Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
Shani Uday: കൂടുതല്‍ ശക്തനായി ശനി: ഇവര്‍ പണം വാരിയെടുക്കും, പുലരുന്നത് നല്ല കാലം: 3 രാശിയില്‍ നിങ്ങളുണ്ടോ?
കര്‍മ്മത്തിന്റെ ദേവനാണ് ശനിദേവന്, നമ്മുടെ കര്‍മ്മങ്ങള്‍ക്ക് അനുസരിച്ച് ഫലം നല്കുന്നതിനാല് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ശനി നല്കുന്നു. മാത്രമല്ല കര്‍മ്മദാതാവായ ശനി വളരെ സ്വാധീനമാണ് നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തില്‍ ചെലുത്തുന്നത്. പലപ്പോഴും ശനി വളരെ മോശമായാണ് പലരും കണക്കാക്കുന്നത്. ഏപ്രില്‍ 6-നാണ് ശനിയുടെ ഉദയം സംഭവിക്കുന്നത്. മീനം രാശിയിലാണ് ശനി ഉദിക്കുന്നത്. ഇതിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ജീവിതം പണിതുയര്‍ത്തുന്നതിന് സാധിക്കുന്നു. ശനിയുടെ ഓരോ മാറ്റവും അനുകൂലവും പ്രതികൂലവുമായ സ്വാധീനം നമ്മളില്‍ ഓരോരുത്തരിലും ചെലുത്തും. ഇത് ജീവിതത്തെ എത്രത്തോളം മാറ്റി മറിയ്ക്കുന്നു എന്നത് ശ്രദ്ധേയമാണ്.
ധനം, സമ്പത്ത്, കരിയര്‍, ജോലി, ദാമ്പത്യം എന്നീ മേഖലകളിലെല്ലാം തന്നെ ശനി ഉദയം ഫലങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. അനുകൂലാവസ്ഥകള്‍ നേടിയെടുക്കുന്നതിനും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനും നിങ്ങള്‍ക്ക് ശനിയുടെ ഉദയത്തിലൂടെ സാധിക്കും. ഏതൊക്കെയാണ് 3 രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം, കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് വളരെയധികം ഗുണകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. അതിന്റെ ഫലമായി പലപ്പോഴും ഏഴാമത്തേയും എട്ടാമത്തേയും അധിപനായ ശനി ഒന്‍പതാം ഭാവത്തിലാണ് ഉദിക്കുന്നത്. പലപ്പോഴും ഈ രാശിക്കാര്‍ക്ക് എല്ലാ വിധത്തിലുള്ള സാമ്പത്തിക ഉയര്‍ച്ചയും ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് ഉണ്ടാവുന്ന സമയമാണ് എന്നതിലും സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സമ്പത്തില്‍ നിന്ന് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുകയും ചെയ്യും. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. വരുമാനം കൂടുതല്‍ നേടുന്നതിന് സാധിക്കുന്നു. ഒരു തരത്തിലും ജീവിതത്തില്‍ പിന്തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല. വരുമാനം ഇരട്ടിയാവും എന്നതാണ് സത്യം.
കന്നി
കന്നി രാശിക്കാര്‍ക്ക് അവരുടെ അഞ്ചാമത്തേയും ആറാമത്തേയും ഭാവങ്ങളുടെ അധിപനാണ് ശനി. ഇത് ഏഴാം ഭാവത്തിലാണ് ഈ സമയം മാറുന്നത്. എല്ലാ വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങളും ഇവര്‍ക്ക് ലഭിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. പകുതിയില്‍ നിര്‍ത്തുന്ന എല്ലാ ജോലികളും പൂര്‍ത്തീകരിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ ശമ്പള വര്‍ദ്ധനവുണ്ടാവുന്നു. കൂടാതെ പുതിയ ജോലിയും നിങ്ങളെ തേടി എത്തുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളിലേക്ക് എത്തിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. ആലോചനയോടെ ചിന്തിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ അത് ജീവിതത്തില്‍ മാറ്റം വരുത്തുന്നു. വാഹനയോഗവും ഭൂമി സ്വന്തമാക്കുന്നതിനും യോഗം കാണുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ശനിയുടെ ഉദയം ഓരോ മേഖലയിലും അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വിജയം നേടുന്നതിലേക്ക് നിങ്ങളെത്തുന്നു. മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അതുകൊണ്ട് തന്നെ എല്ലാ മേഖലകളിലും നിങ്ങള്‍ മുന്നിലെത്തുന്നു. സന്തോഷകരമായ നേട്ടങ്ങള്‍ ജീവിതത്തില്‍ തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആഗ്രഹ പൂര്‍ത്തീകരണത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. എല്ലാ ജോലികളും പൂര്‍ത്തീകരിക്കപ്പെടുന്നു. ജീവിതത്തില്‍ എല്ലാമേഖലകളിലും വിജയം കരസ്ഥമാക്കാന്‍ സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും. ലഭിക്കുന്ന അവസരങ്ങള്‍ എല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications