Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മഹാശനിമാറ്റത്തിന് ശേഷം ശനി ഉദയം; തലവര മാറും, ഇനിയങ്ങോട്ട് സമ്പല്‍ സമൃദ്ധിയില്‍ ജീവിതം
Shani Udayam 2025:മാര്‍ച്ച് മാസത്തിലെ മഹാശനിമാറ്റത്തോടെ ചില രാശികള്‍ക്ക് ജീവിതത്തില്‍ അടിമുടി മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോകുകയാണ്. രണ്ടരവര്‍ഷത്തിന് ശേഷം ശനി മൂലത്രികോണ രാശിയായ കുംഭം വിട്ട് വ്യാഴത്തിന്റെ രാശിയായ മീനത്തിലേക്ക് എത്താന്‍ പോകുന്നു. ഒരു ഗ്രഹം മറ്റൊരു രാശിയിലേക്ക് കടന്നതിന് ശേഷം അതില്‍ ഉദയവും അസ്തമയവും നടക്കാറുണ്ട്. മഹാശനിമാറ്റത്തിന് ശേഷം മീനത്തില്‍ ശനി ഉദയം നടക്കും. കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച് 29ന് ശനി മീനം രാശിയില്‍ എത്തിയതിന് ശേഷം, ഏപ്രില്‍ തുടക്കത്തില്‍ തന്നെ ഉദയം നടക്കും.

വളരെ പതുക്കെ സഞ്ചരിക്കുന്ന ഗ്രഹങ്ങളില്‍ ഒന്നായത് കൊണ്ട് തന്നെ ശനിയുടെ സ്വാധീനം ഏറെക്കാലം ജീവിതത്തില്‍ അനുഭവപ്പെടും. വരാനിരിക്കുന്ന ശനിമാറ്റം 12 രാശികളില് ജനിച്ചവരുടെ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. ചിലര്‍ക്ക് ഈ ശനിമാറ്റം ഗുണകരമാകും, വേറെ ചിലര്‍ക്ക് ശനിമാറ്റത്തോടെ കഷ്ടകാലം ആരംഭിക്കുകയും ചെയ്യും. ശനി ഉദയത്തോടെ ജീവിതത്തില്‍ ഭാഗ്യം ഉദിക്കുന്ന ചിലരുണ്ട്. ഇവര്‍ക്ക് ഇത്രയും കാലം കിട്ടാതിരുന്ന സൗഭാഗ്യങ്ങളും കഠിനാധ്വാന ഫലങ്ങളും എല്ലാം ഒന്നിച്ച് ലഭിക്കാന്‍ പോകുകയാണ്. സാമ്പത്തിക നേട്ടം, ഇഷ്ടകാര്യസിദ്ധി, മനഃസന്തോഷം, അച്ചടക്കം അങ്ങനെ ജീവിതത്തില്‍ മൊത്തത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍ ഇക്കാലയളവില്‍ കാണാനാകും. ഈ രാശികള്‍ക്കുള്ള വിശദമായ ഫലങ്ങള്‍ വായിച്ചറിയാം.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
ശനി ഉദയം മിഥുനം രാശിക്കാര്‍ക്ക് ഭാഗ്യോദയമാണ്. ഇവരുടെ കര്മ്മഭാവത്തിലാണ് ശനി ഉദിക്കുന്നത്. അതുകൊണ്ട് കര്‍മ്മരംഗത്ത് ഉയര്‍ച്ചയും വിജയവും കൈവരും. തൊഴില്‍രഹിതരായവര്‍ക്ക് ജോലി ലഭിക്കാനും ജോലി ഉള്ളവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ജോലി നേടാനും ജോലിയില്‍ ഉന്നതസ്ഥാനങ്ങള്‍ നേടാനും അങ്ങനെ കര്‍മ്മരംഗത്ത് സംതൃപ്തി നേടാനും കഴിയും. ഇക്കാലയളവില്‍ മിഥുനം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും. കരിയറില്‍ വളര്‍ച്ചയ്ക്കുള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകും. പരിശ്രമങ്ങള്‍ക്കെല്ലാം അര്‍ഹിക്കുന്ന ഫലം ലഭിക്കും. സാമ്പത്തികമായ പ്രതിസന്ധികള്‍ അകന്നുപോകും. പുതിയ വരുമാനസ്രോതസ്സുകള്‍ മുമ്പില്‍ തെളിയും. മിഥുനം രാശിയുടെ എട്ട്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ് ശനി. ശനിയുടെ ഉദയത്തോടെ ഇവര്‍ക്ക് സാമ്പത്തികമായി അഭിവൃദ്ധി നേടാനും കര്‍മ്മരംഗത്ത് ശോഭിക്കാനും പൂര്‍ത്തിയാക്കാനുള്ള എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കാനും സാധിക്കും.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ശനിയുടെ ഉദയം ഇടവം രാശിക്കാര്‍ക്കും ഗുണകരമായ മാറ്റങ്ങള്‍ നല്‍കും. കാരണം ശനി ഇവരുടെ ലാഭം, വരുമാനം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഉദിക്കുന്നത്. സാമ്പത്തികമായ അഭിവൃദ്ധി, ജോലിയില്‍ ശമ്പളവര്‍ധന, പൂര്വ്വികസ്വത്തോ നിക്ഷേപങ്ങളിലൂടെ ലാഭമോ, അപ്രതീക്ഷിതായ സാമ്പത്തിക നേട്ടങ്ങളോ ഇക്കാലയളവില്‍ ഉണ്ടാകും. ജോലിയില്‍ ചില പുതിയ പ്രോജക്ടുകളിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാകും. ബിസിനസ് ചെയ്യുന്നവര്‍ക്കും സാമ്പത്തികമായി നില മെച്ചപ്പെടുകയും ലാഭം നേടിത്തുടങ്ങുകയും ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കും ഈ ശനിമാറ്റം ഗുണകരമാണ്. ഇവര്‍ക്ക് കൂടുതല്‍ ശ്രദ്ധയോടെ പഠിക്കാനും പഠനത്തില്‍ മികവും പരീക്ഷകളില്‍ ഉന്നത വിജയവും നേടാന്‍ കഴിയും. നിക്ഷേപത്തിലൂടെ ലാഭം വന്നുചേരും. ഓഹരിവിപണി, ലോട്ടറി തുടങ്ങിയ ഭാഗ്യപരീക്ഷണങ്ങളില്‍ വിജയവും ലാഭവും നേടാന്‍ സാധ്യതയുണ്ട്.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ധനു രാശിക്കാര്‍ക്കും ശനി ഉദയം ശുഭഫലദായകമാണ്. കാരണം ശനി ഇവരുടെ നാലാം ഭാവത്തിലാണ് ഉദിക്കാന്‍ പോകുന്നത്. ഈ സംഭവത്തോടെ ഇവരുടെ ജീവിതത്തില്‍ സുഖസൗകര്യങ്ങളും ആഡംബരവും വര്‍ധിക്കും. ആഡംബര വസ്തുക്കള്‍ വാങ്ങാനും ഉപയോഗിക്കാനും കഴിയും. ഈ സമയത്ത് വാഹനമോ പ്രോപ്പര്‍ട്ടിയോ മറ്റെന്തെങ്കിലും ആസ്തിയോ വാങ്ങാന്‍ കഴിയും. സാമ്പത്തിക ലാഭത്തിനും ജീവിത നിലവാര ഉയര്‍ച്ചയ്ക്കും അനുകൂലമായ എല്ലാ സാഹചര്യങ്ങളും വന്നെത്തും. സാമ്പത്തിക സുഖം ഇക്കാലയളവില്‍ അനുഭവിക്കാന്‍ സാധിക്കും. പാരമ്പര്യ സ്വത്ത് കൈവശം വന്നുചേരും. ജോലി, ബിസിനസ് എന്നിവയിലൂടെ സാമ്പത്തിക നേട്ടം വന്നുചേരും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
