Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
കണ്ടകശനി, ഏഴരശനി, ജന്മശനി നിങ്ങളുടെ നാളില്‍ കഴിഞ്ഞോ അതോ ആരംഭമോ? 27 നാളിനും രണ്ടരവര്‍ഷത്തെ ശനിഫലങ്ങള്‍
Shani Transit In Pisces 2025: മാര്‍ച്ച് 29, ജ്യോതിഷത്തില്‍ വളരെയധികം നിര്‍ണായക മാറ്റങ്ങള്‍ കാത്തിരിക്കുന്ന ഒരു ദിവസമാണ് എന്ന് പറയാം. കാരണം മഹാശനിമാറ്റം നടക്കുന്നത് ഈ ദിനത്തിലാണ്. ശനി രണ്ടര വര്‍ഷത്തെ കുംഭം രാശി സംക്രമണത്തിന് ശേഷം മീനത്തിലേക്ക് പ്രവേശിക്കുകയാണ്. നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ് ശനി. അതുകൊണ്ട് തന്നെ ശനിയുടെ ഫലങ്ങളും വളരെ പതുക്കെയായിരിക്കും. അതുകൊണ്ടാണ് രാശിപ്പലകയില്‍ ശനിയെ മന്ദന്‍ എന്ന് അര്‍ത്ഥം വരുന്ന 'മ' എന്ന അരക്ഷരത്തില്‍ സൂചിപ്പിക്കുന്നത്.
2023-ലാണ് ശനി കുംഭം രാശിയില്‍ പ്രവേശിച്ചത്. ഇപ്പോള്‍ കുംഭം രാശിയിലെ സംക്രമണം പൂര്‍ത്തിയാക്കി മീനം രാശിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് പന്ത്രണ്ട് രീശിയില്‍ ശനി ഒരു പ്രാവശ്യം ചുറ്റി വരുന്നതിന് മുപ്പത് വര്‍ഷമാണ് എടുക്കുന്നത്. അതുകൊണ്ട് തന്നെ ഇനി ശനി ഒരിക്കല്‍ കൂടി കുംഭം രാശിയില്‍ തിരികെ എത്താന്‍ ഏകദേശം ഇരുപത്തി ഏഴര വര്‍ഷം തന്നെ വേണം. ഇപ്പോഴത്തെ മഹാശനിമാറ്റം 27 നക്ഷത്രക്കാരില്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്ക് ഏഴരശനി, കണ്ടകശനി, ജന്മശനി എന്നിവ നല്‍കുന്നു എന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):
മേടം രാശിയില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ അശ്വതി നക്ഷത്രത്തിന് ഏഴരശനിയാണ് ഫലത്തില്‍ വരുന്നത്. ഏഴരശനിയുടെ തുടക്കമാണ് ഇവര്‍ക്ക്. അതുകൊണ്ട് തന്നെ പന്ത്രണ്ടാം ഭാവത്തിലാണ് ഇവരില്‍ ശനി സഞ്ചരിക്കുന്നത്. പലപ്പോഴും ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഏത് പ്രതിസന്ധിയും മാറി വരുന്നതിന് പലപ്പോഴും സമയമെടുക്കും. അതുകൊണ്ട് തന്നെക്ഷമയോടെ മുന്നോട്ട് പോവേണ്ടതാണ്. ഭരണി നക്ഷത്രക്കാര്‍ക്കും മാര്‍ച്ച് 29- ആവുമ്പോഴേക്ക് ഏഴരശ്ശനി കാലം തുടങ്ങുന്നു. പലപ്പോഴും പണത്തിന്റെ കാര്യത്തില്‍ നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. കാര്‍ത്തിക നക്ഷത്രക്കാര്‍ക്കും ഏഴരശനിയാണ് ആരംഭിക്കുന്നത്. പതിനൊന്നാം ഭാവത്തിലാണ് ശനി ഇവരില്‍ ആരംഭിക്കുന്നത്. വേതനത്തില്‍ വളരെ വലിയ കുറവ് സംഭവിക്കുന്നു. ബിസിനസില്‍ കാത്തിരിക്കുന്നത് വലിയ നഷ്ടങ്ങളായിരിക്കും.
ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരെ ശനി ഗുണാധിപനായാണ് ബാധിക്കുന്നത്. അതിന്റെ ഫലമായി പലപ്പോഴും തിരസ്‌കരിക്കപ്പെട്ട സ്ഥലത്ത് വരെ വളരെ വലിയ സ്വീകാര്യത ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. മത്സരങ്ങളില്‍ നേട്ടവും സന്തോഷവും ഉണ്ടാവുന്നു. രോഗത്തില്‍ നിന്ന് മുക്തി നേടുന്നതിനും സാധ്യതയുണ്ട്. എന്നാല്‍ മകയിരം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെങ്കിലും പത്താം ഭാവത്തിലെ ശനി കണ്ടകശനി ദോഷം പ്രദാനം ചെയ്യുന്നു. അത് പലപ്പോഴും കര്‍മ്മരംഗത്തെ പല വിധത്തില്‍ മോശമായി ബാധിക്കുകയും പ്രതിസന്ധികളിലേക്ക് എത്തിക്കുകയും ചെയ്യും.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
മിഥുനക്കൂറില്‍ വരുന്ന തിരുവാതിര നക്ഷത്രക്കാര്‍ക്ക് ശനിയുടെ മീനം രാശി സംക്രമണം കണ്ടകശനിക്കാലത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് പല കാര്യത്തിലും നിങ്ങള്‍ക്കുള്ള തടസ്സങ്ങളെ സൂചിപ്പിക്കുന്നു. മാത്രമല്ല ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവുകയും ഇല്ല. വാഹന ഉപയോഗത്തില്‍ വളരെയധികം ശ്രദ്ധിക്കണം. കര്‍മ്മരംഗത്തെ മാറ്റങ്ങള്‍ നിസ്സാരമാക്കരുത്. അത് കൂടുതല്‍ അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. നിലവിലുള്ള ജോലി ഉപേക്ഷിച്ച് പുതിയതിന് വേണ്ടി ശ്രമിക്കരുത്. അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടാക്കുന്നു.
കര്‍ക്കിടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കര്‍ക്കിടകം രാശിയില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ പുണര്‍തം നക്ഷത്രത്തിന് ശനി പത്താംഭാവത്തില്‍ തുടരുന്നതിനാല്‍ കണ്ടകശനി ആരംഭിക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും ജോലിയില്‍ മേലധികാരികളുമായി പ്രശ്‌നങ്ങള്‍ ഉണ്ടാവാം. പല പരിഷാകാരങ്ങളും നിങ്ങളിലെ ഭാഗ്യത്തെ തട്ടിത്തെറിപ്പിക്കുന്നതായിരിക്കു. പലപ്പോഴും ആത്മീയ കാര്യങ്ങളില്‍ പോലും തടസ്സങ്ങളുണ്ടാവുന്നു. പൂയ്യം നക്ഷത്രക്കാരില്‍ കഴിഞ്ഞ രണ്ടര വര്‍ഷവും അഷ്ടമശനിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് മാറ്റം വന്നിട്ടുണ്ടെങ്കിലും പലപ്പോഴും അത് ഗുണാനുഭവങ്ങലെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ആയില്യം നക്ഷത്രക്കാര്‍ക്കും സ്ഥിതി വ്യത്യസ്തമല്ല. പലപ്പോഴും കുടുംബത്തില്‍ വഴക്കുകളും പ്രശ്‌നങ്ങളും വര്‍ദ്ധിക്കും. ഇത് കൂടാതെ ജോലിയിലും ഇതേ വെല്ലുവിളികള്‍ നിലനില്‍ക്കുന്നു.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മകം നക്ഷത്രക്കാര്‍ക്ക് ശനിയുടെ കണ്ടകശനിക്ക് അവസാനമായി. പക്ഷേ ഇത് അഷ്ടമശനിയിലേക്ക് കടന്നിരിക്കുകയാണ്. .അതുകൊണ്ട് തന്നെ ഇവരില്‍ അല്‍പം ഗൗരവത്തോടെ കാര്യങ്ങളെ കൈകാര്യം ചെയ്യേണ്ടതായി വരുന്നു. പലപ്പോഴും ജോലി ഉപേക്ഷിക്കുന്നതിന് വരെ നിങ്ങള്‍ തുനിയും. എന്നാല്‍ അതെല്ലാം പുതിയ അവസരങ്ങള്‍ ലഭിച്ചതിന് ശേഷം മാത്രമായിരിക്കണം. പൂരം നക്ഷത്രക്കാര്‍ക്കും സ്ഥിതി വ്യത്യസ്തമല്ല. അഷ്ടമശനിയിലൂടേയാണ് ഇവര്‍ കടന്ന് പോവുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ കൃത്യത പാലിക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് പിന്നീട് അതൊരു വിഷയമായി വരാം. ഉത്രത്തിന്റെ ആദ്യപാദം ചിങ്ങക്കൂറില്‍ വരുന്നതിനാല്‍ അത് സൂചിപ്പിക്കുന്നത് ഇവര്‍ക്ക് അഷ്ടമശനിക്കാലം ആരംഭമാണ് എന്നാണ്. വരുമാനം പെട്ടെന്ന് നിന്ന് പോവുന്ന അവസ്ഥ വരെയുണ്ടാവാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ശനി അതിന്റെ ദോഷഫലങ്ങളെ പ്രദാനം ചെയ്യുന്നു. കന്നിക്കൂറില്‍ വരുന്ന ഉത്രം നക്ഷത്രത്തിന്റെ അവസാന മുക്കാല്‍ ഭാഗത്തിന് കണ്ടകശനി ആരംഭമാണ്. മാത്രമല്ല പ്രണയിക്കുന്നവര്‍ക്ക് അത് പ്രതിസന്ധികളും ദാമ്പത്യത്തില്‍ ദു:ഖവും നിങ്ങള്‍ക്കുണ്ടാവുന്നു. അത്തം നക്ഷത്രക്കാര്‍ക്കും കണ്ടകശനിയാണ് ആരംഭം. അത് മാത്രമല്ല ഇത് ഇവരുടെ ജീവിതത്തെ വളരെ ദോഷകരമായി ബാധിക്കാം. കടം വാങ്ങുന്നതും കൊടുക്കുന്നതും വളരെയധികം ശ്രദ്ധിച്ച് വേണം. കര്‍മ്മരംഗത്തെ പ്രതിസന്ധികള്‍ വിടാതെ പിന്തുടരുന്നു. ചിത്തിര നക്ഷത്രക്കാരില്‍ ശനി ഏഴാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. അത് ഇവര്‍ക്ക് കണ്ടകശനിയെ പ്രദാനം ചെയ്യുന്നു. പലപ്പോഴും പ്രണയിക്കുന്നവര്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാവാം.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
തുലാക്കൂറുകാര്‍ക്ക് പലപ്പോഴും ശനി അതിന്റെ നല്ലഭാവത്തെയാണ് സൂചിപ്പിക്കുന്നത്. ചിത്തിര പകുതിയില്‍ ആറാം ഭാവത്തിലാണ് ശനി നില്‍ക്കുന്നത്. ഇത് നഷ്ടപ്പെട്ടതെല്ലാം തിരിച്ച് പിടിക്കാന്‍ സഹായിക്കുന്നു. ധനസ്ഥിതിയിലും അനുകൂല മാറ്റങ്ങളുണ്ടാവാം. ചോതി നക്ഷത്രക്കാര്‍ക്ക് അവരുടെ പ്രതീക്ഷകളെല്ലാം തന്നെ മികച്ച് നില്‍ക്കുന്നു. ബിസിനസ് തുടങ്ങുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. വീടുപണി പൂര്‍ത്തീകരിക്കപ്പെടുന്നു. വിശാഖത്തിന്റെ മുക്കാല്‍ഭാഗത്തില്‍ വരുന്നവര്‍ക്ക് പല ഗുണഫലങ്ങളും ശനി നല്‍കുന്നു. പലപ്പോഴും ജോലിയില്‍ ഉണ്ടാവുന്ന ഉയര്‍ച്ചയും മാറ്റങ്ങളും ജീവിതത്തെ കൂടുതല്‍ സന്തോഷത്തിലെത്തിക്കുന്നു. തൊഴില്‍ രംഗത്തുണ്ടായിരുന്ന പല പ്രതിസന്ധികളേയു സമ്മര്‍ദ്ദത്തേയും ഇല്ലാതാക്കാന്‍ സാധിക്കുന്നു.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന വിശാഖം നക്ഷത്രത്തിന് അവരുടെ കണ്ടകശനി അവസാനിക്കുന്ന സമയമാണ്. ഇത് സൃഷ്ടിക്കുന്ന ആശ്വാസം നിസ്സാരമല്ല. പലപ്പോഴും തൊഴില്‍ രംഗത്തുണ്ടായിരുന്ന എല്ലാ വെല്ലുവിളികളും ഇല്ലാതാവുന്നു. എന്നാല്‍ അനാവശ്യ പിടിവാശി നിങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. അനിഴം നക്ഷത്രക്കാര്‍ക്കും സ്ഥിതി സമാനം തന്നെയാണ്. ശനി ഇവരെ ഭരിക്കുന്നത് വഴി എല്ലാ മാറ്റങ്ങളും പോസിറ്റീവ് ആയി മാറുന്നു. ധനവരവില്‍ നേട്ടങ്ങളും സാമ്പത്തിക സ്ഥിതി ഉയരത്തിലെത്തുകയും ചെയ്യുന്നു. ആത്മാര്‍ത്ഥമായ ശ്രമങ്ങളെല്ലാം തന്നെ മികച്ച മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. തൃക്കേട്ട നക്ഷത്രക്കാര്‍ക്കും അവരുടെ നാലാംഭാവത്തില്‍ നിന്ന് ശനി മാറുകയാണ്. അതിന്റെ ഫലമായി കണ്ടകശനിയില്‍ മാറ്റം വരും. കര്‍മ്മരംഗത്ത് അനുകൂലമായ പല നേട്ടങ്ങളും കാത്തിരിക്കുന്നു. പാരമ്പര്യമായി സ്വത്തുക്കള്‍ കൈവശം വെക്കുന്നതിന് സാധിക്കുന്നു. പല കാര്യങ്ങളിലും നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ മൂലം നക്ഷത്രക്കാര്‍ക്ക് അവരുടെ നാലാം ഭാവത്തിലാണ് ശനി സഞ്ചരിക്കാന്‍ ആരംഭിക്കുന്നത്. ഇത് കണ്ടകശനിയെയാണ് പ്രദാനം ചെയ്യുന്നത്. എന്നാല്‍ നാലാംഭാവത്തിലായതിനാല്‍ അത് ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. ധനപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും കാര്യങ്ങളെല്ലാം നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോവുന്നു. പലപ്പോഴും തൊഴില്‍ രംഗത്ത് മാറ്റം കൊണ്ട് വരാന്‍ ആഗ്രഹിച്ചാലും അതിന് സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു. രോഗാവസ്ഥകളില്‍ ചെറിയ പ്രതിസന്ധികള്‍ അനുഭവിക്കുന്നതിന് സാധ്യതയുണ്ട്. പൂരാടം നക്ഷത്രക്കാര്‍ക്ക് കണ്ടകശനി ആരംഭമായതിനാല്‍ പലപ്പോഴും അല്‍പം കൂടുതല്‍ പ്രയാസം ഈ സമയം അനുഭവിക്കേണ്ടി വരുന്നു. ജോലിയില്‍ സ്ഥലം മാറ്റം സംഭവിക്കും. പക്ഷേ അത് നിങ്ങള്‍ ആഗ്രഹിച്ചതിന് വിപരീതമായാണ് സംഭവിക്കുന്നത്. കരാര്‍ പണികളില്‍ നഷ്ടം സംഭവിക്കാം. അത് ശ്രദ്ധിക്കണം. ഉത്രാടം നക്ഷത്രക്കാരില്‍ കണ്ടകശനി തന്നെയാണ് ആരംഭം. ഇത് പലപ്പോഴും ജോലി, സ്ഥലം മാറ്റം, എന്നിവയിലേക്ക് വാതില്‍ തുറക്കുന്നു. എന്നാല്‍ അല്‍പം ശ്രദ്ധിച്ച് വേണം എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന്. തട്ടിപ്പിന് ഇരയാവുന്നതിനുള്ള സാധ്യതയുണ്ട്.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പക്ഷേ ശനി ഗുണാനുഭവങ്ങളാണ് നല്‍കുന്നത്. പലപ്പോഴും ഉത്രാടം നക്ഷത്രത്തിന്റെ അവസാന പാദത്തില്‍ എതിര്‍പ്പുകളെ അനുകൂലാവസ്ഥയിലേക്ക് എത്തിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. മാനസികാരോഗ്യം വളരെയധികം ശ്രദ്ധിക്കണം എന്നതാണ് പ്രധാന കാര്യം. പലപ്പോഴും നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. തിരുവോണം നക്ഷത്രക്കാര്‍ക്ക് ഏഴരവര്‍ഷക്കാലമായി ഏഴരശനി ഫലത്തിലാണ്. അതുകൊണ്ട് തന്നെ അതിന് അവസാനം കുറിയ്ക്കുന്ന സമയമാണ് ഈ ശനിമാറ്റം. പലപ്പോഴും ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും വര്‍ദ്ധിക്കുന്നു. സമ്പാദ്യത്തിന് ഏറ്റവും മികച്ച സമയമാണ്. അവിട്ടം നക്ഷത്രക്കാര്‍ക്കും ഏഴരശനിക്കാലത്തിന് അവസാനമാവുകയാണ് ഈ സംക്രമണത്തോടെ. അത് മാത്രമല്ല ലാഭകരമായ പല മാറ്റങ്ങളും സാമ്പത്തിക കാര്യങ്ങളില്‍ സംഭവിക്കുന്നു. ആരോഗ്യം പക്ഷേ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
കുംഭക്കൂറില്‍ വരുന്ന അവിട്ടം നക്ഷത്രക്കാര്‍ക്ക് പക്ഷേ ഏഴരശനിയുടെ രണ്ടരവര്‍ഷം ഇനിയും ബാക്കിയുണ്ട്. അതുമാത്രമല്ല ധനവുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള അതൃപ്തികള്‍ ഉണ്ടാവുന്നതിന് സാധ്യതയുണ്ട്. ബിസിനസ് ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധ വേണം. ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചതയം നക്ഷത്രക്കാര്‍ക്ക് ഏഴരശനിയിലെ ജന്മശനി വളരെയധികം ആശ്വാസം നല്‍കുന്നതാണ്. അത് മാത്രമല്ല ശനി രണ്ടാം ഭാവത്തിലാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ക്കുള്ള സാധ്യതയുണ്ട്. പണം കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധവേണം. കുടുംബത്തില്‍ ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് പലപ്പോഴും സമ്പാദ്യശീലം വളര്‍ന്ന് വരുന്നു. സാഹസികമായ കാര്യങ്ങളെ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഏഴരശനി ജന്മശനിയിലേക്ക് എത്തുകയാണ്. അത് നിങ്ങളില്‍ അല്‍പം സ്വഭാവസവിശേഷതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഈഗോ പോലുള്ളവ വളരെയധികം നിങ്ങളെ പിടികൂടുന്നു. കൂടാതെ മുന്നോട്ടുള്ള ഓരോ ചുവടിലും അതീവ ശ്രദ്ധ ചെലുത്തണം. ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് ഏഴരശനിയും ജന്മശനിയും കണ്ടകശനിയും ഏഴരശനിയും എല്ലാം നിങ്ങളെ ഒരുമിച്ച് ബാധിക്കുന്ന സമയമാണ്. മാത്രമല്ല തൊഴില്‍ മേഖലയില്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍സാധിക്കുകയില്ല. അതോടൊപ്പം ബിസിനസ് ആരംഭിക്കുന്നവര്‍ മുന്നോട്ടുള്ള ഓരോ ചുവടിലും വളരയധികം ശ്രദ്ധിക്കണം. രേവതി നക്ഷത്രക്കാരിലും സ്ഥിതി സമാനമാണ്. അര്‍ഹിക്കുന്ന രീതിയിലുള്ള മാറ്റങ്ങള്‍ അവരിലേക്ക് എത്തിച്ചേരുന്നില്ല എന്ന് മാത്രമല്ല പല വിധത്തിലുള്ള തടസ്സങ്ങളും ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ വേണം. സാമ്പത്തിക അച്ചടക്കമില്ലെങ്കില്‍ കടക്കെണിയിലേക്ക് എത്തും എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications










