Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
139 ദിവസം ശനി വക്രഗതിയില്‍: 3 രാശിക്കാരുടെ് ജീവിതം മാറ്റുന്ന ദിനങ്ങള്‍ ഇതാണ്
ശനിയുടെ രാശിമാറ്റവും നക്ഷത്രമാറ്റവും എല്ലാം എപ്പോഴും ചര്‍ച്ചയാവുന്ന ഒന്നാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ശനി സ്വാധീനിക്കുമ്പോള്‍ പലരും ഭയക്കുന്നു. മനുഷ്യ ജീവിതത്തിലും ലോകത്തിന്റെ നിയന്ത്രണത്തിലും എല്ലാം ശനി സ്വാധീനം ചെലുത്തുന്നു. ശനി കാലാകാലങ്ങളില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നുണ്ട്. ജൂണ്‍ 30-നാണ് 139 ദിവസം കുഭം രാശിയില്‍ പുറകിലോട്ട് സഞ്ചരിക്കുന്നത്. ഈ സമയം നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. അനുകൂലം മാത്രമല്ല ശനിയുടെ വക്രഗതിയില്‍ പ്രതികൂല മാറ്റങ്ങളും സംഭവിക്കുന്നു.
ശനി തന്റെ സ്വന്തം രാശിയായ കുംഭത്തില്‍ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ഇത് ചി രാശിക്കാരില്‍ അവര്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. ജൂണ്‍ 30-നാണ് ശനിയുടെ വക്രഗതി സഞ്ചാരം ആരംഭിക്കുന്നത്. അത് മൂലം ഗുണഫലങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് എന്നത് നമുക്ക് നോക്കാം. ഇത് സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുപോലെ തന്നെ കര്‍മ്മരംഗത്തെ നേട്ടങ്ങളിലേക്കും എത്തിക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം പല വിധത്തിലുള്ള ഗുണങ്ങള്‍ നല്കുന്നു. ഇവരുടെ ഒന്‍പതാം ഭാവത്തിലാണ് ശനി വക്രഗതി സഞ്ചാരം ആരംഭിക്കുന്നത്. അതിന്റെ ഫലമായി വീടുകളില്‍ മംഗളകരമായ പല കാര്യങ്ങളും സംഭവിക്കുന്നു. കൂടാതെ കരിയറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ പുതിയ മാറ്റങ്ങളും വര്‍ഷങ്ങളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കുകയും ചെയ്യുന്നു. രാജ്യത്തിനകത്തും പുറത്തും യാത്രകള്‍ നടത്തുന്നതിനും ആ യാത്രയെല്ലാം തന്നെ ശുഭകരമായ പല ഫലങ്ങളും നല്‍കുകയും ചെയ്യുന്നു. ഏത് പരീക്ഷയിലും മികച്ച വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശനിയുടെ വിപരീത ചലനം ശുഭകരമായ ധാരാളം ഫലങ്ങള്‍ നല്കുന്നു.ഇത് നിങ്ങളുടെ അഞ്ചാം ഭാവത്തിലാണ് വക്രഗതിയില്‍ സഞ്ചരിക്കുന്നത്. ഈ സമയത്ത് കുട്ടികളുമായി ബന്ധപ്പെട്ട അനുകൂല വാര്‍ത്തകള്‍ ലഭിക്കുന്നു. കൂടാതെ കാലാകാലങ്ങളില്‍ അപ്രതീക്ഷിതമായ പല സാമ്പത്തിക നേട്ടങ്ങളും ഈ സമയം നിങ്ങളെ തേടി എത്തുന്നു. മുടങ്ങിക്കിടന്ന പല ജോലികളും ഈ സമയം പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും. പ്രണയിക്കുന്നവര്‍ക്ക് അവരുടെ പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ പ്രമോഷനും അത് വഴി നേട്ടങ്ങളും തേടിയെത്തും. സാമ്പത്തിക സഹായം ചെയ്യാന്‍ തക്ക വിധത്തില്‍ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാവുന്നു.
മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ശനിവക്രി അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഇവരുടെ വരുമാനം വര്‍ദ്ധിക്കുന്നു. കടങ്ങളെല്ലാം വീട്ടുന്നതിനും പുതിയ ബിസിനസ് ആരംഭിക്കുന്നതിനും ഉള്ള സാഹചര്യം ഇവരില്‍ വന്നു ചേരുന്നു. ഈ സമയത്ത് വരുമാനത്തിലെ വര്‍ദ്ധനവ് നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തിയേക്കാം. ജോലിയിലെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ലോട്ടറി അടിക്കുന്നതിന് വരെയുള്ള യോഗം കാണുന്നു. കുട്ടികളുമായി ബന്ധപ്പെട്ട് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാം. ഇവര്‍ വഴി അഭിനന്ദനങ്ങള്‍ നിങ്ങളെ തേടി എത്താം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications