Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ശനിമാറ്റം 2026: ശത്രു ശക്തനാവും, ദുരിതക്കയത്തില്‍ വീഴും, എന്നാല്‍ ജൂലൈ 27 മുതല്‍ ശനി കനിഞ്ഞനുഗ്രഹിക്കും രാശി
ശനിയുടെ മാറ്റം എപ്പോഴും പലരും ഭയത്തോടെ കണക്കാക്കുന്ന ഒന്നാണ്. കാരണം അത്രയേറെ ദോഷഫലങ്ങളെയാണ് ശനി നിങ്ങള്‍ക്ക് നല്‍കുന്നത്. അത് അനുകൂലമോ അല്ലെങ്കില്‍ പ്രതികൂലമോ ആയി മാറുന്നതിന് യോഗം കാണുന്നു. പലപ്പോഴും ആരോഗ്യത്തെ വെല്ലുവിളിയിലേക്ക് എത്തിക്കുന്നത് ഉള്‍പ്പടെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ശനി ജീവിതത്തില്‍ പ്രദാനം ചെയ്യുന്നു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ശുഭകരമായതും അതുപോലെ തന്നെ അശുഭകരമായതുമായ ഫലങ്ങള്‍ ശനി നല്‍കുന്നു. എന്നാല്‍ അതെല്ലാം തന്നെ നമ്മുടെ കര്‍മ്മങ്ങള്‍ക്ക് അനുസരിച്ചാണ് എന്നതാണ് സത്യം.
പലപ്പോഴും ശനിയുടെ നീതിയുടെ ദേവനായി കണക്കാക്കുന്നതും ഇത് കൊണ്ടാണ്. ശനി ഒരു രാശിയില്‍ രണ്ടര വര്‍ഷത്തോളമാണ് സമയം ചിലവഴിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു രാശിചക്രം പൂര്‍ത്തിയാവാന്‍ ഏകദേശം മുപ്പത് വര്‍ഷത്തോളം സമയം വേണം. ധനു രാശിയില്‍ ശനി പുതുവര്‍ഷത്തില്‍ എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നതാണ് ഇവിടെ പറയുന്നത്. അനുകൂലമാണോ അതോ ഭയപ്പെടുത്തുന്ന രീതിയില്‍ പ്രതികൂല ഫലമാണോ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.

ശനിമാറ്റം ധനുരാശിക്കാരില്‍
ശനിയുടെ മാറ്റം ധനു രാശിക്കാരില്‍ എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും പുതുവര്‍ഷത്തില്‍ ശനി ഇവര്‍ക്ക് അത്ര നല്ല സ്വാധീനം അല്ല ഉണ്ടാക്കുന്നത്. കാരണം ശനി മീനം രാശിയില്‍ തന്നെയാണ് 2026-ല്‍ സഞ്ചരിക്കുന്നത്. അത് മാത്രമല്ല ശനിയുടെ ദൃഷ്ടി എട്ടാം ഭാവത്തിലാണ് ധനുവില്‍ സംഭവിക്കുന്നത്. ഇത് അശുഭകരമായ സ്വാധീനമാണ് പലപ്പോഴും ഇവരില്‍ നല്‍കുന്നതും. രണ്ടര വര്‍ഷത്തോളം ഇവര്‍ക്ക് അല്‍പം കൂടുതല്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരുന്നു.
പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം
ഒന്നിന് പുറകേ ഒന്നായി നിങ്ങളില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കും. അത് മാത്രമല്ല പലപ്പോഴും അശുഭകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുകയും ചെയ്യുന്നു. കൂടാതെ ഭര്‍ത്താവിന്റെ വീട്ടില്‍ നിങ്ങളുടെ ജീവിതം അല്‍പം പ്രതിസന്ധിയിലാവും. അത് മാത്രമല്ല ജോലിയില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. തര്‍ക്കങ്ങളും പ്രശ്‌നങ്ങളും നിങ്ങളെ വിടാതെ പിന്തുടരുന്നതിന് കാരണമാകുന്നു. കൂടാതെ വാഹനമോടിക്കുമ്പോള്‍ പലപ്പോഴും വളരെയധികം ജാഗ്രത പാലിക്കേണ്ടി വരുന്നു. അപകടങ്ങളും അല്‍പം ശ്രദ്ധിക്കേണ്ടതായി വരുന്നു.

ആരോഗ്യം നിസ്സാരമല്ല
ഈ സമയം ആരോഗ്യത്തിന്റെ കാര്യത്തിലും അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. കാരണം നിങ്ങളുടെ മാത്രമല്ല കുടുംബത്തെ മൊത്തം ബാധിക്കുന്ന തരത്തിലേക്ക് ഇക്കാര്യങ്ങള്‍ മാറുന്നു. ശനിയുടെ സ്വാധീനം പല വിധത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി ധനു രാശിക്കാരില്‍ ഉണ്ടാക്കുന്നു. അത് മാത്രമല്ല ശത്രുക്കളുടെ ഗൂഢാലോചന വഴി നിങ്ങളുടെ ആരോഗ്യം മോശമാവുന്നതിനുള്ള സാധ്യത കാണുന്നു. നിരവധി വെല്ലുവിളികള്‍ ഈ സമയം നിങ്ങള്‍ക്കുണ്ടാവുന്നു. അത് വഴി ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന ദോഷകരമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
ചെറിയ മാറ്റങ്ങള്‍
എന്നാല്‍ ധനുരാശിക്കാര്‍ക്ക് പുതുവര്‍ഷത്തിലെ ശനിയുടെ മാറ്റങ്ങള്‍ ചെറിയ രീതിയില്‍ ഗുണാനുഭവങ്ങളും കൊണ്ട് വരുന്നതിന് സാധ്യതയുണ്ട്. അത് മാത്രമല്ല കര്‍മ്മഫലദാതാവായ ശനി 2026 ജൂലൈ 27 മുതല്‍ ഡിസംബര്‍ 11 വരെ 138 ദിവസത്തേക്ക് വക്രഗതിയില്‍ തുടരുന്നു. അതുകൊണ്ട് തന്നെ ഈ സമയം പലപ്പോഴും ചില ഏറ്റക്കുറച്ചിലുകള്‍ നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. കൂടാതെ ചെയ്യുന്ന കാര്യങ്ങളെല്ലാം അല്‍പം ശ്രദ്ധിക്കേണ്ടി വരുന്നു. ബിസിനസിനെക്കുറിച്ചൊന്നും ആലോചിക്കേണ്ട സമയമല്ല. എന്ന് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. അനുകൂലമല്ലാത്ത പല സാഹചര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ സമയം സംഭവിക്കും.
ദോഷ പരിഹാരങ്ങള്‍
ദോഷപരിഹാരങ്ങള്‍ എല്ലാ കാര്യത്തിലും ഉണ്ടായിരിക്കേണ്ടതാണ്. ശനിയുടെ അശുഭകരമായ സ്വാധീനം കുറയ്ക്കുന്നതിന് ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അമാവാസി ദിനത്തില്‍ പണം ദാനം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അത് കൂടാതെ ക്ഷേത്രങ്ങളിലെ അന്നദാനത്തിനായി എണ്ണയും എള്ളും സംഭാവന ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ശനിയുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കും. എല്ലാ ശനിയാഴ്ചകളിലും കറുത്ത പശുവിന് പച്ചപ്പുല്ല് നല്‍കുന്നത് നിങ്ങളുടെ ജീവിതത്തില്‍ മികച്ച ഫലങ്ങളെ കൊണ്ട് വരുന്നു. അത് കൂടാതെ ചൊവ്വാഴ്ചയും ശനിയാഴ്ചയും ഹനുമാന്‍ ചാലിസ പതിവായി ചൊല്ലുന്നതും നല്ലതാണ്.



Click it and Unblock the Notifications



