Latest Updates
-
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ!
മാര്‍ച്ച് 18 മുതല്‍ ജീവിതം മാറും: കരിയറിലെ കുതിപ്പും കോടീശ്വരയോഗവും ശനി നല്‍കും നാളുകാര്‍
ശനിയുടെ മാറ്റം പലരും വളരെയധികം ഭയത്തോടെയാണ് നോക്കിക്കാണുന്നത്. കാരണം ദോഷഫലങ്ങള്‍ ആണ് പൊതുവേ ശനി നല്‍കുന്നത എന്നൊരു ധാരണ പലരിലും ഉണ്ട്. എന്നാല്‍ ശനി അനുഗ്രഹ സ്ഥാനത്താണെങ്കില്‍ അതുണ്ടാക്കുന്ന ശുഭഫലങ്ങള്‍ ഒരിക്കലും അണയാതെ നില്ക്കുന്നു. ശനിയുടെ സഞ്ചാരമാറ്റം ഗുണാനുഭവമാണോ ദോഷമാണോ നല്‍കുന്നത് എന്ന കാര്യം കൃത്യമായി മനസ്സിലാക്കേണ്ടതാണ്.
ജ്യോതിഷ പ്രകാരം ഏറ്റവും പതുക്കെയാണ് ശനിയുടെ സഞ്ചാരം. രാശിയില്‍ ഒരു ചക്രം പൂര്‍ത്തിയാക്കാന്‍ 30 വര്‍ഷമാണ് ശനി എടുക്കുന്നത്. കുംഭം രാശിയില്‍ മാര്‍ച്ച് 16 മുതല്‍ ശനി ഉദയം ചെയ്യുന്നു. ഇതിന്റെ ഫലമായി വരുന്ന 294 ദിവസം ശനി കുംഭം രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നു. മാര്‍ച്ചില്‍ കുംഭം രാശിയില്‍ ശനി ഉദയം ചെയ്യുന്നത് ചില നക്ഷത്രക്കാര്‍ക്ക് ഗുണവും ചിലരില്‍ ദോഷവും പ്രദാനം ചെയ്യുന്നു.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4 ):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനിയുടെ സഞ്ചാരമാറ്റം അനുകൂല ഫലങ്ങള്‍ നല്കുന്നു. വരുന്ന 294 ദിവസവും ഇവരെ ശനി അനുഗ്രഹിക്കുന്നു. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഇവര്‍ക്ക് വിജയം കണ്ടെത്താന്‍ സാധിക്കുന്നു. നിങ്ങളുടെ കരിയറിലെ ഏറ്റവും ബെസ്റ്റ് സമയം ആണ് വരാന്‍ പോവുന്നത് എന്നതാണ് സത്യ. സമൂഹത്തില്‍ നിങ്ങള്‍ അംഗീകരിക്കപ്പെടുകയും പദവി ഉയരുകയും ചെയ്യുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. നിക്ഷേപങ്ങളില്‍ ലാഭം നിങ്ങളെ തേടി എത്തുന്നു. വിവാഹത്തിലും അനുകൂല തീരുമാനം എടുക്കാന്‍ സാധിക്കും.
ചിങ്ങക്കൂറ്( മകം, പൂരം, ഉത്രം1/4):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ശനി നല്കുന്ന അപൂര്‍വ്വ നേട്ടങ്ങളില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ എങ്ങുമില്ലാത്ത വിധത്തില്‍ ലാഭം ലഭിക്കുന്നു. ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമെങ്കിലും ശനിദേവന്റെ അനുഗ്രഹത്തില്‍ അതിനെല്ലാം മാറ്റം വരും. ജോലി എത്ര കഠിനമെങ്കിലും അതെല്ലാം മികച്ച രീതിയില്‍ തന്നെ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച ബിസിനസ് ഡീലുകള്‍ ചെയ്യാന്‍ സാധിക്കുന്നു. പൊതുവേ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന സമയമാണ്.
കന്നിക്കൂറ് ( ഉത്രം3/4, അത്തം, ചിത്തിര 1/2):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്ക്കപം ശനി ഉദിക്കുന്നത് ഗുണം ചെയ്യും. ജോലിയില്‍ നിലനിന്നിരുന്ന തടസ്സങ്ങള്‍ നീങ്ങുകയും വിജയം കണ്ടെത്താന്‍ സാധിക്കുകയും ചെയ്യുന്നു. ബിസിനസ്സ് ആരംഭിക്കാന്‍ നല്ല സമയമായിരിക്കും. പുതിയ ബിസിനസ് ഡീലുകള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തിയേക്കാം. ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കുന്നു. എല്ലാ തരത്തിലും മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷനും ശമ്പളവും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ അവരുടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. കുട്ടികളുടെ വിജയം നിങ്ങളെ സന്തോഷിപ്പിക്കുന്നു. കുടുംബത്തോടൊപ്പം യാത്ര പോവുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കും. ജീവിതം പൊതുവേ സന്തോഷത്തിന്റേതും സമാധാനത്തിന്റേതും ആയി മാറുന്നു. ബിനിനസ് ചെയ്യുന്നവര്‍ക്ക് അതിന്റെ നേട്ടങ്ങള്‍ ഉടനടി തന്നെ ലഭിക്കും. ഒരു തരത്തിലും സാമ്പത്തിക കാര്യങ്ങളില്‍ വിഷമിക്കേണ്ടി വരുന്നില്ല.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4):
കുംഭത്തില്‍ ശനിയുടെ ഉദയം ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഗുണം ചെയ്യും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അവരുടെ കരിയറിലെ മികച്ച ബിസിനസ് ഡീല്‍ നടത്താന്‍ സാധിക്കുന്നു. ഓഫീസില്‍ നിങ്ങളെ തേടി അഭിനന്ദനങ്ങളും അംഗീകാരവും വരുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും. കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ സമയമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications