Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മീനം രാശിയില്‍ അപൂര്‍വ്വം ത്രിഗ്രഹി യോഗം: രാഹുവും ശനിയും ശുക്രനും ചേര്‍ന്നാല്‍ ഗംഭീരം ഈ നാളുകാര്‍ക്ക്
ജ്യോതിഷ പ്രകാരം എപ്രില്‍ മാസത്തില്‍ വളരെയധികം മാറ്റങ്ങളാണ് സംഭവിക്കുന്നത്. പലപ്പോഴും മീനം രാശിയില്‍ സംഭവിക്കുന്ന ത്രിഗ്രഹി യോഗം തന്നെയാണ് ഈ മാസത്തിലെ ഏറ്റവും വലിയ ഗ്രഹസംയോജനം. ശനിയും ശുക്രനും രാഹുവും ചേരുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മീനം രാശിയില്‍ പഞ്ചഗ്രഹ യോഗം രൂപപ്പെട്ട് കഴിഞ്ഞു. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം അനുകൂലമായതിനാല്‍ ത്രിഗ്രഹി യോഗം കൂടി ചേരുമ്പോള്‍ അത് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
ഏപ്രില്‍ മാസത്തില്‍ ഗ്രഹങ്ങളുടെ രാജാവായ സൂര്യന് മേടം രാശിയിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. ഇത് വഴി ചതുര്ഗ്രഹയോഗവും രൂപം കൊണ്ടിട്ടുണ്ട്. എന്നാല്‍ ജ്യോതിഷ പ്രകാരം ശുക്രന്, രാഹു, ശനി എന്നീ ഗ്രഹങ്ങള്‍ ചേരുന്നത് വഴി രൂപം കൊണ്ട ത്രിഗ്രഹി യോഗം അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് നല്‍കുന്നത്. മീനം രാശിയിലാണ് അതിശക്തമായ ത്രിഗ്രഹി യോഗം രൂപം കൊള്ളുന്നത്. ഇത് ജോലിയിലും ബിസിനസിലും സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. 27 നക്ഷത്രക്കാരില്‍ ചില നക്ഷത്രക്കാരെ ത്രിഗ്രഹി യോഗം വളരെയധികം സ്വാധീനിക്കും. അവര്‍ ആരൊക്കെയെന്ന് നോക്കാം.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
കുംഭക്കൂറില്‍ ജനിച്ച മൂന്ന് നക്ഷത്രക്കാര്‍ക്ക് ത്രിഗ്രഹി യോഗം നല്‍കുന്നത് ഗുണകരമായ മാറ്റങ്ങളാണ്. പലപ്പോഴും ഈ രാശിയില്‍ ശുക്രനും ശനിയും രാഹുവും ചേപുന്നതിന്റെ ഫലമായി അവരുടെ രണ്ടാം ഭാവത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. കൂടാതെ സാമ്പത്തിക നേട്ടവും വിജയവും തേടി എത്തുന്നു. അത് മാത്രമല്ല എല്ലാ നേട്ടങ്ങളുടേയും അടിസ്ഥാനം ഈ മാറ്റങ്ങള്‍ തന്നെയായിരിക്കും. ശനി മീനത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഇവര്‍ക്ക് പലപ്പോഴും ഏഴരശനിയുടെ അവസാന ഘട്ടമാണ് സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ദോഷങ്ങളെ ചെറുക്കുന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൂടാതെ ശുക്രന്റെ സ്വാധീനം വളരെയധികം ഗുണകരമായ മാറ്റങ്ങളേയും സൂചിപ്പിക്കുന്നു. പലപ്പോഴും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മോചനം നേടുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. രാഹുവിന്റെ അനുഗ്രഹത്തില്‍ ബിസിനസില്‍ നേട്ടങ്ങളും കടബാധ്യതകളില്‍ നിന്ന് മോചനവും ലഭിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് നാം കടന്ന് പോവുന്നത്.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായഫലങ്ങളാണ് ത്രിഗ്രഹി യോഗം നല്‍കുന്നത്. മാത്രമല്ല കരിയറില്‍ പ്രത്യേകിച്ച് ഉയര്‍ച്ചയും സാമ്പത്തിക നേട്ടവും തേടി എത്തും. ബിസിനസിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. വരുമാനം വര്‍ദ്ധിക്കുകയും പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പല കാര്യങ്ങളിലും സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്താം. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിലനില്ക്കുന്നു. ജോലിയുള്ളവര്‍ക്ക് ശമ്പള വര്‍ദ്ധനവിനോടൊപ്പം തന്നെ പ്രമോഷനും തേടി എത്തുന്നതിന് സാധ്യതയുണ്ട്. അത്തരം സാഹചര്യത്തില്‍ സ്ഥാനക്കയറ്റവും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ബിസിനസിലെ ലാഭം കണക്കാക്കുന്നതിനാല്‍ പുതിയ ബിസിനസ് ആരംഭിക്കുന്നതിനും യോഗം കാണുന്നു. സൗഹൃദങ്ങള്‍ മികച്ചതായിരിക്കാം. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂല സമയമാണ് കാത്തിരിക്കുന്നത്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ത്രിഗ്രഹി യോഗം വളരെയധികം ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. മാത്രമല്ല വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാവുന്നു. കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് സാമ്പത്തിക കാര്യങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഇത് പലപ്പോഴും പല മാറ്റങ്ങളേയും പോസിറ്റീവ് ആക്കുന്നു. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാം. അത് മാത്രമല്ല പലവിധത്തിലുള്ള കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുകയും ചെയ്യും. ഭാഗ്യത്തിന്റെ ദ്രുതഗതിയിലുള്ള വര്‍ദ്ധനവ് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. സാമ്പത്തിക നേട്ടവും വിജയവും ബിസിനസില്‍ തേടി എത്തുന്ന നക്ഷത്രക്കാരാണ് ഇവര്‍. പല വിധത്തിലുള്ള അവസരങ്ങള്‍ നിങ്ങളെ തേടി എത്താം. ഇതൊന്നും തന്നെ വിട്ടുകളയരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications