Latest Updates
-
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത!
ശനി ഉദിക്കുന്നത് ഉത്രട്ടാതിയില്‍: നേടേണ്ടതെല്ലാം നേടും: ജനുവരി 20 അത്ര നിസ്സാരമല്ല, അതിഗംഭീരഫലങ്ങളില് 3 രാശി
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും ഓരോ സമയത്തും സംഭവിക്കുന്നു. ഓരോ മാറ്റങ്ങളിലും ഗ്രഹങ്ങള്‍ പതിവായി നക്ഷത്രത്തേയും രാശികളേയും മാറ്റുന്നു. ഇത് മനുഷ്യന്റെ ജീവിതത്തിലും ഭൂമിയിലും വളരെയധികം സ്വാധീനം ചെലുത്തുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഇതുണ്ടാക്കുന്ന അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഉണ്ട്. ശനി കര്മ്മത്തിന് ഫലം നല്കുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. ഈ സമയം ശനി സ്വന്തം നക്ഷത്രമായ ഉത്രട്ടാതിയിലേക്ക് മാറുന്നു. ജനുവരി 20-നാണ് ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക് മാറുന്നത്. അതിന്റെ ഫലമായി പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്നു.
പുതിയ തൊഴിലവസരങ്ങള്‍, സാമ്പത്തിക നേട്ടങ്ങള്‍, മനസ്സില്‍ സന്തോഷം, സന്തോഷകരമായ കുടുംബ ജീവിതം എന്നിവയെല്ലാം നിങ്ങള്‍ക്ക് നല്‍കുന്നത് പലപ്പോഴും ശനിയുടെ നക്ഷത്രമാറ്റത്തിലൂടെയാണ്. ശനിയുടെ ഇത്തരത്തിലുള്ള നക്ഷത്രമാറ്റം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള സ്വാധീനം ചെലുത്തുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിനും ഭാഗ്യത്തെ ആര്‍ക്കൊക്കെയാണ് കൊണ്ട് വരുന്നതും എന്ന് നോക്കാം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഉത്രട്ടാതി നക്ഷത്രത്തിലേക്കുള്ള ശനിയുടെ ഉദയം നിങ്ങളില്‍ വളരെയധികം ഗുണകരമായ മാറ്റങ്ങളിലേക്ക് എത്തുന്നു. ശനി ഇവരുടെ മൂന്നാം ഭാവത്തിലേക്കാണ് എത്തുന്നത്. അതിന്റെ ഫലമായി ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നു. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. അത് കൂടാതെ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ ജീവിതത്തില്‍ നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്നതാണ്. വിദേശത്ത് നിന്ന് പണം നിങ്ങളെ തേടി എത്തും അതിന്റെ ഫലമായി നിങ്ങളുടെ വരുമാനം ഇരട്ടിയാവുന്നു എന്നതില്‍ സംശയം വേണ്ട. സഹോദരങ്ങളില്‍ നിന്ന് പിന്തുണയും സ്നേഹവും നിങ്ങളെ തേടി എത്തും. സാമ്പത്തികമായി നിങ്ങളുടെ ജീവിതത്തില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ശനിയുടെ നക്ഷത്രമാറ്റം പലപ്പോഴും അനുകൂലമായ പല നേട്ടങ്ങളിലേക്കാണ് നിങ്ങളെ എത്തുന്നു. ശനി അവരില്‍ ഭാഗ്യഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. യാത്രകള്‍ ധാരാളം നടത്തുന്നതിന് യോഗം കാണുന്നു. അത് കൂടാതെ വിദേശത്ത് നിന്ന് വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള യോഗം കാണുന്നു. സാമ്പത്തിക സ്ഥിരതയും ചിന്താഗതിയും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് നിങ്ങളിലേക്ക് അഭിനന്ദന പ്രവാഹം തേടി എത്തും. ഭാവി പദ്ധതികളില്‍ വ്യക്തത ലഭിക്കുകയും അത് വഴി നിങ്ങളുടെ ആത്മവിശ്വാസത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മത്സരപ്പരീക്ഷകള്‍ക്ക് വേണ്ടി തയ്യാറെടുക്കുന്നവര്‍ക്ക് മികച്ച വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വിദേശത്ത് പഠനാവശ്യങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂല സമയമാണ് ശനിയുടെ ഉദയം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശനിയുടെ നക്ഷത്രമാറ്റം പലവിധത്തിലാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത്. അത് മാത്രമല്ല ഇവരുടെ കര്മ്മഭാവത്തിലൂടെയാണ് ശനി സഞ്ചരിക്കുന്നത് അതുകൊണ്ട് തന്നെ തൊഴില്‍, ബിസിനസ് രംഗത്തെ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം തേടി എത്തുന്നു. ബിസിനസ് സംബന്ധമായി നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റം സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. ശനി അത്രയധികം ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യും എന്നത് അനുഭവത്തില്‍ നിങ്ങള്‍ക്ക് മനസ്സിലാകും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങളും ആഗ്രഹിക്കുന്നത് പോലെ ജോലി ലഭിക്കുന്നതിനും യോഗം കാണുന്നു. അച്ഛനില്‍ നിന്ന് സാമ്പത്തിക സഹായം നിങ്ങള്‍ക്ക് ലഭിക്കുന്നു. ബിസിനസ് നേട്ടങ്ങള്‍ വഴി ഈ കാലയളവില്‍ മികച്ച ലാഭം തേടി എത്തും.



Click it and Unblock the Notifications
