Latest Updates
-
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം -
സങ്കഷ്ടി ചതുർത്ഥി: പൂജാമുറിയിൽ ഗണപതി വിഗ്രഹം വെക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ഫ്രണ്ട്ഷിപ്പ് ഡേ: സുഹൃത്തിന്റെ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു സമ്മാനങ്ങൾ നൽകൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഓഫറുകൾ മിസ്സാക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
കേതു മകം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ഓഗസ്റ്റ് 2: സർവാർത്ഥ സിദ്ധി യോഗം; കരിയറിൽ വൻ നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ -
ആഗസ്റ്റ് 2-8: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ കുതിച്ചുചാട്ടം ഉറപ്പ്! -
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
വക്രഗതിയിലുള്ള ശനി നല്‍കും ശശ മഹാപുരുഷ യോഗം, നേട്ടം ഈ മൂന്ന് രാശികള്‍ക്ക്
വേദ ജ്യോതിഷത്തില്‍ പൊതുവേ ആളുകള്‍ ഭയപ്പെടുന്ന ഒരു ഗ്രഹമാണ് ശനി. പക്ഷേ ശനി വിചാരിക്കുന്നത് പോലെ പ്രശ്നക്കാരന്‍ അല്ല. ഓരോരുത്തര്‍ക്കും അവര്‍ അര്‍ഹിക്കുന്ന ഫലങ്ങള്‍ നല്‍കുക മാത്രമാണ് ഈ ഗ്രഹം ചെയ്യുന്നത്. അതുകൊണ്ടാണ് ശനിയെ കര്‍മ്മഫല ദാതാവെന്നും ന്യായത്തിന്റെ ദേവനെന്നും വിളിക്കുന്നത്. നവഗ്രഹങ്ങളില്‍ ഏറ്റവും മന്ദഗതിയില്‍ സഞ്ചരിക്കുന്ന ഗ്രഹവും ശനിയാണ്. ഒരു രാശിയില്‍ ഏതാണ്ട് രണ്ടര വര്‍ഷക്കാലമാണ് ശനി ഉണ്ടായിരിക്കുക. ഇങ്ങനെ പന്ത്രണ്ട് രാശികളിലൂടെ സഞ്ചരിച്ച് രാശിചക്രം പൂര്‍ത്തിയാക്കാന്‍ ശനി ഏകദേശം മുപ്പത് വര്‍ഷങ്ങള്‍ എടുക്കും.

ഇക്കാരണം കൊണ്ടുതന്നെ ശനിയുടെ രാശിപരിവര്‍ത്തനം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന സംഭവമാണ്. ഇതിലൂടെ എല്ലാവരുടെയും ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ഒരു രാശിയില്‍ ഏഴര വര്‍ഷം അതിന്റെ ഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹം കൂടിയാണ് ശനി. ഇപ്പോള്‍ ശനി അതിന്റെ മൂല ത്രികോണ രാശിയായ കുംഭം രാശിയില്‍ ആണുള്ളത്. ജൂണ്‍ 29ന് കുംഭത്തില്‍ ശനി വക്രഗതിയിലുള്ള സഞ്ചാരം ആരംഭിച്ചു. വക്രഗതിയിലുള്ള ശനിയുടെ സഞ്ചാരം ചില രാശികള്‍ക്ക് വളരെയധികം നേട്ടങ്ങള്‍ നല്‍കും. എന്നാല്‍ ചില രാശികള്‍ ഈ കാലയളവില്‍ അതീവശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
ശശ മഹാപുരുഷ രാജയോഗം
ശനി തന്റെ മൂലത്രികോണ രാശിയായ കുംഭത്തില്‍ വക്രഗതിയിലുള്ള സഞ്ചാരം നിമിത്തം ശശ മഹാപുരുഷ രാജയോഗത്തിന് രൂപം നല്‍കിയിരിക്കുകയാണ്. ശശ മഹാപുരുഷ യോഗം ചില രാശികള്‍ക്ക് വളരെയധികം ശുഭഫലങ്ങള്‍ നല്‍കും. ഇതിലൂടെ ചില രാശികള്‍ക്ക് ഭാഗ്യകാലം ആരംഭിക്കും. ശശ രാജയോഗം ഏതെല്ലാം രാശികള്‍ക്കാണ് നേട്ടങ്ങള്‍ നല്‍കുകയെന്ന് നോക്കാം.
ശനി തന്റെ സ്വന്തം രാശിയിലും മകരം രാശിയിലും കുംഭം രാശിയിലും ഉച്ച രാശിയായ തുലാത്തിലും മൂല ത്രികോണ ഭാവത്തില്‍ സ്ഥിതി ചെയ്യുമ്പോഴാണ് ശശ മഹാപുരുഷ രാജയോഗം രൂപമെടുക്കുന്നത്. ശനി മീനം രാശിയിലേക്ക് എത്തുമ്പോള്‍ ശശ മഹാപുരുഷ യോഗം സമാപിക്കും.
ഏതെല്ലാം രാശികള്‍ക്കാണ് ശശ മഹാപുരുഷ യോഗം നേട്ടമാകുക എന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ശശ രാജയോഗം വളരെയധികം ഗുണങ്ങളേകും. ഏറെക്കാലമായി ചെയ്യാതിരുന്ന ജോലികള്‍ പുനരാരംഭിക്കാനും പൂര്‍ത്തിയാക്കാനും സാധിക്കും. ജോലിയില്‍ ഏറെക്കാലമായി ആഗ്രഹിച്ച മാറ്റങ്ങള്‍ ഉണ്ടാകുകയും സംതൃപ്തി ലഭിക്കുകയും ചെയ്യും. ജോലിയിലെ മികവ് കണ്ട് ഉന്നതാധികാരികള്‍ സന്തുഷ്ടരാകുകയും അവരുടെ പ്രശംസ നേടുകയും ചെയ്യും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അതില്‍ വിജയം നേടാനാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം നേടാന്‍ സാധിക്കും. കുടുംബത്തിലും വളരെ നല്ല സമയമായിരിക്കും ഇത്.
കുംഭം
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ശശ മഹാപുരുഷ രാജയോഗം നേട്ടമാകും. ഇവരുടെ ലഗ്ന ഭാവത്തിലാണ് ഈ രാജയോഗം രൂപം കൊള്ളുന്നത്. ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരത്തിന്റെ ദോഷങ്ങള്‍ ഇവരെ നേരിയ രീതിയില്‍ മാത്രമേ ബാധിക്കുകയുള്ളൂ. ഏറെക്കാലമായി കോടതി സംബന്ധിയായ നടക്കുന്ന കാര്യങ്ങളില്‍ ആശ്വാസപൂര്‍ണ്ണമായ വിധിയുണ്ടാകും. മാനസികവും ശാരീരികവുമായ പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. കടം കൊടുത്തതോ ലഭിക്കേണ്ടതായുള്ളതോ ആയ പണം തിരികെ ലഭിക്കുകയും കൂടാതെ ആകസ്മികമായ ധനലാഭം ഉണ്ടാകുകയും ചെയ്യും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകും. പാര്‍ട്ണര്‍ഷിപ്പ് ബിസിനസുകള്‍ ചെയ്യുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. കരിയറില്‍ ഏറെക്കാലമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ അവസാനിക്കും. പ്രണയജീവിതം കൂടുതല്‍ മധുരതരമാകും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്കും ശശ മഹാപുരുഷ രാജയോഗം ഗുണകരമാകും. സാമ്പത്തികസ്ഥിതി ഏറെ മെച്ചപ്പെടുകയും സാമ്പത്തികപ്രശ്നങ്ങള്‍ അവസാനിക്കുകയും ചെയ്യും. പാരമ്പര്യസ്വത്ത് ലഭിക്കാനുള്ള യോഗമുണ്ടാകും. നിക്ഷേപങ്ങള്‍ നടത്താന്‍ അനുയോജ്യമായ സമയമാണിത്. എപ്പോഴും ആലോചിച്ച് നിക്ഷേപങ്ങള്‍ നടത്തുക. ബിസിനസുകാര്‍ക്ക് ബിസിനസില്‍ നിന്നും ലാഭമുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications