Latest Updates
-
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം
മഹാശനിമാറ്റം: അതീവ ജാഗ്രത വേണം 3 രാശിക്ക്, ജോലിയും ധനവും തുലാസില്‍, 2025 അങ്ങനെ വെറുതേ പോവില്ല
Shani Gochar 2025: ശനിയുടെ ഏറ്റവും വലിയ രാശിമാറ്റത്തിനാണ് 2025 സാക്ഷിയാവാന്‍ പോവുന്നത്. മാര്‍ച്ച് 29-ന് ശനി കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്ക് മാറുന്നു. അതിന്റെ ഫലമായി ചില രാശിക്കാരില്‍ പ്രതീക്ഷിക്കാത്ത പോലെ പ്രതികൂല മാറ്റങ്ങള്‍ സംഭവിക്കുന്നു. വേദജ്യോതിഷ പ്രകാരം ശനിയുടെ ഓരോ മാറ്റവും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. കാരണം രണ്ടര വര്‍ഷത്തിന് ശേഷമാണ് ശനി അതിന്റെ രാശിമാറുന്നത്. കുംഭം രാശിയിലെ സംക്രമണം പൂര്‍ത്തിയാക്കി മീനത്തിലേക്ക് മാര്‍ച്ച് അവസാനത്തോടെ മാറുമ്പോള്‍ അത് ചില രാശിക്കാരുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു.
ഏറ്റവും പതിയെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി, അത് മാത്രമല്ല നമ്മുടെ കര്‍മ്മങ്ങള്‍ക്ക് അനുസരിച്ചാണ് ശനി ഫലം നല്‍കുന്നതും. ഈ സമയം പലപ്പോഴും ശനിയുടെ ദോഷഫലങ്ങളും നമ്മുടെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വരും. ശനി മീനം രാശിയില്‍ പ്രവേശിച്ചാല്‍ ഉടന്‍ തന്നെ അത് ചില രാശിക്കാരെ വരിഞ്ഞ് മുറുക്കുന്നു. എന്തിലും ഏതിലും ദോഷം മാത്രം ഇവര്‍ക്കുണ്ടാവുന്നു. 12 രാശിക്കാരില്‍ അത്തരത്തിലുള്ള ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ശനി അവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് പ്രവേശിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തെ വളരെ മോശമായി ബാധിക്കുന്നു. എന്നാല്‍ ജനുവരി 21 വരെ മേടം രാശിയുടെ അധിപനായ ചൊവ്വ നീച രാശിയായ കര്‍ക്കിടകത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ സമയം ശനിയുമായി സംയോജനത്തില്‍ വരുന്നതിനാല്‍ അത് ഗുണഫലങ്ങള്‍ നല്കുന്ന ഷഡാഷ്ടകയോഗത്തിന് രൂപം നല്കുന്നു. എന്നാല്‍ മാര്‍ച്ച് 29-ന് ശനിയുടെ രാശിമാറ്റം സംഭവിച്ച് കഴിഞ്ഞാല്‍ പിന്നീട് അത് കാര്യങ്ങളെല്ലാം തന്നെ അവതാളത്തിലാക്കുന്നു.
മേടം രാശി
ശനിയുടെ രാശിമാറ്റം സംഭവിച്ച് കഴിഞ്ഞാല്‍ അത് പതിയെ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നു. പലപ്പോഴും ഇവരില്‍ ഏഴര ശനി ആരംഭിക്കുന്ന സമയം കൂടിയാണ് എന്നതിനാല്‍ വീട്ടില്‍ അസ്വസ്ഥതയും പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നു. കൂടാതെ പന്ത്രണ്ടാം ഭാവത്തില്‍ തന്നെ നില്ക്കുന്നതിനാല് പല വിധത്തിലുള്ള ദു:ഖങ്ങള്‍ ജീവിതത്തിലുണ്ടാവാം. ചിലവുകള്‍ വര്‍ദ്ധിക്കും. ജോലികളില്‍ സമാധാനം ലഭിക്കാത്ത അവസ്ഥയുണ്ടാവും. കൂടാതെ ജോലി നഷ്ടപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും. ബിസിനസില്‍ വളരെ വലിയ നഷ്ടം നിങ്ങളെ കാത്തിരിക്കുന്നു. എന്നാല്‍ ദോഷഫലങ്ങളെ കുറയ്ക്കുന്നതിന് വേണ്ടി ശനിദേവനെ കൃത്യമായി ആരാധിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്കും മാര്‍ച്ച് 29-ന് നടക്കുന്ന ശനി മാറ്റം അവരുടെ എട്ടാം ഭാവത്തെയാണ് ബാധഇക്കുന്നത്. ഇവര്‍ക്ക് വളരെയധികം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തില്‍ അതീവശ്രദ്ധയോടെ വേണം ഓരോ ചുവടും മുന്നോട്ട് വെയ്ക്കുന്നതിന്. കണ്ടക ശനിയാണ് ഇവരില്‍ ആരംഭിക്കുന്നത്. ആരോഗ്യത്തിന്‍െ കാര്യത്തില്‍ ഇവര്‍ വളരെയധികം ശ്രദ്ധിക്കണം. അപ്രതീക്ഷിതമായി ഉണ്ടാവുന്ന ചിലവുകള്‍ നിസ്സാരമാക്കരുത്. അതിനെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. മക്കളുമായുള്ള തര്‍ക്കം വളരെയധികം രൂക്ഷമാവുന്നു. ഗൗരവത്തോടെ സമീപിക്കുന്ന പല കാര്യങ്ങളും കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കും. ജോലിയില്‍ പ്രശ്നങ്ങളൊഴിഞ്ഞ സമയമുണ്ടാവില്ല. കടുകെണ്ണ വിളക്ക് ശനിദേവന് വേണ്ടി കത്തിക്കുക എന്നതാണ് പരിഹാരമാര്‍ഗ്ഗം.
ധനു രാശി
ശനിമാറ്റം ധനു രാശിക്കാരെ പ്രതിസന്ധിയിലാക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രശ്നങ്ങളാണ് ഇവര്‍ നേരിടേണ്ടി വരുന്നത്. അതിന്റെ ഫലമായി പലപ്പോഴും കുടുംബത്തിനും ഇതേ അവസ്ഥയുണ്ടാവുന്നു. നാലാം ഭാവത്തിലാണ് ശനി ഈ സമയം സ്ഥിതി ചെയ്യുന്നത്. പലപ്പോഴും കുടുംബത്തില്‍ നിന്ന് പിണങ്ങി മാറി നില്‍ക്കേണ്ട അവസ്ഥ വരെ നേരിടാം. കൂടാതെ ജോലിയുടെ കാര്യത്തിനായി സ്ഥലം മാറ്റം ലഭിക്കുകയും അത് വളി ജോലിക്ക് തന്നെ ഒരു വെല്ലുവിളി ഉണ്ടാവുകയും ചെയ്യാം. നിരവധി പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. ആരോഗ്യം നിസ്സാരമാക്കരുത്. ജീവിതത്തില്‍ ആശങ്ക നിലനില്ക്കാം. ശനിഭഗവാനെ പ്രാര്‍ത്ഥിക്കുന്നത് വഴി ദോഷകാഠിന്യം കുറയ്ക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
