ന വിധത്തില്‍ പല പ്രവര്‍ത്തനങ്ങളും ഇവര്‍ കാഴ്ചവെച്ചേക്കാം. ഇത് വളരെ ഗുണകരമായി ഭവിക്കും. പുറത്ത് പോകാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തികള്‍ക്ക് അതിനുള്ള അവസരം ലഭിക്കുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പുതുവര്‍ഷത്തില്‍ പലവിധത്തിലുള്ള സംരഭങ്ങളിലും ഭാഗമായി പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ഇതെല്ലാം നേട്ടങ്ങളാണ് ഇവര്‍ക്ക് നല്‍കുന്നത്. നല്ല സന്തോഷകപരമായ കുടുംബ ജീവിതം നയിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
മകരം
മകരം രാശിയില്‍ ജനിച്ചവര്‍ക്കും ശനിയുടെ അനുഗ്രഹത്താല്‍ ശശ മഹാപുരുഷ രാജയോഗം രൂപപ്പെടുന്നതാണ്. സാമ്പത്തിക ഭദ്രത ഇവര്‍ക്ക് ഇതിലൂടെ ഉറപ്പാക്കാന്‍ സാധിക്കും. യാത്രകള്‍ ജീവിതത്തില്‍ അനിവാര്യമായി വരും. ഗൃഹനിര്‍മ്മാണ് വളരെ വേഗത്തില്‍ ചെയ്തെടുക്കാന്‍ ഇവര്‍ക്ക് സാധിക്കും. സാമ്പത്തിക ഉന്നമനത്തിനായി പലവിധത്തിലുള്ള പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടും. രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ സാധിക്കും. കര്‍മ്മമണ്ഡലത്തില്‍ കഴിവ് തെളിയിക്കാനും, പേരും പ്രശസ്തിയും നേടിയെടുക്കാനും ഇവര്‍ക്ക് കഴിയും. പ്രശസ്തരായ പല വ്യക്തികളുമായി ബന്ധം സ്ഥാപിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ഇതെല്ലാം ജീവിത്തില്‍ പലവിധത്തിലുള്ള നേട്ടങ്ങള്‍ക്ക് വഴിയൊകുക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ശനി ദേവന്റെ അനുഗ്രഹത്താല്‍ സര്‍വ്വദോഷങ്ങളും തീരുന്നതായിരിക്കും. ഇവര്‍ക്ക് പല കാര്യങ്ങളും നല്ലരീതിയില്‍ നടത്തിയെടുക്കാന്‍ സാധിക്കും. ശരിയായ തീരുമാനങ്ങള്‍ എടുക്കും. ഇത് ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ നടക്കാന്‍ വഴിയൊരുക്കും. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കും. ജോലിയില്‍ വളര്‍ച്ച ഉണ്ടാകുന്നതാണ്. നല്ല തുക കൂട്ടി ലഭിക്കും. നല്ല തൊഴിലവസരങ്ങള്‍ ലഭിക്കും. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. ബന്ധുക്കള്‍ വഴി വിദേശത്ത് ജോലി ലഭിക്കാം. വിവാഹം നോക്കുന്നവര്‍ക്ക് നല്ല സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല കോളജില്‍, ഉന്നതവിദ്യാഭ്യാസം സാധ്യമാകും. നല്ല മാര്‍ക്കോടെ പരീക്ഷകളില്‍ വിജയിക്കാന്‍ സാധിക്കുന്നതാണ്. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം സ്വന്തമാക്കാന്‍ സാധിക്കും. പുതിയ വാഹനം വാങ്ങാനും യോഗം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
