Latest Updates
-
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
30 വര്‍ഷത്തിന് ശേഷം രാജയോഗമാണ് ശനി നല്‍കുന്നത്: ഇതില്‍ വരുന്ന രാശിക്കാര്‍
രാജയോഗം ഫലം നല്കുന്ന ചില രാശിക്കാരുണ്ട്, പ്രത്യേകിച്ച് ശനിയുടെ പരിവര്‍ത്തനം നിമിത്തം രാജയോഗം സംഭവിക്കുന്നവരെങ്കില്. കര്‍മ്മത്തിന്റെ ഫലം നല്കുന്ന ഗ്രഹമാണ് ശനി. അതുകൊണ്ട് തന്നെ നമ്മള് ചെയ്യുന്നതെന്തോ അതനുസരിച്ച് നമുക്ക് തിരികെ ലഭിക്കുന്നു. ശനിയുടെ രാശിമാറ്റം അല്ലെങ്കില്‍ ശനി പരിവര്‍ത്തനം നമ്മുടെ ജീവിതത്തില്‍ എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടാക്കുന്നു എന്ന് നമുക്ക് നോക്കാം. ശനി ഒരു നിശ്ചിത സമയത്ത് അതിന്റെ രാശി പരിവര്‍ത്തനം നടത്തുന്നു. ഈ സമയം നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുകയും ചെയ്യുന്നു.
ജ്യോതിഷ പ്രകാരം 30 വര്‍ഷത്തിന് ശേഷമാണ് ശനിയുടെ പരിവര്‍ത്തനം നിമിത്തം ശശമഹാപുരുഷ യോഗം ഉണ്ടാവുന്നത്. വളരെ പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമായത് കൊണ്ട് തന്നെ ശനിയുടെ രാജയോഗം അത്ര കാലവും നിങ്ങളോടൊപ്പം നില്ക്കുന്നു. ശനി ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുമ്പോള്‍ അതിന് രണ്ടര വര്‍ഷത്തോളം സമയമെടുക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 30 വര്‍ഷത്തോളം സമയമാണ് ശനി എടുക്കുന്നത്. ഇപ്പോള്‍ കുംഭം രാശിയില്‍ സ്ഥിതി ചെയ്യുന്ന ശനി ശശമഹാപുരുഷ യോഗം വരുത്തുന്നു. ഇത് ഭാഗ്യമാവുന്ന ചില രാശിക്കാരുണ്ട്.

ഏറ്റവും മികച്ച രാജയോഗം
പഞ്ചമഹാപുരുഷ രാജയോഗങ്ങളില്‍ ഏറ്റവും മികച്ചതും നേട്ടങ്ങള്‍ നല്‍കുന്നതുമായ യോഗമാണ് ശശമഹാപുരുഷയോഗം. ഈ അപൂര്‍വ്വ രാജയോഗത്തെ പഞ്ചമഹാപുരുഷ രാജയോഗങ്ങളില്‍ മികച്ചതായാണ് കണക്കാക്കുന്നത്. ഈ രാജയോഗത്തില്‍ ചില രാശിക്കാരുടെ ഭാഗ്യത്തെ പിടിച്ചാല്‍ കിട്ടില്ല. ശനി കുംഭം രാശിയില്‍ സ്ഥിതി ചെയ്യുമ്പോഴോ അല്ലെങ്കില്‍ ഉച്ചരാശിയായ തുലാം രാശിയില്‍ കേന്ദ്രഭാവത്തില്‍ നില്‍ക്കുമ്പോഴോ ആണ് ഇത്തരത്തില്‍ ശശമഹാപുരുഷ യോഗം രൂപം കൊള്ളുന്നത്. എല്ലാ രാശിക്കാരിലും അനുകൂലഫലം നല്‍കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനുകൂലഭാവത്തില്‍ അല്പം കൂടുതല്‍ ഗുണം ലഭിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ലഗ്നഭാവത്തിലാണ് ശശമഹാപുരുഷ രാജയോഗം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ഫലമായി ഇവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ധനലാഭവും നേട്ടവും എല്ലാം നിങ്ങളെ തേടി എത്തുന്നു. 2025 വരെ ഇവര്‍ക്ക് ശശമഹാപുരുഷ രാജയോഗം നിലനില്ക്കുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളിലും വിജയം കൊയ്യുന്നതിന് സാധിക്കുന്നു. അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കുന്നതിനും പണം സമ്പാദിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ശശമഹാപുരുഷ രാജയോഗം അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്ന സമയമാണ്. ഇവരില്‍ നാലാം ഭാവത്തിലാണ് ശനിയുടെ രാശിമാറ്റം സംഭവിക്കുന്നത്. ജോലിയില്‍ പ്രതീക്ഷകളും അനുകൂലമായ മാറ്റങ്ങളും സംഭവിക്കുന്നു. അപ്രതീക്ഷിതമായ സമ്പത്തും നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന സമയം കൂടിയാണ്. നിക്ഷേപത്തിനും അനുകൂലമായ സമയമാണ് എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യവും ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഏഴരശനിയുടെ അവസാനത്തിലാണ് ശശമഹാപുരുഷ രാജയോഗം സംഭവിക്കുന്നത്. വ്യാഴത്തിന്റെ നക്ഷത്രത്തിലാണ് ഇതെല്ലാം സംഭവിക്കുന്നത്. രാജയോഗത്തിലൂടെ ഇവര്‍ക്കുണ്ടാവുന്ന എല്ലാ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ശനിയുടെ അനുഗ്രഹത്താല്‍ നെഗറ്റീവ് എനര്‍ജി ഇല്ലാതാവുന്നു. വാഹനം, സമ്പത്ത്, ഭൂമി എന്നിവ വാങ്ങുന്നതിന് സാധിക്കുന്നു. ഇത് വഴി ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
