2025-ല്‍ ശനി ജ്വലനാവസ്ഥയില്‍: രണ്ടര വര്‍ഷം കണ്ടകശനി, ഏഴരശനി കഠിനം? 12 രാശിക്കും ഫലങ്ങള്‍

Shani Transit 2025: ശനിയുടെ ഓരോ ചലനങ്ങളും ജ്യോതിഷത്തില്‍ വളരെയധികം ശ്രദ്ധിക്കുന്ന ഒന്നാണ്. പലപ്പോഴും ദോഷഫലങ്ങള്‍ കൂടുതല്‍ നല്‍കുന്നു എന്നതാണ് ശനിയെ ഇത്തരത്തില്‍ പ്രതിസന്ധിയിലാക്കുന്നത്. രണ്ടര വര്‍ഷത്തോളമാണ് ശനി ഒരു രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ ശനി കുംഭം രാശിയിലാണ് നില്‍ക്കുന്നത്. എന്നാല്‍ ശനി മാര്‍ച്ച് 2025-ന് മീനം രാശിയിലേക്ക് നീങ്ങുന്നു. ഇതിന്റെ ഫലമായി മകരം രാശിക്കാര്‍ക്ക് അവരുടെ ഏഴരശനി അവസാനിക്കുകയും മേടം രാശിക്കാര്‍ക്ക് ആരംഭിക്കുകയും ചെയ്യും.

ശനി മീനം രാശിയിലേക്ക് കടക്കുന്നതിന് മുന്‍പ് അതിന്റെ ജ്വലനാവസ്ഥയില്‍ പ്രവേശക്കുന്നു. ഫെബ്രുവരി 22 മുതല്‍ ജ്വലനാവസ്ഥയിലേക്ക് മാറുന്ന ശനി മാര്‍ച്ച് 29-നാണ മീനത്തിലേക്ക് പ്രവേശിക്കുന്നത്. കര്‍മ്മത്തിനനുസരിച്ച് ഫലം നല്‍കുന്നത് കൊണ്ട് തന്നെ ശനി അതിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മളെ എപ്പോഴും ഓര്‍മ്മിപ്പിച്ച് കൊണ്ടിരിക്കുന്നു. 12 രാശിക്കാരിലും 2025-ല്‍ ശനി മാറ്റം എപ്രകാരം സ്വാധീനിക്കുന്നു എന്ന് നോക്കാം.

Shani Saturn Predictions for 2025

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ രണ്ടാമത്തെ ഭാവത്തിലാണ് ശനി പുതുവര്‍ഷത്തില്‍ സ്ഥിതി ചെയ്യുന്നത്. ഇത് അനുകൂലമായ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥകള്‍ ഉണ്ടാവുന്നു. വിദേശയാത്രായോഗം കാണുന്നു. എന്നാല്‍ സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. എന്നാല്‍ ശനിയുടെ വക്രഗതിക്ക് ശേഷം അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോവണം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ എട്ടാം ഭാവത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്. ഇത് നിങ്ങളുടെ പ്രശ്‌നങ്ങളെല്ലാം തന്നെ പരിഹരിക്കപ്പെടുന്നതിനും വിവിധ മേഖലകളില്‍ വിജയം കരസ്ഥമാക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരും. കൂടാതെ കരിയറില്‍ സ്ഥാനമാറ്റത്തിന് സാധ്യതയുണ്ട്. പലപ്പോഴും കാര്യമായ വിജയം ജീവിതത്തില്‍ കരസ്ഥമാക്കാന്‍ സാധിക്കാതെ വരുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് നാലാം ഭാവത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്.ഇവര്‍ക്ക് പ്രായമായ മാതാപിതാക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടി വരുന്നു. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ബിസിനസിലെ മാറ്റങ്ങള്‍ പലപ്പോഴും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആഗ്രഹങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നു. കരിയറില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത.

കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് അവരുടെ ആറാം ഭാവത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്. പലപ്പോഴും ഇവരില്‍ കണ്ടകശനിയുടെ വെല്ലുവിളിക്ക് സാധ്യതയുണ്ട്.യാത്രകള്‍ നടത്തുന്നത് ബന്ധങ്ങളെ മികച്ചതാക്കും. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും ക്രമേണ അതില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കം. ഓഹരിവിപണിയില്‍ അനുകൂല ഫലങ്ങളുണ്ടാവാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് എട്ടാംഭാവത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്. ഇത് കണ്ടകശനിയുടെ ആക്കം കൂട്ടുന്നു. വിട്ടുമാറാത്ത രോഗാവസ്ഥകള്‍ പിടികൂടാം. ചെറിയ അസ്വസ്ഥതയാണെങ്കില്‍ പോലും അതിനെ നിസ്സാരമാക്കരുത്. അപ്രതീക്ഷിത ചിലവുകള്‍ക്ക് സാധ്യതയുണ്ട്. തൊഴില്‍പരമായ ഏറ്റക്കുറച്ചിലുകള്‍ ജീവിതത്തിലുണ്ടാവാം. എന്നാല്‍ ക്രമേണ സാഹചര്യത്തില്‍ മാറ്റം വരാം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ശനി നല്‍കുന്നു. ഇവര്‍ക്ക് ഏഴാം ഭാവത്തിലാണ് ശനി നിലനില്‍ക്കുന്നത്. പ്രണയിക്കുന്നതിനുള്ള അനുകൂല സാഹചര്യം വന്ന് ചേരുന്നു. നിക്ഷേപങ്ങള്‍ക്ക് വളരെയധികം മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ദാമ്പത്യ ബന്ധത്തില്‍ സന്തോഷകരമായ സാഹചര്യം ഉണ്ടാവുന്നു. യാത്രകള്‍ പലപ്പോഴും മാനസികാരോഗ്യം മികച്ചതാക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും ശനി നല്‍കുന്നു. അതിന് ശനി ആറാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നതും. ജോലിയില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരും. പലപ്പോഴും ശ്രദ്ധാപൂര്‍വ്വം എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടതാണ്. പിന്നീട് ശനി പന്ത്രണ്ടാം ഭാവത്തിലേക്ക് നീങ്ങുന്നതിനാല്‍ ആരോഗ്യം പതിയേ മെച്ചപ്പെടുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പതിനൊന്നിലും പന്ത്രണ്ടിലുമാണ് ശനി സ്ഥിതി ചെയ്യുന്നത്. ഇവര്‍ ഏത് കാര്യത്തിലും ആത്മാര്‍ത്ഥതയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മാത്രമല്ല പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങളും അത് വിവാഹത്തിലേക്കും എത്തുന്നതിനുള്ള സാധ്യതയുണ്ട്. ജോലികളെല്ലാം തന്നെ വിജയകരമായി മാറുന്നു. കുട്ടികളെ സംബന്ധിച്ചിടക്കോളം അവര്‍ക്ക് പല വിധത്തിലുള്ള ആശങ്കകള്‍ ഉണ്ടാവാം. ഓഹരിവിപണിയിലെ നിക്ഷേപം അനുകൂലമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ശനി അതിന്റെ സംക്രമസമയത്ത് രണ്ടാമത്തേയും മൂന്നാമത്തേയും അധിപനായാണ് കണക്കാക്കുന്നത്. പലപ്പോഴും പിന്നീട് ശനി ആറാം ഭാവത്തിലേക്ക് പോവുന്നു. നിങ്ങള്‍ക്ക് കുടുംബത്തില്‍ നിന്ന് അകന്ന് പോവുനന്തിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ഇത് കുടുംബത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാക്കിയേക്കാം. ജോലിയില്‍ വിജയിക്കുന്നതിന് വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. സാഹചര്യങ്ങള്‍ പതിയേ അനുകൂലമായി മാറും.

മകരം രാശി
മകരം രാശിക്കാര്‍ക്ക് പലപ്പോഴും ശനി അവരുടെ മൂന്നാം ഭാവത്തിലാണ് സംക്രമിക്കുന്നത്. ഇവര്‍ക്ക് വിദേശയാത്രക്ക് സാധ്യതയുണ്ട്. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. പല കാര്യങ്ങളിലും വിജയം കണ്ടെത്താന്‍ സാധിക്കുന്നു. എന്നാല്‍ നവംബറിന് ശേഷം ശനിയുടെ മാറ്റങ്ങള്‍ പലപ്പോഴും അല്‍പം പ്രതിസന്ധിയുണ്ടാക്കുന്നു. എന്നാല്‍ നിങ്ങളുടെ കഠിനാധ്വാനം വിജയം കാണുന്നതിന് സാധ്യതയുണ്ട്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ പന്ത്രണ്ടാം ഭാവത്തിലേക്കാണ് ശനി മാറുന്നത്. കുംഭം രാശിക്കാര്‍ക്ക് പലപ്പോഴും ശനി വളരെയധികം സ്വാധീനം തെലുത്തുന്നു. കൂടാതെ പണം സമ്പാദിക്കുന്നതില്‍ മാത്രം നിങ്ങള്‍ ശ്രദ്ധ ചെലുത്തുന്ന ഒരു സമയമാണ് എന്നതാണ് സത്യം. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലിയില്‍ നിന്ന് ധാരാളം സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. എന്നാല്‍ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതായി വരും. പലപ്പോഴും ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ഒരു വര്‍ഷം കൂടിയാണ് 2025.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ശനിയുടെ സംക്രമണം 2025-ല്‍ പതിനൊന്നാം പന്ത്രണ്ടാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ദാമ്പത്യ ജീവിതത്തില്‍ മികച്ച സമയം കൂടിയാണ്. എന്നാല്‍ ഉയര്‍ച്ച താഴ്ചകള്‍ പലപ്പോഴും നിങ്ങളെ വീഴ്ത്തുന്നു. അത് ബന്ധത്തെ വഷളാക്കുന്നതിനും സാധ്യതയുണ്ട്. കൂടാതെ ശ്രദ്ധ വളരെ അനിവാര്യമാണ് ഓരോ ഘട്ടത്തിലും ജോലിയില്‍ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നു. കൂടാതെ മാനസിക പിരിമുറുക്കവും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. ജാഗ്രത എപ്പോഴും ആവശ്യമാണ്.

Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

Story first published: Wednesday, November 27, 2024, 12:11 [IST]
X
Desktop Bottom Promotion