Latest Updates
-
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ!
മാര്‍ച്ച് 29-ന് നീതിദേവന്‍ മീനത്തിലേക്ക്: 27 നാളിനേയും ബാധിക്കും, ശനി ഗുണമോ ദോഷമോ?
മാര്‍ച്ച് 29-ന് മഹാശനിമാറ്റം സംഭവിക്കാന്‍ പോവുകയാണ്. പുതുവര്‍ഷത്തില്‍ ആദ്യ രണ്ട് മാസങ്ങള്‍ക്ക് ശേഷം ജീവിതം തന്നെ മാറി മറിയാന്‍ പോവുന്ന നക്ഷത്രക്കാരുണ്ട് നമുക്കിടയില്‍. പലപ്പോഴും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഇവരുടെ ജീവിത്തതില്‍ സംഭവിക്കുന്നു.
ശനിയെ നീതി ദേവനായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ കര്മ്മത്തിന് അനുസരിച്ചാണ് ശനി ഫലം നല്‍കുന്നത്. ഒരു വ്യക്തിക്ക് ജീവിതത്തില്‍ എന്തൊക്കെ ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കേണ്ടി വരും എന്നതിന്റെ കൃത്യം പാഠം ശനി നമ്മെ പഠിപ്പിക്കുന്നു. മാര്‍ച്ച് 29-ല്‍ നടക്കുന്ന മഹാശനിമാറ്റം എത്രത്തോളം 27 നക്ഷത്രക്കാരേയും ബാധിക്കുന്നു എന്ന് നോക്കാം.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ശനിമാറ്റം പന്ത്രണ്ടാം ഭാവത്തിലാണ് ഫലങ്ങള്‍ നല്‍കുന്നത്. നല്ല കാര്യങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കില്‍ പോലും ഏഴരശനിയുടെ സമയമാണ്. മാത്രമല്ല പലപ്പോഴും പല കാര്യത്തിനും തടസ്സം നേരിടേണ്ടി വരുന്നു. കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള സമയം അല്പം കരുതലോടെ ജീവിക്കുക.
ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ശനി അവരുടെ പതിനൊന്നാം ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. ഇത് ഗുണദോഷ സമ്മിശ്രമായ ഫലമാണ് നല്‍കുന്നത്. പലപ്പോഴും ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. വിദ്യാഭ്യാസ കാര്യങ്ങളില്‍ തടസ്സം നേരിടേണ്ടി വരുമെങ്കിലും അല്പം ശ്രദ്ധിച്ചാല്‍ പ്രതിസന്ധികള്‍ ഒഴിവാക്കാം. കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കണം
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തിലാണ് ശനി സംക്രമിക്കുന്നത്. ഇത് ഗുണഫലങ്ങളാണ് കൂടുതല്‍ നല്‍കുന്നത്. പലപ്പോഴും കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വരുമെങ്കിലും അതിന്റെ ഫലം ലഭിക്കുന്നു. ചിലവുകള്‍ വര്‍ദ്ധിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. പക്ഷേ കാര്യങ്ങളെല്ലാം നടന്ന് പോവും. എങ്കിലും ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ആരോഗ്യം അല്പം ശ്രദ്ധിക്കണം.
കര്‍ക്കിടകക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ഒന്‍പതാം ഭാവത്തിലാണ് ശനി സംക്രമിക്കുന്നത്. ഇത് അവരുടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാതാക്കുന്ന സമയമാണ്. ധനലാഭത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കൂടാതെ പണം നഷ്ടപ്പെട്ടാല്‍ അത് തിരികെ ലഭിച്ചേക്കാം. ആരോഗ്യം ശ്രദ്ധിക്കണം. നവംബര്‍ വരെയുള്ള സമയം അല്പം കരുതലോടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനി അവരുടെ എട്ടാം ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. ഇത് പലപ്പോഴും രോഗാവസ്ഥകള്‍ വര്‍ദ്ധിപ്പിക്കും. കൂടാതെ വായ്പ സംബന്ധമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. കടത്തില്‍ നിന്ന് മുക്തി നേടുന്നതിനുള്ള വഴി പതിയെ തെളിഞ്ഞ് വരാം. എങ്കിലും ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ശ്രദ്ധ വേണം. നവംബറിന് ശേഷം കാര്യങ്ങള്‍ മികച്ച് നില്ക്കും.
കന്നിക്കൂറ്
കന്നിക്കൂില് വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഏഴാം ഭാവത്തിലാണ് ശനി സംക്രമിക്കുന്നത്. ഇത് പ്രണയത്തെ സാക്ഷാത്കരിക്കുന്നതിന് സഹായിക്കും. കൂടാതെ ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നു. അത് കൂടാതെ വിവാഹത്തിനും ജോലിക്കും അനുകൂല സമയം കൂടിയാണ്. വായ്പ ലഭിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ക്ഷമയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യണം.
തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ആറാം ഭാവത്തില്‍ ശനി സംക്രമിക്കും. ജ്യോതിഷത്തില്‍, ആറാമത്തെ ഭാവം എപ്പോഴും ശനിയുടെ അനുകൂലസ്ഥാനമായാണ് കണക്കാക്കുന്നത്. മാത്രമല്ല ഈ സംക്രമണം ഇവര്‍ക്ക് ഗുണഫലങ്ങളും നല്കുന്നു. ജോലിയില്‍ അനുകൂല ഫലങ്ങളുണ്ടാവും. അത് കൂടാതെ സ്ഥാനം കൂടുതല്‍ ഉയരത്തിലെത്തും.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനി അഞ്ചാം ഭാവത്തിലാണ് സംക്രമിക്കുന്നത്. ഇതിന്റെ ഫലമായി പ്രണയ കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവും. കൂടാതെ ജീവിതം തന്നെ നേട്ടങ്ങളിലേക്ക് എത്തുന്നു. അതോടൊപ്പം പ്രണയത്തിന്റെ തീവ്രത വര്‍ദ്ധിക്കുകയും അത് വിവാഹത്തിലേക്ക് എത്തുകയും ചെയ്യുന്നു. ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള സമയം അല്പം ശ്രദ്ധിക്കണം. എന്നാല്‍ നവംബറിന് ശേഷം കാര്യങ്ങള്‍ പിടിച്ചാല്‍ കിട്ടില്ല.
ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനി അവരുടെ നാലാമത്തെ ഭാവത്തിലാണ് സംക്രമിക്കുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവാം. അകന്ന് താമസിക്കേണ്ട അവസ്ഥയും ധനുക്കൂറിലെ നക്ഷത്രക്കാര്ക്കുണ്ടാവാം. പലപ്പോഴും അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം.
മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനി മൂന്നാം ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. ഇത് ജോലി സംബന്ധമായി നിങ്ങള്‍ക്ക് വിദേശ യാത്ര ഉണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. കൂടാതെ കുടുംബത്തിന്റെ ആരോഗ്യം അല്പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയിലും പ്രശ്നങ്ങള്‍ നേരിടാം. പൊതുവേ അത്ര ഗുണകരമല്ലാത്ത ഒരു ഫലമാണ് മകരക്കൂറിലുള്ള നക്ഷത്രക്കാര്‍ക്ക് ശനി നല്‍കുന്നത്.
കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് രണ്ടാം ഭാവത്തിലാണ് ശനി വാഴുന്നത്. ഇത് അവരുടെ കഠിനാധ്വാനത്തിനും ധനനേട്ടത്തിനും കാരണമാകുന്നു. കൂടാതെ വസ്തു ഇടപാടില്‍ പലപ്പോഴും സാമ്പത്തിക നേട്ടം തേടി എത്തും. പങ്കാളിയുടെ ആരോഗ്യം അല്പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവാം.
മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനി അവരുടെ ലഗ്നത്തിലാണ് സംക്രമിക്കുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ചെറിയ രീതിയില്‍ സംഭവിക്കും. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ നേരിടാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications