Latest Updates
-
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം!
രാജയോഗങ്ങളിലെ ശ്രേഷ്ഠയോഗം അതും ദീപാവലി ദിനത്തില്‍: കരിയര്‍ മാറും ധനനേട്ടവും
വേദജ്യോതിഷ പ്രകാരം രാശിയിലും ഗ്രഹങ്ങളിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചിക്കുന്നുണ്ട്. ഇത് പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളുടെ കാര്യത്തിലും സ്വാധീനം ചെലുത്തുന്നുമുണ്ട്. എന്നാല്‍ 30 വര്‍ഷത്തിന് ശേഷം രാജയോഗങ്ങളിലെ അതിശ്രേഷ്ഠമായ ശശമഹാപുരുഷ രാജയോഗം രൂപം കൊള്ളാന്‍ പോവുകയാണ്. ശനിദേവന്റെ കുംഭം രാശിയിലെ സഞ്ചാരം തന്നെയാണ് ശശമഹാപുരുഷ യോഗം രൂപപ്പെടുന്നതിന് കാരണമാകുന്നത്. എല്ലാ നക്ഷത്രക്കാരേയും ഇത് സ്വാധീനിക്കുമെങ്കിലും ചില നക്ഷത്രക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ നല്കുന്നു.
ഒക്ടോബര്‍ 31 അതായത് ദീപാവലി ദിനത്തിലാണ് ഇത്തരത്തില്‍ ഒരു യോഗം രൂപപ്പെടുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും ശശമഹാപുരുഷ രാജയോഗം അനുകൂല മാറ്റങ്ങള്‍ മാത്രം പ്രദാനം ചെയ്യുന്നതാണ്. ഇനി പറയുന്ന ചില നക്ഷത്രക്കാരില്‍ അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ശശമഹാപുരുഷ രാജയോഗം നല്കുന്നു. അവ എന്തൊക്കെയെന്നും ആരൊക്കെയെന്നും നോക്കാം.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ശശമഹാപുരുഷ യോഗം മൂലം ശനിയുടെ എല്ലാം ഗുണഫലങ്ങളും ഒരുമിച്ച് അനുഭവിക്കാന്‍ സാധിക്കുന്നു. പലപ്പോഴും ശനി ദോഷം നല്കുന്ന ഗ്രഹമാണ് എന്ന ധാരണയുണ്ടെങ്കിലും അതിനെല്ലാം മാറ്റുന്ന തരത്തിലുള്ള നേട്ടങ്ങളാണ് ഈ ദിനത്തില്‍ ഉണ്ടാവുന്നത്. തീര്‍പ്പാക്കാത്ത പല ജോലികളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ബിസിനസില്‍ സാമ്പത്തിക നേട്ടം സംഭവിക്കുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിനും അത് വഴി നേട്ടങ്ങളിലേക്ക് കുതിക്കുന്നതിനും സാധിക്കുന്നു. വിദേശ യാത്രക്ക് വേണ്ടി തയ്യാറെടുക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ് എന്നതും പ്രത്യേകതയാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്കും ഗുണപ്രദമായ പല നേട്ടങ്ങളും ശശമഹാപുരുഷ രാജയോഗം നല്കുന്നു. പലപ്പോഴും പ്രവര്‍ത്തന രംഗത്ത് നേട്ടങ്ങള്‍ തേടി എത്തുന്നു. കൂടാതെ പ്രമോഷനും ശമ്പള വര്‍ദ്ധനവും എല്ലാം നിങ്ങള്‍ക്ക് അനുകൂലമായി മാറുന്ന സമയമാണ്. ബന്ധങ്ങളെല്ലാം തന്നെ മികച്ച നേട്ടങ്ങളിലൂടെ കടന്ന് പോവുന്നു. വിവാഹിതനാണെങ്കില് അവരുടെ ദാമ്പത്യ ജീവിതം വളരെയധികം സന്തോഷം നിറഞ്ഞതായിരിക്കും. സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയും നിങ്ങളിലുണ്ടാവുന്നുണ്ട്. ജീവിത പങ്കാളിയുടെ സാമ്പത്തികസ്ഥിതി അതിശക്തമായിരിക്കും. വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ്.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് ശശമഹാപുരുഷയോഗം നല്‍കുന്നത് എല്ലാ അപകടത്തില്‍ നിന്നും ഉള്ള മോചനമാണ്. ദീപാവലി ദിനത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിന്റെ ഫലമായി എല്ലാ തിന്മകളേയും ഇല്ലാതാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. രാജാവിനെപ്പോലെ ജീവിതത്തില്‍ മുന്നേറുന്നതിനും ജീവിതം സന്തോഷത്തോടെ കൊണ്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് വിവാഹക്കാര്യത്തില്‍ തീരുമാനമാവുന്നു. ആഗ്രഹിക്കുന്ന എല്ലാ നേട്ടങ്ങളും കൈപ്പിടിയിലാക്കുന്നതിന് സാധിക്കുന്ന ഒരു സമയം കൂടിയാണ്.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് ശശമഹാപുരുഷരാജയോഗം ശരിക്കും രാജയോഗം തന്നെയാണ് നല്‍കുന്നത്. ആഗ്രഹിക്കുന്നതെന്തും സാധിക്കുന്നു. അനുയോജ്യമായ നേട്ടങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. സാമ്പത്തികമായി നിങ്ങളുടെ ജീവിതം മെച്ചപ്പെടുന്നു. മാറ്റി വെച്ച ജോലികളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ പ്രതിസന്ധികളും ഈ രാജയോഗം നിമിത്തം ഇല്ലാതാവുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ അപ്രതീക്ഷിതമായ പല നേട്ടങ്ങളും ഉണ്ടാവുന്നു.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതം മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു. എല്ലാ തരത്തിലും നിങ്ങള്‍ മുന്നേറുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വിദേശ പഠനം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. പണത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. ഒരു തരത്തിലും നിങ്ങള്‍ക്ക് പുറകിലേക്ക് പോവേണ്ടി വരുന്നില്ല. സമൂഹത്തില്‍ അംഗീകാരവും സ്നേഹവും നിങ്ങളെ തേടി എത്തുന്നു. അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കുന്ന ഒരു സമയമാണ് ദീപാവലി ദിനം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications