Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
ശനിവക്രി 2025: ലഗ്നത്തില്‍ ശനിമാറ്റം, ഓരോ നിമിഷവും ഭാഗ്യാനുഭവം, വര്‍ഷം മുഴുവന്‍ സാഫല്യം
കര്‍മ്മഫലദാതാവായ ശനി നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ്. ഒരു രാശിയില്‍ രണ്ടരവര്‍ഷമാണ് ശനി നില കൊള്ളുന്നത്. അങ്ങനെ ശനിക്ക് രാശിചക്രം പൂര്‍ത്തിയാക്കാന്‍ 30 വര്‍ഷം വേണ്ടിവരുന്നു. 2025-ല്‍ രണ്ടരവര്‍ഷത്തിന് ശേഷം രാശിമാറ്റത്തിനൊരുങ്ങുകയാണ്. തന്റെ മൂലത്രികോണ രാശിയായ കുംഭത്തില്‍ നിന്ന് മീനത്തിലേക്കാണ് ശനി എത്തുന്നത്. അതോടൊപ്പം ശനി വക്രി 2025ലെ പ്രധാനപ്പെട്ട ശനിമാറ്റമാണ്.

2025 ജൂലൈ 13-ന് രാവിലെ 9.36നാണ് ശനി വക്രഗതിയില്‍ സഞ്ചാരം ആരംഭിക്കുന്നത്. 138 ദിവസമാണ് ശനി വക്രഗതിയില്‍ സഞ്ചരിക്കുക. ശനി വക്രഗതിയില്‍ സഞ്ചരിക്കുന്നതിന്റെ ഫലം 12 രാശികളിലും അനുഭവപ്പെടും. പക്ഷേ മൂന്ന് രാശികള്‍ക്ക് ശനി വക്രിയിലൂടെ എല്ലാ ജീവിതമണ്ഡലങ്ങളിലും വിജയവും ഗുണഫലങ്ങളും ലഭിക്കും. ഇവര്‍ക്ക് സാമ്പത്തിക നേട്ടവും ബന്ധങ്ങളില്‍ സ്ഥിരതയും മറ്റ് സൗഭാഗ്യങ്ങളും കൈവരും. ഏതെല്ലാമാണ് ആ രാശികളെന്നും അവര്‍ക്ക് കൈവരാന്‍ പോകുന്ന സൗഭാഗ്യങ്ങള്‍ എന്തെല്ലാമാണെന്നും നോക്കാം.
കര്‍ക്കിടകം
ശനി വക്രിയിലൂടെ സൗഭാഗ്യം നേടാന്‍ പോകുന്ന ആദ്യരാശി കര്‍ക്കിടകമാണ്. ശനി കര്‍ക്കിടകം രാശിയുടെ ഒമ്പതാം ഭാവത്തിലാണ് വക്രഗതിയില്‍ സഞ്ചാരം ആരംഭിക്കുന്നത്. അതുകൊണ്ട് ഈ രാശിയില്‍ ജനിവര്ക്ക് ഭാഗ്യത്തിന്റെ പിന്തുണ വര്‍ഷം മുഴുവന്‍ അനുഭവപ്പെടും. അതോടൊപ്പം ഏറെ സമയമായി നടക്കാതിരുന്ന ആഗ്രഹങ്ങളും പൂര്‍ത്തിയാക്കാതിരുന്ന ജോലികളും ഈ കാലയളവില്‍ പൂര്‍ത്തിയാകും. ഇവര്‍ക്ക് വരുംവര്‍ഷം ധാരാളം പണം കയ്യില്‍ വരും. മറ്റ് സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. പെട്ടെന്ന് പണം കയ്യില്‍ വരുന്ന അവസ്ഥകള്‍ ഉണ്ടാകും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ താല്‍പ്പര്യപ്പെടും. ഇവരുടെ പല ആഗ്രഹങ്ങളും ഇക്കാലയളവില്‍ പൂര്‍ത്തീകരിക്കും. നിക്ഷേപങ്ങളിലൂടെ സാമ്പത്തികലാഭം ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും.
മീനം
മീനം രാശിയുടെ ലഗ്നഭാവത്തിലാണ് ശനി വക്രഗതിയിലാകുന്നത്. ഇവര്‍ക്ക് സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകാന്‍ അനുകൂലമായ സമയമാണ്. വേദ ജ്യോതിഷം അനുസരിച്ച് ശനി ലഗ്നത്തില്‍ വക്രഗതിയിലാകുന്നതിലൂടെ രാജതുല്യമായ യോഗങ്ങളാണ് മീനം രാശിക്കാര്‍ക്ക് കൈവരിക. ഇവരുടെ വരുമാന സ്രോതസ്സുകള്‍ വര്‍ധിക്കും. സാമ്പത്തികമായി ഒരു പ്രശ്നങ്ങളും ഈ രാശിക്കാര്‍ക്ക് അനുഭവിക്കേണ്ടതായി വരില്ല. ജീവിതത്തില്‍ സമാധാനവും ശാന്തിയും കൈവരും. ആധ്യാത്മിക കാര്യങ്ങളില്‍ ആത്മീയ കാര്യങ്ങളിലും താല്‍പ്പര്യം വര്‍ധിക്കും. പക്ഷേ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ കരുതല്‍ വേണം.
ഇടവം
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് പതിനൊന്നാം ഭാവത്തിലാണ് ശനി വക്രഗതിയില്‍ ആകുന്നത്. അതുകൊണ്ട് ഈ രാശിക്കാര്‍ക്ക് എല്ലാ ജീവിതമണ്ഡങ്ങളിലും ഗുണഫലങ്ങള്‍ അനുഭവിച്ചറിയാന്‍ സാധിക്കും. കുടുംബത്തിലെ പ്രശ്നങ്ങളും സംഘര്‍ഷങ്ങളും അവസാനിക്കും. ജീവിതത്തില്‍ സുഖവും ശാന്തിയും അനുഭവപ്പെടും. വിദേശത്തേക്ക് പോകാന്‍ ആഗ്രഹമുള്ളവര്‍ക്കും അതിനായി കാത്തിരിക്കുന്നവര്‍ക്കും 2025-ല്‍ അതിനുള്ള അവസരങ്ങള്‍ കൈവരും. ഉദ്യോഗസ്ഥര്‍ക്ക് കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാകും. സ്ഥാനക്കയറ്റത്തിനും ശമ്പളവര്‍ധനയ്ക്കും സാധ്യതയുണ്ട്. സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടും. ചിലവുകള്‍ നിയന്ത്രിക്കാന്‍ സാധിക്കും. എല്ലാ കാര്യങ്ങളിലും വിജയം നേടാന്‍ കഴിയും. ആകസ്മിക ധനനേട്ടങ്ങള്‍ പ്രതീക്ഷിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
