Latest Updates
-
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ
കഷ്ടപ്പാടിന്റെ കൂട്ടില്‍ കിടന്ന് പിടയും; ശനി ഉദയം ദുരിതം വിതയ്ക്കുന്ന 5 രാശി
നവഗ്രഹങ്ങളില്‍ വച്ച് ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമായാണ് ശനിയെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ശനിയുടെ ചലനം മാറുമ്പോള്‍, അതിന്റെ ശുഭ, അശുഭ ഫലങ്ങള്‍ 12 രാശികളിലും ദീര്‍ഘകാലം നിലനില്ക്കുന്നു. ജ്യോതിഷപ്രകാരം, ശനിയുടെ സംക്രമണം, ഉദയം, അസ്തമയം എന്നിവ വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. മാര്‍ച്ച് 17 ന് ശനി അതിന്റെ മൂലത്രികോണ രാശിയായ കുംഭത്തില്‍ ഉദിക്കും. ശനി അസ്തമിച്ചപ്പോള്‍, അതിന്റെ അശുഭപ്രഭാവത്തിന്റെ ഫലം ഗണ്യമായി കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ശനി വീണ്ടും ഉദിക്കുകയും പല രാശിക്കാരുടെയും ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
പ്രത്യേകിച്ച് ശനിയുടെ ഏഴരശനിയും കണ്ടകശനിയും നടക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഇനിയും വര്‍ദ്ധിച്ചേക്കാം. ശനി ഉദിക്കുന്നത് മൂലം ഇവര്‍ക്ക് തൊഴില്‍രംഗത്തും ബിസിനസ്സിലും മോശം സമയങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ജോലിയിലും ബിസിനസിലും പെട്ടെന്ന് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും. ശനിയുടെ ഉദയം മൂലം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ സമയം കഷ്ടകാലം നേരിടേണ്ടി വരിക എന്ന് നമുക്ക് നോക്കാം.

മിഥുനം
ശനിയുടെ ഉദയം മിഥുന രാശിക്കാരെ പ്രതികൂലമായി ബാധിക്കും. അബദ്ധത്തില്‍ പോലും ഈ സമയത്ത് വസ്തുവില്‍ നിക്ഷേപിക്കരുത്. അത്തരം പദ്ധതികള്‍ തല്ക്കാലം മാറ്റിവയ്ക്കുക. നിങ്ങളുടെ ചെലവുകള്‍ പെട്ടെന്ന് വര്‍ദ്ധിക്കുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാവുകയും ചെയ്തേക്കാം. നിങ്ങളുടെ കുടുംബത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ദേഷ്യം നിയന്ത്രിക്കുക. ഈ സമയം നിങ്ങളുടെ ആരോഗ്യം മോശമായേക്കും. നിങ്ങളുടെ കരിയറില്‍ എന്തെങ്കിലും മാറ്റത്തെക്കുറിച്ച് ഇപ്പോള്‍ തീരുമാനിക്കരുത്.
കര്‍ക്കിടകം
ശനിയുടെ ഉദയത്തിന്റെ അശുഭഫലങ്ങള്‍ കാരണം, കര്‍ക്കടക രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ പെട്ടെന്ന് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ജോലിയില്‍ അനിശ്ചിതത്വം വര്‍ദ്ധിക്കുകയും ബിസിനസ്സില്‍ നിങ്ങള്‍ക്ക് വലിയ നഷ്ടം നേരിടുകയും ചെയ്യാം. ലാഭകരമായ ഒരു ഇടപാട് നിങ്ങളുടെ കൈകളില്‍ നിന്ന് വഴുതിപ്പോയേക്കാം. പരസ്പര ബന്ധങ്ങള്‍ വഷളായേക്കാം. ഈ സമയം ചില കുടുംബത്തില്‍ വഴക്കുകളും തര്‍ക്കങ്ങളും ഉണ്ടായേക്കാം. പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നഷ്ടം സംഭവിച്ചേക്കാം.
കന്നി
കന്നി രാശിക്കാര്‍ക്ക് ശനിയുടെ ഉദയത്തിന്റെ അശുഭഫലങ്ങള്‍ മൂലം സാമ്പത്തിക കാര്യങ്ങളില്‍ നഷ്ടം സംഭവിച്ചേക്കാം. ഈ സമയം ആരെയും അന്ധമായി വിശ്വസിക്കരുത്. ഈ കാലയളവില്‍ പുതിയ എന്തെങ്കിലും തുടങ്ങുന്നത് ഒഴിവാക്കുക. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഒഴിവാക്കുക. ദാമ്പത്യ ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ ആരോഗ്യം മോശമായേക്കാം. സുഹൃത്തുക്കളുമായുള്ള നിങ്ങളുടെ ബന്ധത്തില്‍ ചില കാരണങ്ങളാല്‍ അകല്‍ച്ച ഉണ്ടായേക്കാം. ഈ സമയത്ത് നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ കരിയറില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കാതിരിക്കുന്നതാണ് നല്ലത്.
മകരം
മകരം രാശിക്കാരുടെ രാശിയുടെ അധിപനായി ശനി കണക്കാക്കപ്പെടുന്നു. ഒരു വശത്ത്, ശനിയുടെ ഉദയത്തില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും, എന്നാല്‍ അതിന്റെ അശുഭകരമായ ഫലങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ധാരാളം പ്രശ്നങ്ങളും ഈ സമയം നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ വീട്ടിലെ ചെലവുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചേക്കാം. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിട്ടേക്കാം. മാനസിക അസ്വസ്ഥത വര്‍ദ്ധിക്കും. ജോലിയുമായി ബന്ധപ്പെട്ട് മനസ്സില്‍ പല ആശങ്കയും ഉണ്ടാകും. പണത്തിന്റെ കാര്യത്തില്‍ ആരെയും അന്ധമായി വിശ്വസിക്കരുത്.
കുംഭം
ശനി ഉദിക്കുന്നത് കുംഭ രാശിക്കാര്‍ക്ക് വളരെ ദോഷകരമായ ഫലമുണ്ടാക്കും. ഈ സമയം നിങ്ങളുടെ ചെലവുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചേക്കാം. പാഴ് ചെലവുകള്‍ ഒഴിവാക്കി പണം ലാഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. ജോലിയിലും ബിസിനസ്സിലും ചിലര്‍ നിങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തിയേക്കാം. ഈ സമയം ശ്രദ്ധയോടെ വാഹനം ഡ്രൈവ് ചെയ്യുക. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കുടുംബത്തില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക. ബന്ധുക്കളുമായി പണമിടപാട് നടത്തരുത്. ഈ സമയത്ത് ഒരു വസ്തുവിലും പണം നിക്ഷേപിക്കരുത്. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് നഷ്ടം നേരിടേണ്ടിവന്നേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
