Latest Updates
-
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം
ശനി വക്രി 2024: നവംബര്‍ 25 വരെ ശ്രദ്ധിക്കണം; മുന്നോട്ടുള്ള ഓരോ ചുവടും സൂക്ഷിക്കേണ്ടവര്‍
ശനിദേവന് കര്‍മ്മത്തിന്റെ ദേവനായാണ് കണക്കാക്കുന്നത്. നീതി ദേവനായും ശനിദേവനെ കണക്കാക്കുന്നു. അവനവന്റെ പ്രവൃത്തികള്‍ക്ക് അനുസരിച്ച് ഫലം നല്കുന്ന ദേവനായത് കൊണ്ട് തന്നെ കര്‍മ്മഫലം അനുസരിച്ചാണ് നാം ഓരോരുത്തരും മുന്നോട്ട് പോവാന്‍ വിധിക്കപ്പെട്ടിരിക്കന്നതും. രണ്ടര വര്‍ഷത്തിലൊരിക്കല്‍ ആണ് ശനി അതിന്റെ രാശി മാറുന്നത്. പക്ഷേ ഇടക്കിടെ ശനി അതിന്റെ വക്രിയും ദശയിലും മാറ്റം വരുത്തുന്നു. 2024-ല്‍ ശനിക്ക് രാശിമാറ്റം സംഭവിക്കുന്നില്ല. എന്നാല്‍ ശനിവക്രിയിലേക്ക് മാറുന്നു.
ജ്യോതിഷത്തില്‍ ശനിയുടെ അപചയം ഒരു പ്രത്യേക രീതിയിലാണ് പരിഗണിക്കപ്പെടുന്നത്. ഇതില്‍ നല്ല സമയവും മോശം സമയവും ഉണ്ടാവുന്നു. ജീവിതത്തില്‍ ജ്യോതിഷ പ്രകാരം ശനിയുടെ വക്രഗതി അനുകൂലമാവുന്നവരുണ്ട്. എന്നാല്‍ അതുപോലെ തന്നെ പ്രതികൂല ഫലം ലഭിക്കുന്നവരും ഉണ്ട്. ശനിയുടെ വക്രസ്ഥാനം അനുസരിച്ച് പ്രതികൂലമാറ്റങ്ങള്‍ ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ശനിയുടെ വക്ര സ്ഥാനം
നിലവില്‍ ശനി അതിന്റെ സ്വന്തം രാശിയായ കുംഭം രാശിയിലാണ് സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. വ്യത്യസ്ത സമയങ്ങളില്‍ നക്ഷത്രങ്ങളില്‍ മാറ്റം വരുന്നു. എന്നാല്‍ കുംഭം രാശിയില്‍ തന്നെ ശനി സ്ഥിതി ചെയ്യുന്നു. ജൂണ്‍ 29 ന് ശനി വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ഇത് നവംബര്‍ 15 വരെ നിലനില്ക്കുന്നു. ജ്യോതിഷം അനുസരിച്ച് ജൂണ്‍ അവസാനത്തോടെ ശനിയുടെ വക്രഗതി മൂന്ന് രാശിക്കാരില്‍ മോശം ഫലങ്ങള്‍ നല്കുന്നു. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.
മേടം രാശി
മേടം രാശിയില്‍ പതിനൊന്നാം ഭാവത്തിലാണ് ശനിയുടെ വക്രഗതി സഞ്ചാരം. ഇത്തരം സമയം നിങ്ങളില്‍ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടേണ്ടി വരന്നു. മാത്രമല്ല ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് പ്രതികൂലാവസ്ഥകള്‍ നേരിടേണ്ടി വരും. പല വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധി കൊണ്ട് നിങ്ങള്‍ നട്ടം തിരിയുന്നു. ഏത് കാര്യവും ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. അസംതൃപ്തമായ ഒരു ജീവിതമായിരിക്കും നിങ്ങള്‍ക്കുണ്ടാവുന്നത്. പണം നിക്ഷേപിക്കുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധ വേണം. പ്രണയിക്കുന്നവര്‍ക്ക് പ്രണയ നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം മേശം ഫലങ്ങള്‍ നല്കുന്നു. ജോലിക്കാര്യങ്ങളില്‍ വളരെയധികം സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. വിഷാദത്തോടെയാണ് നിങ്ങളുടെ ഓരോ നിമിഷവും മുന്നോട്ട് പോവുന്നത്. ലക്ഷ്യങ്ങള്‍ പലതും കൈവരിക്കുന്നതിന് നിങ്ങള്‍ക്ക് പല വിധത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടായിരിക്കും. പല കാര്യങ്ങളിലും അമിതമായ ദേഷ്യം നിങ്ങളെ പ്രതിസന്ധിയിലാക്കിയേക്കാം. ജോലിയിലും ബിസിനസിലും പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. കുടുംബത്തിന്റ സമാധാനം നഷ്ടപ്പെടുന്നു. അത് പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ശനി ആറാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് പലപ്പോഴും നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. കരിയറിന് പലപ്പോഴും തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. എന്തെങ്കിലും കാരണവശാല്‍ നിങ്ങള്‍ക്ക് സഹപ്രവര്‍ത്തകരുമായി തര്‍ക്കങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നു. കഠിനാധ്വാനം ചെയ്താലും പലപ്പോഴും പ്രതീക്ഷിച്ച വിജയം ലഭിക്കണം എന്നില്ല. നിങ്ങള്‍ അതികഠിനമായ വിഷാദത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. വരുമാന സ്രോതസ്സുകള്‍ നിങ്ങളില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications