Latest Updates
-
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ!
അടുത്ത 12 വര്‍ഷം ശനിയുടെ വക്രദൃഷ്ടിയില്‍ നിന്നും രക്ഷപ്പെടില്ല, ഏഴരശനി വരുന്നവരില്‍ നിങ്ങളുണ്ടോ?
ശനിയുടെ ദോഷദൃഷ്ടിയില് നിന്ന് രക്ഷപ്പെടുക എന്നത് വളരെ പ്രയാസകരമാണ്. ജ്യോതിഷശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ആളുകള്‍ ഏറെ ഭയക്കുന്ന ഒന്നാണ് ഏഴരശനി. ഏഴരശനിക്കാലം ജീവിതത്തിലെ ദുരിതപൂര്‍ണ്ണമായ കാലമായാണ് പറയപ്പെടുന്നത്. ഏഴരവര്‍ഷത്തോളം ഒരു വ്യക്തിക്ക് മേല്‍ ശനിയുടെ ദൃഷ്ടി പതിയുന്ന സമയമാണിത്. ശനി കഷ്ടതകള്‍ നല്കുന്ന സമയമായും ശനി പരീക്ഷിക്കുന്ന സമയമായും ഏഴരശനിയെ ആളുകള്‍ കാണുന്നു. പലതരം വെല്ലുവിളികളും പ്രതിസന്ധികളും ഈ കാലയളവില്‍ ആളുകള്‍ക്ക് നേരിടേണ്ടി വരാറുണ്ട്.

വേദ ജ്യോതിഷം അനുസരിച്ച് എല്ലാ രാശികളിലും ഏഴരശനിക്കാലം ഉണ്ട്. ഇത് പലതരത്തിലുള്ള ഫലങ്ങള്‍ നല്കുന്നു. നിലവില്‍ ശനി കുംഭം രാശിയില്‍ ആണ് സ്ഥിതി ചെയ്യുന്നത്. കുംഭം ശനിയുടെ സ്വരാശിയാണ്. ഇപ്പോള്‍ കുംഭം, മീനം, മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ആണ് ഏഴരശനിക്കാലം. എന്നാല്‍ മാര്‍ച്ച് 29ന് ശനി മീനം രാശിയിലേക്ക് പ്രവേശിക്കും. അപ്പോള്‍ മറ്റ് രാശികള്‍ക്ക് മേല്‍ ഏഴരശനിക്കാലം ആരംഭിക്കും.
മീനം രാശിയിലെ ശനി - ഫലങ്ങള്‍
മാര്‍ച്ച് 29ന് ശനി മീനം രാശിയിലേക്ക് പ്രവേശിക്കുമ്പോള്‍ ഈ മാറ്റം കൊണ്ട് മകരം രാശിക്കാരുടെ ശനിദശ അവസാനിക്കും. അതേസമയം മേടം രാശിയില്‍ ജനിച്ചവരില്‍ ഏഴരശനി ആരംഭിക്കുകയും ചെയ്യും. മീനം രാശിക്കാര്‍ക്ക് ഏഴരശനിയില്‍ നിന്ന് ചെറിയ ആശ്വാസം ലഭിക്കും. അതേസമയം മേടം രാശിക്കാര്‍ക്ക് കഷ്ടതകള്‍ അനുഭവിക്കേണ്ടതായി വരും.
ഏഴരശനി ആര്‍ക്കെല്ലാം?
മാര്‍ച്ച് 29ന് ശനി മീനത്തിലേക്ക് പ്രവേശിക്കുന്നതിലൂടെ കുംഭം, മേടം, മീനം രാശികള്‍ ഏഴരശനിയുടെ നിഴലില്‍ ആയിരിക്കും. ഇതില്‍ കുംഭം രാശിക്കാര്‍ക്ക് വലിയ അല്ലലുകള്‍ ഇല്ലാത്ത ഏഴരശനിയും മേടം രാശിക്കാര്‍ക്ക് മധ്യമ ഏഴരശനിയും മേടം രാശിക്കാര്‍ക്ക് പ്രതിസന്ധികള്‍ നിറഞ്ഞ ഏഴരശനിയും ആയിരിക്കും.
വരും വര്ഷങ്ങളില്ലെ ശനിയുടെ രാശിമാറ്റവും ഏഴരശനിയും
അടുത്ത വര്‍ഷം മാര്‍ച്ചില്‍ മീനം രാശിയിലേക്ക് പ്രവേശിച്ചതിന് ശേഷം പിന്നീട് 2027 ജൂണ്‍ 3നായിരിക്കും ശനിയുടെ രാശിമാറ്റം. മേടം രാശിയിലേക്കാണ് അപ്പോള്‍ ശനി എത്തുക. ഇതുമൂലം മേടം, ഇടവം, മീനം രാശികള്‍ക്ക് ഏഴരശനി ആരംഭിക്കും. അതിനുശേഷം 2027 ഒക്ടോബര്‍ 20ന് ശനി വക്രഗതിയില്‍ മീനത്തിലേക്ക് തിരിച്ചെത്തും. അതിലൂടെ കുംഭം, മീനം, മേടം രാശികള്‍ക്ക് ഏഴരശനി അനുഭവപ്പെടും.
അതിനുശേഷം 2028 ഫെബ്രുവരി 23നാണ് രാശി മാറുന്നത്. അന്ന് മേടം രാശിയിലേക്ക് ശനി വീണ്ടുമെത്തും. ഇതിലൂടെ മീനം, മേടം, കുംഭം രാശികള്‍ക്ക് മേല്‍ ആണ് ഏഴരശനി അനുഭവപ്പെടുക. അതിനുശേഷം 2029 ആഗസ്റ്റ് എട്ടിന് ശനി വക്രഗതിയില്‍ മീനത്തിലേക്ക് എത്തും. അപ്പോള്‍ മേടം, ഇടവം, മിഥുനം രാശികള്‍ക്ക് ഏഴരശനി തുടങ്ങും.
മറ്റ് രാശികള്‍ക്ക് ഏഴരശനി തുടങ്ങുന്ന സമയം
2029 ഒക്ടോബര്‍ 5 - മീനം, മേടം, ഇടവം
2030 ഏപ്രില്‍ 17 - മേടം, ഇടവം, മിഥുനം
2032 മെയ് 31 - ഇടവം, മിഥുനം, കര്‍ക്കടകം
2034 ജൂലൈ 13 - മിഥുനം, കര്‍ക്കടകം, ചിങ്ങം
2036 ആഗസ്റ്റ് 27 - കര്‍ക്കടകം, ചിങ്ങം, കന്നി
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല.
The image used in the story is AI-generated



Click it and Unblock the Notifications
