Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
കുംഭത്തില്‍ ശനിയുടെ ഉദയം; ലോകത്ത് വരും വന്‍ മാറ്റങ്ങള്‍, ഗുണദോഷഫലങ്ങള്‍
ജ്യോതിഷ പ്രകാരം, നവഗ്രഹങ്ങളില്‍ ഏറ്റവും ക്രൂരമായ ഗ്രഹമായി ശനിയെ കണക്കാക്കുന്നു. കര്മ്മദാതാവും നീതിദാതാവുമായ ശനി ആളുകള്‍ക്ക് അവരുടെ കര്‍മ്മത്തിനനുസരിച്ച് ഫലം നല്കുന്നു. നീതിയുടെ ദേവനായ ശനി ഏകദേശം രണ്ടര വര്‍ഷത്തോളം ഒരു രാശിയില്‍ നില്ക്കുന്നു. ഈ സമയത്തെ ശനിയുടെ സ്ഥാനത്തെക്കുറിച്ച് പറയുമ്പോള്‍, അത് അതിന്റെ യഥാര്‍ത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ് സ്ഥിതിചെയ്യുന്നത്. 2025 വരെ ശനി ഈ രാശിയില്‍ തുടരും.
അസ്തമാവസ്ഥയിലായിരുന്ന ശനി ഇപ്പോള്‍ മാര്‍ച്ച് 18ന് കുംഭം രാശിയില്‍ ഉദയം ചെയ്തിരിക്കുകയാണ്. ശനിയുടെ ഉദയം പല രാശിക്കാരുടെയും ജീവിതത്തില്‍ സന്തോഷം കൊണ്ടുവരും, അതേസമയം പല രാശിക്കാരുടെയും ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കും. ശനിയുടെ ഉദയം മൂലം ലോകത്ത് പല കാര്യങ്ങളിലും മാറ്റങ്ങളും കാണാനാകും. കുംഭ രാശിയില്‍ ശനിയുടെ ഉദയം ലോകത്തെ എങ്ങനെ ബാധിക്കുമെന്ന് നമുക്ക് നോക്കാം.

സര്‍ക്കാരും ജുഡീഷ്യറിയും
ശനി ദേവനെ നീതിയുടെ ദൈവമായി കണക്കാക്കുന്നതിനാല്‍ കുംഭത്തിലെ ശനിയുടെ ഉദയം രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സഹായിക്കും. ശനിയുടെ ഉദയത്തിന്റെ ഗുണഫലം രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയില്‍ തീര്‍ച്ചയായും ദൃശ്യമാകും. അനിയന്ത്രിതമായ എണ്ണവില നിയന്ത്രിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ചില നയങ്ങള്‍ കൊണ്ടുവന്നേക്കാം, പക്ഷേ വില ഇനിയും ഭാവിയില്‍ ഉയര്‍ന്നേക്കാം. വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണത്തില്‍ സര്‍ക്കാര്‍ കര്‍ശനമായ ചില നടപടികള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ട്. ലോകത്തിലെ ചില രാജ്യങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കാം.
സാമ്പത്തികവും വ്യാപാരവും
പാശ്ചാത്യ രാജ്യങ്ങളുമായുള്ള സഹകരണം രാജ്യത്ത് വ്യാപാര-തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുകയും അതിന്റെ ഫലമായി ഈ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ദൃഢമാകുകയും ചെയ്യും. തുകല്‍, ഉരുക്ക്, ഇരുമ്പ്, പെട്രോളിയം, ഖനന വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വളര്‍ച്ചയുണ്ടാകും. ശനി ഉദിക്കുന്ന കാലത്ത് ഓട്ടോമൊബൈല്‍, ട്രാന്‍സ്പോര്‍ട്ട് വ്യവസായങ്ങളില്‍ കുതിച്ചുചാട്ടമുണ്ടാകും.
ഓഹരി വിപണിയിലെ മാറ്റം
കെമിക്കല്‍, പെട്രോളിയം വ്യവസായം, പൊതുമേഖല, ഫാര്‍മസ്യൂട്ടിക്കല്‍, പവര്‍, സിമന്റ് വ്യവസായം തുടങ്ങിയ മേഖലകളില്‍ കമ്പനികളുടെ പ്രകടനം മികച്ചതായിരിക്കും. ഇലക്ട്രിക്കല്‍, ഇലക്ട്രിസിറ്റി, ചായ, കാപ്പി, സിമന്റ്, ഡയമണ്ട്, കെമിക്കല്‍, ഹെവി എഞ്ചിനീയറിംഗ് തുടങ്ങിയ വ്യവസായങ്ങളുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് കുംഭത്തില്‍ ശനിയുടെ ഉദയം നല്ല സമയമായിരിക്കും. ഈ കാലയളവില്‍, എഡ്-ടെക് സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രകടനവും മികച്ചതായിരിക്കും. ശനിയുടെ ഉദയത്തോടെ ഓട്ടോമൊബൈല്‍ വ്യവസായവും അതിവേഗം പുരോഗമിക്കും.
ഈ രാശിക്കാര്‍ക്ക് ദോഷം
വൃശ്ചികം
വൃശ്ചികം രാശിയില്‍ ശനി നാലാം ഭാവത്തില്‍ ഉദിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ രാശിക്കാര്‍ അവരുടെ മാതാപിതാക്കളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചില വിഷയങ്ങളില്‍ കുടുംബത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാകാം. നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദവും നേരിടേണ്ടി വന്നേക്കാം. അമിത ആത്മവിശ്വാസം നിങ്ങളെ ഒരു അപകടത്തിലേക്ക് നയിച്ചേക്കാം. ഔദ്യോഗിക ജീവിതത്തിലും കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം മറ്റാരെങ്കിലും എടുത്തേക്കാം. അതിനാല്‍ നിങ്ങള്‍ ജാഗ്രത പാലിക്കുകയും കഠിനാധ്വാനം ചെയ്യുകയും വേണം.
കര്‍ക്കിടകം
ഈ രാശിയില്‍ ശനി എട്ടാം ഭാവത്തില്‍ ഉദിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍, ഗുരുതരമായ ചില രോഗങ്ങള്‍ക്ക് ഇരയായേക്കാം. ബിസിനസ്സിലും ചില നഷ്ടങ്ങള്‍ ഉണ്ടായേക്കാം. അതുകൊണ്ട് യോജിപ്പില്‍ നീങ്ങുന്നത് നന്നായിരിക്കും. പുരോഗതിക്കും ലാഭത്തിനും കുറുക്കുവഴികള്‍ സ്വീകരിക്കരുത്. ഇത് നിങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാക്കും. ഈ സമയം ഭാഗ്യം നിങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കില്ല. അമ്മയുടെ ആരോഗ്യകാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം.
മീനം
മീനം രാശിയുടെ പന്ത്രണ്ടാം ഭാവത്തില്‍ ശനി ഉദിക്കും. ഈ രാശിക്കാര്‍ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ രോഗങ്ങളെ അവഗണിക്കുന്നത് ഒഴിവാക്കുക, അനാവശ്യ ചെലവുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. ഇതോടൊപ്പം സാമ്പത്തിക സ്ഥിതി ദുര്‍ബലമാകും. അതിനാല്‍ നിങ്ങള്‍ക്ക് ഈ സമയം പണം ലാഭിക്കാന്‍ കഴിയില്ല. വീട്ടിലെ പ്രായമായവരെയും ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
