Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ശാരദ പൂര്‍ണിമയില്‍ പൂര്‍ണ ചന്ദ്രനെപ്പോലെ ഭാഗ്യം ജ്വലിക്കും: ഇന്ന് രാത്രിയോടെ സര്‍വ്വസൗഭാഗ്യം കൈക്കുമ്പിളില്‍
ഇന്ന് ശാരദ പൂര്‍ണിമ, ഇന്നത്തെ ദിവസം ഭാഗ്യം തെളിഞ്ഞ് കത്തുന്ന ചില രാശിക്കാരുണ്ട്. അശ്വനി മാസത്തിലെ പൗര്‍ണമി ദിനത്തിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. നവരാത്രി ഉത്സവത്തിന്റെ ഭാഗമായാണ് പലയിടത്തും ശാരദ പൂര്‍ണിമ ആഘോഷിക്കുന്നത്. വിദ്യാദേവിയെ ആരാധിക്കുന്നത് വഴി ജീവിതത്തില്‍ ഉയര്‍ച്ചയും ഭാഗ്യവും ഉണ്ടാവും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈ ദിനത്തില്‍ നിലാവിന് പ്രത്യേക ശക്തിയാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ നിലാവ് കൊണ്ടാല്‍ അത് പല രോഗാവസ്ഥകളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കും എന്നാണ് പറയുന്നത്.
അത് മാത്രമല്ല ഇന്നത്തെ ദിവസം ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് വഴി നിങ്ങളുടെ എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ഈ ദിനത്തില്‍ ലക്ഷ്മി ദേവി രാത്രി ഉറങ്ങാതെ ഭക്തരെ അനുഗ്രഹിക്കും എന്നാണ് വിശ്വാസം. പാല്‍പ്പായസം വെച്ച് ഈ ദിനം ഭക്തര്‍ ആഘോഷിക്കുന്നു. എന്നാല്‍ ചില രാശിക്കാര്‍ക്ക് ശാരദ പൂര്‍ണിമയില്‍ ജീവിതം തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്കാണ് മാറുന്നത്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ശാരദ പൂര്‍ണിമ ദിനത്തില്‍ കരിയര്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. ഭാഗ്യത്തിന്റെ കാര്യത്തില്‍ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് ഉണ്ടാവുന്നത്. അത് മാത്രമല്ല കരിയറില്‍ പുരോഗതിയുണ്ടാവുന്നു. തീരുമാനം എടുക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. പ്രൊഫഷണല്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. പല അവസരങ്ങളും ജോലിയുടെ കാര്യത്തില്‍ തേടി എത്തുന്നു. ജോലി ഇരട്ടി മാറ്റത്തോടെ തേടി എത്തും. ഉയര്‍ച്ചയും സാമ്പത്തിക സ്ഥിതിയും അത്ഭുതപ്പെടുത്തുന്നതായിരിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വൈകാരികമായ പല മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ഭാഗ്യകടാക്ഷത്തില്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പം നിലനില്ക്കുന്നു. ബന്ധങ്ങളെല്ലാം ശക്തിപ്പെടുത്തുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത് എന്നതാണ് ഏറ്റവും വലിയ കാര്യം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തില്‍ അതായത് ശാരദ പൂര്‍ണിമയില്‍ ഭാഗ്യക്കൊടുമുടി കയറുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. വൈകാരികമായി പല കാര്യത്തിലും ഇവര്‍ മുന്നിട്ട് നില്ക്കുന്നു. വ്യക്തിബന്ധങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അതെല്ലാം തന്നെ പോസിറ്റീവ് മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നതും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം ഇന്നത്തെ ദിവസം സംഭവിക്കുന്നു. പലപ്പോഴും പല വിധത്തിലുള്ള ടീംവര്ക്കുകള് വിജയത്തിലെത്തുന്ന സമയമാണ്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്നു. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങളില്‍ നിങ്ങള്‍ക്ക് അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് കാര്യങ്ങള്‍ സംഭവിക്കുന്നത്. ഒറ്റ രാത്രി മതി നിങ്ങളുടെ തലവര മാറി മറിയുന്നതിന്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ആത്മീയ വളര്‍ച്ചയുടെ സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ഉള്‍ക്കാഴ്ചയില്‍ തെളിയുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാവും. യാത്രക്കും പഠനത്തിനും കൂടുതല്‍ നേട്ടങ്ങള്‍ തേടി എത്തുന്ന ദിവസമാണ് ഇന്ന്. അവസരങ്ങള്‍ പലതും നിങ്ങളില്‍ സംതൃപ്തി കൊണ്ടു വന്നേക്കാം. ആരോഗ്യം മികച്ച മാറ്റങ്ങളിലൂടെ മൂന്നോട്ട് പോവുന്നു. സാമ്പത്തിക സ്ഥിതി അത്ഭുതപ്പെടുത്തുന്ന തരത്തില്‍ മാറുന്നു.



Click it and Unblock the Notifications
