Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ശനിയുടെ ഉദയം കുംഭത്തില്‍: മാര്‍ച്ച് 18 ശേഷം വിധിയെ പഴിക്കേണ്ടി വരുന്നവര്‍, കണ്ടകശനി കഷ്ടപ്പെടുത്തും
ശനി ദോഷം എപ്പോഴും എല്ലാവരും ഭയക്കുന്ന ഒന്നാണ്. എന്നാല്‍ ചില ഘട്ടങ്ങളില്‍ എങ്കിലും ശനി അതിന്റെ നല്ലഫലം പ്രദാനം ചെയ്യുന്നുണ്ട്. പക്ഷേ ശനി നിങ്ങളുടെ ദോഷസ്ഥാനത്താണ് എന്നുണ്ടെങ്കില്‍ അത് നല്‍കുന്ന ദോഷഫലം നിസ്സാരമല്ല. പല അപകടങ്ങളാണ് മുന്നോട്ടുള്ള ജീവിതത്തില്‍ കാത്തിരിക്കുന്നത്. ജ്യോതിഷത്തില്‍ പൊതുവേ ശനിയെ ദോഷഫലങ്ങള്‍ നല്‍കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. ഒരിക്കലെങ്കിലും ശനിയുടെ ദോഷം ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളവരാണ് പലരും. എന്നാല്‍ ശനി അനുഗ്രഹഭാവത്തില്‍ വന്നാല്‍ അതിലേറെ ഭാഗ്യം ഇല്ല എന്ന് തന്നെ പറയാം.
മാര്‍ച്ച് 18-ന് ശനി കുംഭം രാശിയില്‍ ഉദയം ചെയ്യുന്നു. ഇതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങളും നേട്ടങ്ങളും ഓരോ നക്ഷത്രക്കാരിലും ഉണ്ടാവുന്നു. ചിലരില്‍ കണ്ടകശനിയാണ് ബാധിക്കുന്നത്. ജ്യോതിഷപ്രകാരം ശനിദോഷം വളരെയധികം കഷ്ടപ്പെടുത്തുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം. അവര്‍ക്കുള്ള ദോഷ പരിഹാരവും എന്തൊക്കെയെന്നറിയാം.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ബിസിനസില്‍ പ്രതീക്ഷിക്കാത്ത നഷ്ടങ്ങള്‍ ഉണ്ടാവും. ഒരു തരത്തിലും സാമ്പത്തിക നേട്ടം ഉണ്ടാവില്ല. യാത്രകള്‍ നടത്തുമ്പോള്‍ അത് ബിസിനസിന് ഗുണം ചെയ്യണം എന്നില്ല. അതിലൂടേയും ധനനഷ്ടം ഉണ്ടാവാം. വായ്പകള്‍ എടുത്ത വ്യക്തികളെങ്കില്‍ അവര്‍ക്ക് അത് തിരിച്ചടക്കുന്നതിന് സാധിക്കാതെ വരുന്നു. മാത്രമല്ല തിരിച്ചടവ് മുടങ്ങുന്നത് പ്രയാസങ്ങള്‍ സൃഷ്ടിക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ വളരെയധികം പ്രശ്‌നമുണ്ടാക്കും.
ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ പ്രതികൂലമാറ്റങ്ങളുണ്ടാവും. ജോലിയില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. വാഹന ഉപയോഗത്തില്‍ ശ്രദ്ധിക്കണം. അപകട സാധ്യത നിങ്ങളോടൊപ്പം എപ്പോഴും ഉണ്ട്. പരിഹാരം: പരമശിവന് മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുക, ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക എന്നതാണ് കണ്ടകശനി പ്രതിരോധം തീര്‍ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്കാണ് കണ്ടകശനി ബാധിക്കുന്നത്. ശനിയുടെ ഉദയത്തോടെ ഇവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രയാസങ്ങളും ഉണ്ടാവുന്നു. വീട്ടില്‍ തന്നെ നിരവധി പ്രശ്‌നങ്ങള്‍ വന്ന് ചേരുന്നു. തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുകയും കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഐക്യവും നഷ്ടപ്പെടുന്നു. വീട് പണി വിചാരിച്ചത് പോലെ നടക്കണം എന്നില്ല. സാമ്പത്തിക പ്രയാസം നിങ്ങളെ പ്രശ്‌നത്തിലാക്കാം. തടസ്സങ്ങള്‍ ഏത് കാര്യത്തിലും വന്ന് ചേരുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് പണം കൂടുതല്‍ ചിലവാക്കുന്നതിന് സാധ്യതയുണ്ട്.
കുടുംബത്തില്‍ നിന്ന് പല കാര്യങ്ങള്‍ക്കും പിന്തുണ ലഭിക്കുകയില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കാരണവശാലും അനുകൂല സമയമായിരിക്കില്ല. പരീക്ഷയില്‍ തോല്‍വിയും അത് വഴി മനപ്രയാസവും സംഭവിക്കുന്നു. പരിഹാരം; ശിവക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. കൂടാതെ വഴിപാടുകളായിധാരയും മൃത്യുഞ്ജയ പുഷ്പാഞ്ജലിയും നടത്തേണ്ടതുണ്ട്. കുടുംബ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. ഹനുമാന്‍ സ്വാമിയെ പ്രാര്‍ത്ഥിക്കുകയും അവില്‍ വഴിപാട് നടത്തുകയും ചെയ്യുക.
ചോതി
ചോതി നക്ഷത്രക്കാര്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ പലതും നടക്കുന്നതിന് സാധ്യതയില്ല. കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ ഇവര്‍ പലപ്പോഴും വളഞ്ഞ വഴി ചിന്തിക്കുന്നു. ബിസിനസിനെ ഇത് വളരെയധികം മോശം അവസ്ഥയിലേക്ക് എത്തിക്കുന്നു. രഹസ്യനീക്കങ്ങള്‍ പോലം പുറത്തറിയുന്നതിനുള്ള സാധ്യതയുണ്ട്. വിചാരിക്കുന്ന കാര്യങ്ങള്‍ എത്ര പരിശ്രമിച്ചാലും നടക്കണം എന്നില്ല. സാമ്പത്തിക പ്രയാസങ്ങളില്‍ ഉഴലുന്ന ഒരു സമയം തന്നെയായിരിക്കും.
ഇതിനെ മറികടക്കാന്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും അതിന് സാധിക്കണം എന്നില്ല. പല കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളിലേക്ക് എത്തുന്നു. പല കാര്യങ്ങളും ജീവിതത്തില്‍ വിഷമങ്ങള്‍ കൊണ്ട് വരുന്നു. ദാമ്പത്യം തികഞ്ഞ പരാജയമായിരിക്കും. വിവാഹത്തിന്റെ കാര്യത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാവാം. പരിഹാരം: ശിവക്ഷേത്ര ദര്‍ശനം തന്നെയാണ് ആദ്യം ചെയ്യേണ്ടത്. ശാസ്താവിനെ ആരാധിക്കുകയും നീരാഞ്ജനം വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക. ഹനുമാന്‍ സ്വാമിയെ പ്രീതിപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഇത് ദോഷകാഠിന്യം കുറക്കുന്നു.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് അവരുടെ സന്തോഷം നഷ്ടപ്പെടുന്നു. പല ബന്ധങ്ങളും നഷ്ടപ്പെടുന്നു. ഉപദേശങ്ങള്‍ ചെവിക്കൊള്ളാതിരിക്കുന്നത് ധനനഷ്ടത്തിന് കാരണമാകുന്നു. വാഹനം കൈകാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് അതീവ ശ്രദ്ധയോടെയായിരിക്കണം. കാരണം കണ്ടകശനി അപകടമുണ്ടാക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അതീവ ശ്രദ്ധ ഇക്കാര്യത്തില്‍ വേണം. ജാഗ്രതയോടെ മാത്രമേ മുന്നോട്ട് പോകാവൂ. ഒരു തരത്തിലും ഒന്നും നിസ്സാരമാക്കി വിടരുത്. അച്ഛന്റെ ആരോഗ്യ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഇത് നിങ്ങളെ കൂടുതല്‍ സങ്കടപ്പെടുത്തുകയും പ്രശ്‌നത്തിലാക്കുകയും ചെയ്യും.
ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ അതീവ ശ്രദ്ധ അത്യാവശ്യമാണ്. അലച്ചിലുമായി മുന്നോട്ട് പോവേണ്ടതായി വരുന്നു. പരിഹാരം: ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും മഹാമൃത്യുഞ്ജയ പുഷ്പാഞ്ജലി വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക. ഇത് നിങ്ങളില്‍ ദോഷ കാഠിന്യം കുറക്കുന്നു. കൂടാതെ ശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ശനിയാഴ്ച വ്രതം അനുഷ്ഠിക്കുകയും ചെയ്യുക.
തിരുവോണം
കണ്ടകശനി ദോഷം ആരംഭിക്കുന്ന മറ്റൊരു നക്ഷത്രമാണ് തിരുവോണം നക്ഷത്രക്കാര്‍. ഇവര്‍ക്ക് പല വിധത്തിലുള്ള ദോഷഫലങ്ങള്‍ ഉണ്ടാവുന്നു. കുടുംബത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പുറകില്‍ നിന്നും ചതി കിട്ടുന്നതിനും എതിര്‍പ്പുകള്‍ കൂടുന്നതിനും സാധ്യതയുണ്ട്. ഒരു തരത്തിലും ജീവിതത്തില്‍ നിങ്ങള്‍ക്ക് പുരോഗതിക്കുള്ള സാധ്യത ഈ സമയം കാണുന്നില്ല.
ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും ഒരുമിച്ച് അനുഭവിക്കേണ്ടി വരുന്ന സമയമാണ് മാര്‍ച്ച് 18-ന് ശേഷം തിരുവോണം നക്ഷത്രക്കാര്‍ക്ക്. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ദാരിദ്ര്യത്തിലേക്ക് കാര്യങ്ങള്‍ എത്താം. ജീവിതം മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണാന്‍ സാധിക്കില്ല.
പരിഹാരം: പരിഹാരത്തിന് വേണ്ടി നമുക്ക് ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്താവുന്നതാണ്. കൂടാതെ ശിവന് ഇളനീരഭിഷേകവും പിന്‍വിളക്കും വഴിപാടായി സമര്‍പ്പിക്കണം. ഇതെല്ലാം നിങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു. ഹനുമാന്‍ സ്വാമിയെ പ്രാര്‍ത്ഥിക്കുകയും ആഞ്ജനേയ സ്‌തോത്ര ഉരുവിടുകയും ചെയ്യുക. എല്ലാ തരത്തിലുള്ള ദോഷഫലങ്ങള്‍ക്കും ശമനം നല്‍കാന്‍ ഭഗവാന്‍ അനുഗ്രഹിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
