Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സംഭവിക്കാനിരിക്കുന്നത് മഹാശനിമാറ്റം: 2025-നെ പിടിച്ച് കുലുക്കും, കണ്ടകശനിയിലുഴലുന്ന നാളുകാര്‍
ശനിയുടെ മാറ്റങ്ങള്‍ എപ്പോഴും വളരെയധികം സ്വാധീനം ജ്യോതിഷത്തിലുണ്ടാക്കുന്നു. പലപ്പോഴും ശനി അനുകൂലഭാവത്തിലും പ്രതികൂല ഭാവത്തിലും മാറുമ്പോള്‍ അതിന്റെ ഫലങ്ങളില്‍ പല വ്യത്യസ്തതകളും ഉണ്ടാവുന്നു. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ശനിയിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇപ്പോള്‍ ഏകദേശം രണ്ടര വര്‍ഷത്തോളം കാലമായി ശനി കുംഭം രാശിയില്‍ സ്ഥിതി ചെയ്യുകയാണ്. എന്നാല്‍ 2025 മാര്‍ച്ച് 29-ന് ശനി മീനം രാശിയിലേക്ക് മാറുന്നു. ഇതാകട്ടെ വലിയൊരു മാറ്റത്തിനാണ് തുടക്കം കുറിക്കുന്നത്.
ശനി എന്ന് പറയുമ്പോള്‍ തന്നെ ദോഷങ്ങളെയാണ് നാം ആദ്യം കരുതിയിരിക്കേണ്ടത്. എന്നാല്‍ ശനി ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും ഗുണങ്ങളും ദോഷങ്ങളും മാറി മാറി നല്കുന്നു. അതില്‍ കണ്ടകശനിയും, ഏഴരശനിയും, ജന്മശനിയും , ശനിദോഷവും എല്ലാം പെടും. മാര്‍ച്ചില്‍ സംഭവിക്കാനിരിക്കുന്ന മഹാശനിമാറ്റത്തിന്റെ ഫലമായി കണ്ടകശനി മാറുന്ന ചില നക്ഷത്രക്കാരുണ്ട്. അതുപോലെ തന്നെ കണ്ടകശനി അനുഭവിക്കേണ്ടി വരുന്ന ചില നക്ഷത്രക്കാരും ഉണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

എന്താണ് കണ്ടകശനി?
കണ്ടകശനി സാധാരണ ഗതിയില്‍ ഒരു വ്യക്തി രണ്ടരവര്‍ഷത്തോളമാണ് അനുഭവിക്കേണ്ടത്. ഒരാള്‍ ജനിച്ചത് ഏത് നക്ഷത്രത്തില്‍ ഏത് കൂറിലാണ് എന്ന് കണക്കാക്കിയാണ് അയാളുടെ കണ്ടകശനി വ്യക്തമാക്കുന്നത്. പലപ്പോഴും ശനി ഒരു വ്യക്തിയുടെ നക്ഷത്രക്കൂറിന്റെ 4, 7, 10 എന്നീ ഭാവങ്ങളില്‍ ആണ് നില്ക്കുന്നതെങ്കില് അവര്‍ക്ക് കണ്ടകശനിയാണെന്ന് പറയാം. ശനിയുടെ രാശിമാറ്റത്തിന് മുന്‍പ് തന്നെ ശനിദോഷഫലങ്ങള്‍ പലരും അനുഭവിക്കാന്‍ ഇടവരുന്നു. ആരിലൊക്കെയാണ് കണ്ടകശനി ഈ വര്‍ഷം പിടിമുറുക്കിയിരിക്കുന്നത് എന്ന് നോക്കാം.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കാണ് ഈ വര്‍ഷം കണ്ടകശനി വിടാതെ പിന്തുടരുന്നത്. ഇവര്‍ക്ക് ജോലിയില്‍ വിട്ടുമാറാത്ത തടസ്സങ്ങളുണ്ടാവുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും ഒന്നൊഴിയാതെ പ്രശ്നങ്ങളുണ്ടാവാം. പലപ്പോഴും നിങ്ങളുടെ ചെറിയ അശ്രദ്ധ പോലും വലിയ പ്രതിസന്ധികളിലേക്ക് നയിക്കാം. ആരോഗ്യത്തിന്റെ കാര്യത്തിലുണ്ടാവുന്ന ചെറിയ മാറ്റം പോലും വളരെ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ പാകത്തിലുള്ളവയാണ്. അതിനെ നിസ്സാരമാക്കരുത്. കൂടാതെ ഭാഗ്യം നിങ്ങളെ തേടി എത്തിയാല്‍ പോലും അത് അനുഭവിക്കാന്‍ യോഗമില്ലാതെ വരുന്ന അവസ്ഥ പലരിലും ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കണ്ടകശനി അതിന്റെ ഉച്ചസ്ഥായിയിലാണ് നില്‍ക്കുന്നത്. കടബാധ്യതകള്‍ വിട്ടൊഴിയാതെ നില്ക്കുന്നു. എന്ന് മാത്രമല്ല വീണ്ടും വീണ്ടും കടം വാങ്ങുന്നതിനുള്ള ഒരു പ്രവണതയും നിങ്ങളിലുണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ ഒന്നിന് പുറകേ ഒന്നായി പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. പൊതുവേ ദോഷഫലങ്ങള്‍ അധികരിച്ച് നില്ക്കുന്ന ഒരു സമയം തന്നെയാണ് എന്നതാണ് കന്നിക്കൂറിലെ മൂന്ന് നക്ഷത്രക്കാര്‍ക്കും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്.
ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരേയും കണ്ടകശനി വിടാതെ പിന്തുടരുന്നു. പലപ്പോഴും മാനസികാരോഗ്യത്തെ പോലും തകര്‍ക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. അത് മാത്രമല്ല നിങ്ങളില്‍ കൂടുതല്‍ തൊഴില്‍ തടസ്സങ്ങളും പ്രശ്നങ്ങളും ഉണ്ടാവും. ഇതിനെ പരിഹരിക്കാന്‍ സാധിക്കാത്ത വിധത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കുകയില്ല. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മന്ദതയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടാവാം. കണ്ടകശനി അതിന്റെ ഏറ്റവും രൂക്ഷമായി നില്ക്കുന്ന ഒരു സമയമാണ് എന്നതാണ് 2025-ല്‍ ധനുക്കൂറുകാര്ക്കുണ്ടാവുന്നത്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
