Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തടി കുറയ്ക്കാം; ഈ വ്യായാമങ്ങളും പാനീയങ്ങളും പരീക്ഷിച്ചാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? അൾട്രാവയലറ്റ് വികിരണങ്ങളെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
അരദിവസം കൊണ്ട് തടി കുറയുമോ? ജാൻവി കപൂറിന്റെ വൈറൽ കമന്റിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ്
പുതുവര്‍ഷത്തില്‍ ശനി വക്രഗതിയില്‍: ഈ സഞ്ചാരം വട്ടം കറക്കുമോ? അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ കാത്തിരിക്കുന്ന ഒരു വര്‍ഷമാണ് 2026. കാരണം ശനിയുടെ വക്രഗതി മാറ്റം പല വിധത്തിലുള്ള ഗുണദോഷ ഫലങ്ങളെയാണ് നല്‍കുന്നത്. ശനി വളരെ സാവധാനത്തില്‍ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ശനി നല്കുന്ന ഫലങ്ങളും വളരെ പതുക്കെയാണ് സംഭവിക്കുന്നത്. നിശ്ചിക കാലയളവില്‍ ശനി രാശി മാറുന്നു. എന്നാല്‍ ഇപ്പോള്‍ ശനി അതിന്റെ വക്രഗതി സഞ്ചാരത്തിലാണ്. ഇത് പുതുവര്‍ഷത്തില്‍ എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.
ഒരു നിശ്ചിത കാലയളവിലാണ് ശനി അതിന്റെ വക്രഗതി സഞ്ചാരം നടത്തുന്നത്. ശനി ശക്തമായ സ്ഥാനത്താണെങ്കില്‍ അത് സമ്പത്ത്, സൗകര്യം, പുരോഗതി, ജോലി, കുടുംബം എന്നീ മേഖലകളില്‍ എല്ലാം ഗുണാനുഭവങ്ങള്‍ നല്കുന്നു. എന്നാല്‍ ശനി ദുര്‍ബലനാണെങ്കില്‍ അത് നിങ്ങള്‍ക്ക് ഇതിന്റെയെല്ലാം വിപരീത ഫലം നല്കുന്നു. നിലവില്‍ മീനം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ശനി 2026-ല്‍ അതിന്റെ വക്രഗതി ചലനം ആരംഭിക്കും. ഈ മാറ്റം 12 രാശികളെയും എങ്ങനെ ബാധിക്കുമെന്നും അത് ശുഭകരമോ അശുഭകരമോ എന്ന് നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നല്‍കും. അത് മാത്രമല്ല ഗുണദോഷ സമ്മിശ്രമായിരിക്കും ഫലം. വീടം, വാഹനം, സ്വര്‍ണം , വിലകൂടിയ വസ്തുക്കള്‍ എന്നിവയെല്ലാം നിങ്ങള്‍ക്ക് തേടി എത്തുന്നു. എന്നാല്‍ പല കാര്യത്തിലും അല്പം കൂടുതല്‍ ശ്രദ്ധയും വേണം. അത് കൂടാതെ സന്താനസൗഭാഗ്യവും നിങ്ങള്‍ക്കുണ്ടാവുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം പുതുവര്‍ഷത്തില്‍ ഗുണാനുഭവങ്ങളെയാണ് പ്രദാനം ചെയ്യുന്നത്. അത് മാത്രമല്ല ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇരട്ടി വരുമാനം തേടി എത്തുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തിലാണ് ശനി അതിന്റെ വക്രഗതി സഞ്ചാരം ആരംഭിക്കുന്നത്. തൊഴില്‍ മേഖലയില്‍ വിജയം തേടി എത്തുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് എല്ലാ വിധത്തിലുള്ള ആനുകൂല്യവും നിങ്ങള്‍ക്കുണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് യോഗം കാണുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ ശനിയുടെ വക്രഗതി സഞ്ചാരത്തില്‍ അല്പം കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമാണ്. ജോലിയില്‍ പലപ്പോഴും പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. അത് മാത്രമല്ല സ്ഥാനക്കയറ്റം പ്രതീക്ഷിക്കുന്നവര്‍ക്ക് അത് ലഭിക്കണം എന്നില്ല. പലപ്പോഴും ശമ്പള വര്‍ദ്ധനവിലും പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും നിങ്ങളില്‍ അനാവശ്യ ആശങ്കകള്‍ ഈ സമയം നിലനില്ക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് 2026 എന്നത് ശനിയുടെ അനുഗ്രഹം തേടി എത്തുന്ന വര്‍ഷമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങളെ ബാധിക്കുന്ന പല മാറ്റങ്ങള്‍ക്കും ശനി കാരണമാകുന്നു. അതെല്ലാം തന്നെ അനുകൂലമായി വരും. കൂടാതെ സാമ്പത്തിക സ്ഥിതി നിങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റങ്ങളുണ്ടാക്കും. നിക്ഷേപങ്ങള്‍ നടത്തുന്നതിന് ഏറ്റവും മികച്ച സമയമാണ്. അനുകൂലമായ പല സാഹചര്യവും തേടി എത്തും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് എത്തും. അത് പലപ്പോഴും ശുഭകരമായ മാറ്റങ്ങള്‍ അല്ല കൊണ്ട് വരുന്നത്. മാനസികാരോഗ്യം പല വിധത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. സാമ്പത്തിക സ്ഥിതി നഷ്ടത്തിലേക്ക് എത്തും. കൂടാതെ തുടര്‍ച്ചയായ പരാജയങ്ങള്‍ നിങ്ങളെ കീഴടക്കുന്നു. പലപ്പോഴും സാമ്പത്തിക നഷ്ടം നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കും. സന്തോഷകരമല്ലാത്ത പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം മികച്ച മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. പലപ്പോഴും തുലാം രാശിക്കാരില്‍ അവരുടെ ആറാം ഭാവത്തിലാണ് ശനി അതിന്റെ വക്രഗതി ആരംഭിക്കുന്നത്. ഈ സമയം നിങ്ങള്‍ക്ക് ശത്രുക്കളെ വിജയിക്കുന്നതിന് സാധിക്കുന്നു. കൂടാതെ ബുദ്ധിശക്തി പ്രകാരം ചെയ്യുന്ന ജോലികളെല്ലാം വിജയത്തിലേക്ക് എത്തും. ഏത് പ്രശ്നത്തേയും വളപെ പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കും. സാമ്പത്തികമായി സമൃദ്ധിയോടെയുള്ള ജീവിതമാണ് നിങ്ങള്‍ക്കുണ്ടാവുന്നത്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പുതിയ വര്‍ഷം ശനി അനുഗ്രഹം നല്കുന്നു. നിങ്ങളുടെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും മോചനം നേടാന്‍ സാധിക്കും. കൂടാതെ സാമ്പത്തികമായ പുരോഗതി ഉണ്ടാകും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന തരത്തിലുള്ളതായിരിക്കും. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. പലപ്പോഴും പുതിയ ഒരു മാറ്റത്തിനാണ് ഇത് കാരണമാകുന്നത്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ സംഭവിക്കുന്ന ശനിയുടെ വക്രഗതി മാറ്റം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല ജോലിയില്‍ ഉയര്‍ന്ന സ്ഥാനം വഹിക്കുന്നതിന് സാധ്യത കാണുന്നു. ശനി.ുടെ അനുഗ്രഹത്തില്‍ നിങ്ങള്‍ക്ക് സമ്പത്ത്, സൗകര്യം, സന്തോഷം എന്നിവ ലഭിക്കും. നിങ്ങളുടെ മുടങ്ങിക്കിടന്ന പല ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക രംഗത്ത് അപ്രതീക്ഷിതമായ പല മാറ്റങ്ങളും തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ പുതുവര്‍ഷത്തിലെ ശനി മാറ്റം പല വിധത്തിലുള്ള നേട്ടങ്ങളിലേക്ക് എത്തിക്കും. പലപ്പോഴും നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. അത് മാത്രമല്ല നിങ്ങളെ തേടി അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. ബിസിനസില്‍ പുതിയ തുടക്കങ്ങള്‍ ആരംഭിക്കാന്‍ നല്ല സമയമാണ്. ജോലി ലഭിക്കുന്നതിന് സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും സാമ്പത്തികമായി നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിക്കും. അതുകൊണ്ട് തന്നെ വളരെയധികം ആലോചിച്ച് മാത്രമേ കാര്യങ്ങള്‍ കൈകാര്യം ചെയ്യാവു. അനാവശ്യ യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. വാഹന ഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും ശനിയുടെ പ്രതിലോമ ചലനം അഥവാ വക്രഗതി സഞ്ചാരം അല്പം ശ്രദ്ധിക്കണം. കൂടാതെ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ ഒരിക്കലും ഡോക്ടറെ കാണാന്‍ മടിക്കരുത്. കാരണം അത് നിങ്ങളില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. സാമ്പത്തിക നഷ്ടവും നിശാശയും എല്ലാം നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പുതുവര്‍ഷത്തില്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications