Latest Updates
-
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം!
30 വര്‍ഷത്തിന് ശേഷം ശനി വക്രഗതിയില്‍: നാനാദിക്കില്‍ നിന്നും നിങ്ങളെ തേടി ധനമെത്തും, അതിഗംഭീരം 3 രാശിക്ക്
ശനിയെ പൊതുവേ മോശം ഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. എന്നാല്‍ ചില ഘട്ടങ്ങളില്‍ അത് ഗുണാനുഭവങ്ങള്‍ പോലെ തന്നെ ചില മോശം ഫലങ്ങളും പ്രദാനം ചെയ്യുന്നു. കര്മ്മത്തിന് അനുസരിച്ച് ഫലം നല്കുന്നതിനാല് ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നതും. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ് എന്നത് പോലെ തന്നെ പ്രതികൂല ഫലങ്ങളും ശനി പ്രദാനം ചെയ്യും. എന്നാല്‍ ശനിയുടെ വക്രഗതി സഞ്ചാരം ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. വേദജ്യോതിഷ പ്രകാരം നിങ്ങള്‍ക്ക് ശനി നല്കുന്ന മാറ്റങ്ങള്‍ എല്ലാം തന്നെ മാറ്റങ്ങളിലേക്ക് എത്തിക്കും.
ഓരോരുത്തരുടെയും കര്മ്മഫലങ്ങള്ക്കനുസരിച്ച് നീതിയും ശിക്ഷയും നല്കുന്നതിനാല്, ശനിയെ കര്‍മ്മഫലദാതാവും നീതിയുടെ ദേവനുമായും കണക്കാക്കുന്നു. ഓരോ രണ്ടര വര്‍ഷം കൂടുമ്പോഴുമാണ് ശനി അതിന്റെ രാശി മാറ്റുന്നത്. ഏകദേശം 30 വര്‍ഷങ്ങള്‍ക്ക് ശേഷം വ്യാഴത്തിന്റെ രാശിയായ മീനം രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എന്നാല്‍ 2027 ജൂണ്‍ വരെ ഈ രാശിയില്‍ തന്നെയാണ് ശനി സ്ഥിതി ചെയ്യുന്നത്. എന്നാല്‍ മീനം രാശിയില്‍ ശനി വക്രഗതിയില്‍ സഞ്ചരിക്കുന്നതിനാല്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ എന്ന് നോക്കാം. ഡിസംബര്‍ 11- വരെ ശനി വക്രഗതിയില്‍ നില്ക്കും, അതിന് ശേഷം ശനി നേര്‍രേഖയില്‍ സഞ്ചാരം ആരംഭിക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശനിയുടെ ഒന്‍പതാം ഭാവത്തിലാണ് ശനി വക്രഗതിയില്‍ സ്ഥിതി ചെയ്യുന്നത്. ഇത് നിങ്ങള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്കുന്നു. കൂടാതെ നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് യോഗം കാണുന്നു. ജോലിയില്‍ ഉന്മേഷം വര്‍ദ്ധിക്കുന്നത് നിങ്ങളുടെ കരിയറില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. യാത്രകളെല്ലാം തന്നെ നിങ്ങളില്‍ പുതിയ അവസരങ്ങള്‍ കൊണ്ട് വരും. എല്ലാ വെല്ലുവിളികള്‍ക്കും അവസാനം കുറിയ്ക്കുന്ന സമയാണ് എന്നതില്‍ സംശയം വേണ്ട. ദീര്‍ഘകാലമായി നിങ്ങളെ അലട്ടിയിരുന്ന പല പ്ര്ശ്നങ്ങള്ക്കും പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കും. ബിസിനസ് ആരംഭത്തിന് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. കോടതിസംബന്ധമായ കാര്യങ്ങള്‍ക്ക് നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. അത് കൂടാതെ ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് മൂന്നാം ഭാവത്തിലാണ് ശനി വക്രഗതിയില്‍ സഞ്ചരിക്കുന്നത്. ഇവര്‍ക്ക് രണ്ടാം ഭാവത്തില്‍ രാഹുവിന്റെ സാന്നിധ്യം കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കും. അത് കൂടാതെ രാഹുവിന്റെ സാന്നിധ്യവും സമ്മിശ്രഫലങ്ങള്‍ നല്‍കും. എങ്കിലും ശനി ശക്തനായതിനാല്‍ നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവും. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളില്‍ അത്ഭുതം നിറയ്ക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് എന്തുകൊണ്ടും അനുകൂല സമയമാണ്. മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം തേടി എത്തും. നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അത് മാത്രമല്ല വിദേശയാത്രക്ക് ഉള്ളയോഗം കാണുന്നു. അതോടൊപ്പം സാമ്പത്തിക സ്ഥിതി അത്ഭുതപ്പെടുത്തുന്നതായിരിക്കും. അപ്രതീക്ഷിത ധനലാഭം തേടി എത്തുന്നതിനാല്‍ കുടുംബത്തില്‍ സന്തോഷകരമായ മാറ്റങ്ങളും തേടി എത്തും.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം ഗുണപരമായ പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്നതാണ്. ശനി പന്ത്രണ്ടാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഏഴരശനിയുടെ ആദ്യഘട്ടവും നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരും. തൊഴില്‍ മേഖലയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അനാവശ്യ ചിലവുകള്‍ കുറയ്ക്കുന്നതിന് സാധിക്കും. നിങ്ങളുടെ ജോലിയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് സാധിക്കും. തൊഴില്‍ സംബന്ധമായി നിലനിന്നിരുന്ന എല്ലാ ആശങ്കകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കും എന്നതാണ് ഏറ്റവും മികച്ച കാര്യം. അനാവശ്യ ചിലവുകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. അത് മാത്രമല്ല മേലുദ്യോഗസ്ഥരില്‍ നിന്ന് അംഗീകാരവും സ്ഥാനക്കയറ്റവും തേടി എത്തുന്നു. ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്ക് ഉണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. കര്മ്മഫലങ്ങള്ക്കുള്ള ഫലം ശനി നല്‍കും.



Click it and Unblock the Notifications
